അഹം [നൈമ] 1346

“ക്ഷീണമുണ്ടോ ?” ഞാൻ എൽനയോടായി ചോദിച്ചു .അവൾ അതെ എന്ന് തലയാട്ടി

“എനിക്ക് വിശക്കുന്നു “പ്ലാറ്റഫോം എത്തിയതും എൽന എന്നോട് പറഞ്ഞു .സത്യത്തിൽ എനിക്കും നന്നേ വിശപ്പുണ്ടായിരുന്നു .അമലയും ഞങ്ങളെ നോക്കി തലയാട്ടി .

ഞാൻ ചുറ്റിനും നോക്കിയിട്ട് ആ ലോക്കൽ റയിൽവേ സ്റ്റേഷനറിൽ ഒരു ചായ കച്ചവടക്കാരനെ പോലും കണ്ടില്ല .

“അയ്യോ എനിക്ക് വിശന്നിട്ട് വയ്യേ “എൽന കിടന്നു കുട്ടികളെ പോലെ വാശി പിടിച്ചു .

“ഒന്ന് മിണ്ടാതെയിരിക്ക് പെണ്ണെ …വല്ലതും കിട്ടോന്നു നോക്കട്ടെ “അമല എൽനയുടെ വാ അടപ്പിച്ചു .

“റയിൽവേ സ്റ്റേഷന് മുന്നിൽ പോയി നോക്കിയാലോ അമലാ ? എന്തേലും കാണാതിരിക്കില്ല വല്ല വടയോ ചായയോ ” ഞാൻ പറഞ്ഞത് കേട്ട് അമലയും തലയാട്ടി .

“അയ്യേ വടയോ ?” എൽന കട്ടിയിൽ എന്തോ ആണ് പ്രതീക്ഷിച്ചത്

“അല്ല നിനക്ക് ബിരിയാണി താരാം “അമല എൽനയെ നോക്കി ഒന്ന് ആക്കി പറഞ്ഞു “മര്യാദയ്ക്ക് മിണ്ടാതെ ഇരുന്നോ അല്ലേൽ ദേ ഈ ഹരിയെക്കൊണ്ട് നിന്നെ ഒന്നൂടെ പ്ലക്കിച്ചു ബോധം കളഞ്ഞു കിടത്തും പറഞ്ഞേക്കാം “അമല എൽനയെ ഒരു കുസൃതി ചിരിയോടെ ഭീഷണി പെടുത്തി .

ഞങ്ങൾ മൂന്നും ചിരിച്ചുകൊണ്ട് സ്റ്റേഷനിന്റെ മുൻ വശം ലക്ഷ്യമാക്കി നടന്നു .”ഇനി ഒന്നും കിട്ടിയില്ലേൽ അമല പറഞ്ഞ ഐഡിയയ്ക്ക് ഞാൻ റെഡി ആട്ടോ “ഞാൻ എൽനയുടെ കാതിൽ പറഞ്ഞു

“അയ്യടാ” എന്ന് പറഞ്ഞു അവൾ എന്റെ കൈയിൽ ഒന്ന് നുള്ളി .

 

ഭാഗ്യം മുന്നിൽ ഒരു തട്ടുകട .നേരെ ചെന്ന് ഓരോ ഡബിൾ ഓംലെറ്റും കട്ടനുമടിച്ചു ഞങ്ങൾ .

“ചേട്ടാ ഒന്ന് വീതം ഞങ്ങൾക്ക് മൂന്നാൾക്ക് ഒന്നൂടെ അടിച്ചോ ” ഞാൻ തട്ടുകടക്കാരനോട് പറഞ്ഞു

The Author

69 Comments

Add a Comment
  1. സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…

  2. കുട്ടപ്പായി

    അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏

Leave a Reply

Your email address will not be published. Required fields are marked *