അഹം [നൈമ] 1346

ട്രെയിനിലിരിക്കുന്ന സമയം ഉടനീളം എനിക്ക് വല്ലാത്ത സമ്മർദ്ദവും ആശങ്കയും ഉടലെടുക്കാൻ തുടങ്ങിയിരുന്നു . പഠന സമയത്ത് കുറച്ചു നാൾ ബാംഗ്ലൂർ നിന്നിട്ടുണ്ട് എന്നല്ലാതെ കേരളത്തിലെ എന്റെ നാടല്ലാതെ മറ്റു സ്ഥലങ്ങളിൽ അതികം സഞ്ചരിച്ചു എനിക്ക് ശീലമില്ലായിരുന്നു . അങ്ങനെയുള്ള ഞാൻ പത്തങ്ങാടി പോലെ ഉള്ള ഒരു കുഗ്രാമത്തിൽ ചെന്നു എനിക്ക് വശമില്ലാത്ത ഭൂമി കച്ചവടവും ചെയ്യുക എന്ന് പറഞ്ഞാൽ . ആകെ ഒരു ആവലാതി .

എന്റെ സീറ്റിനു എതിർ വശത്തു ഒരു അമ്മയും ഇരുപതു വയസ്സ് തോന്നുന്ന ഒരു മകളുമുണ്ട് . ഇരുവരും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു . എന്തേലും സംസാരിച്ചു ഇരിക്കാനുള്ള മാനസിക അവസ്ഥ അല്ലാത്തതുകൊണ്ട് തന്നെ ഞാൻ ട്രെയിനിന്റെ വാതിലിനരികിലേക്ക് നടന്നു .കുറച്ചു നേരം കാറ്റും കൊണ്ട് കാഴ്ചകൾ കണ്ടിരിക്കാം .

“അതികം അങ്ങട്ട് നിക്കണ്ടാട്ടൊ , ഒന്ന് ലേശം അകത്തേക്ക് കയറി നിന്നോട്ടാ ” പുറകിൽ നിന്ന് ഒരു മധ്യവയ്സകനായ ചേട്ടൻ എന്നോട് പറഞ്ഞു .

ശരിയാ ട്രെയിൻ ചൂളമടിച്ചുകൊണ്ട് അലറി പായുകയാണ് . പുറത്തു നല്ല ചാറ്റൽ മഴയും .ഞാൻ ഒന്ന് അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി നിന്നു .

” ജോസപ്പ് ” അയാൾ എന്നെ നോക്കി പറഞ്ഞു

“എന്താ ”

“ജോസപ്പ് ” അയാൾ വീണ്ടും പറഞ്ഞു

“അല്ല ചേട്ടാ , എന്റെ പേര് ഹരി എന്നാ ”

“ഹി ഹി …”അയാള് ചിരിച്ചു ” എന്റെ പേരാടാ ജോസപ്പ് ”

“ഒഹ്ഹ് ” ഞാൻ തല ചൊറിഞ്ഞു

“ആകെ മൊത്തം ഒരു ടെൻഷനിൽ ആണല്ലോ” അയാൾ എന്നെ നോക്കി പറഞ്ഞു

“ഏയ്യ്  അങ്ങനെ ഒന്നുമില്ല “

The Author

69 Comments

Add a Comment
  1. സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…

  2. കുട്ടപ്പായി

    അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏

Leave a Reply

Your email address will not be published. Required fields are marked *