“എങ്ങനിണ്ട് ഹരി കുട്ടാ മ്മ്‌ടെ സാധനം ” ജോസപ്പേട്ടൻ ടച്ചിങ്‌സ് എനിക്ക് തരവേ ചോദിച്ചു
“നല്ല ചാത്തൻ സാധനം ” ഞാൻ ടൗച്ചിങ്‌സ് കൊറിച്ചൊണ്ട് വളരെ സ്വാഭാവികമായി പറഞ്ഞു . അത് കേട്ടതും ജോസപ്പേട്ടന്റെ ഭാര്യയേയും എൽനയും അമലയും ഒന്ന് പൊട്ടി ചിരിച്ചു
“അപ്പന് ഇതിന്റെ വല്ല ആവശ്യമുണ്ടാ ” എൽന ചിരിച്ചുകൊണ്ട് ജോസപ്പേട്ടനെ നോക്കി .
“ന്തൂട്ടടി , ഹരി കുട്ടൻ ഒരു ജോക്ക് പറഞ്ഞതല്ലേ. അല്ല ഹരി നീ എവിടേക്കാ ?”
“പത്തങ്ങാടി ”
“ആഹാ പത്തങ്ങാടിയാ സ്ഥലം. മ്മ്ട അമല കൊച്ചു പത്തങ്ങാടിയാ ”
“പത്തങ്ങാടി അല്ല അപ്പ, അതിന്റെ അടുത്ത സ്റ്റോപ്പാ ഞാൻ “അമല തിരുത്തി .” ഇയാള് പത്തങ്ങാടി എവിടാ എനിക്ക് അവിടെ കുറച്ചു ഫ്രണ്ട്‌സ് ഉണ്ട് ”
“ഇല്ലാ , എന്റെ നാട് അവിടല്ല . അവിടെ ഒരു ആവശ്യത്തിന് പോവാ ”
“ന്ത്ട്ടാ ഇപ്പൊ വിശേഷം ?” ജോസപ്പേട്ടൻ വിടാൻ ഭാവമില്ല
“അപ്പാ ” ജോസപ്പേട്ടന്റെ കുത്തി കുത്തിയുള്ള ചോദ്യത്തിൽ സഹികെട്ട് എൽന ഒന്ന് മൂളി
“എന്റെ മോളെ ഇത് മ്മ്ടെ ഹരിയല്ലേ . ന്തൂട്ടാ ഇപ്പൊ മ്മ്ള് അറിയാൻ പാടില്ലാത്ത ഒരു കാര്യം ”
“ഒരു സ്ഥല കച്ചവടത്തിന് പൂവാ” ഞാൻ എൽനയെയും ജോസപ്പേട്ടനെയും നോക്കി പറഞ്ഞു
“ആഹാ , അപ്പൊ നിനക്ക് സ്ഥലത്തിന്റെ ഇടപാടാ ? കൊള്ളാം ”
“പത്തങ്ങാടിലോ ? സ്ഥലത്തിന്റെ ബിസിനസ്സോ ?” അമല സംശയ ഭാവേനെ പറഞ്ഞു .
“അല്ല എനിക്ക് ബിസിനസ് ഒന്നുമല്ല .ഇത് വേറെ ഒരു ” ഞാൻ കൂടുതൽ പറയാൻ താല്പര്യം ഇല്ലാത്തോണം നിർത്തി .
“ആഹ് അതാ ഞാനും വിചാരിച്ചു അവിടെ സ്ഥല കച്ചോടം ചെയ്യാൻ മാത്രം ഡിമാൻഡ് ഉള്ള സ്ഥലമല്ല . ഒരു തനി ഗ്രാമമാ “അമല എന്നോട് പറഞ്ഞു

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks