ആ സമയത്താണ് ഒരു തേച്ചു വടി പോലെ നിൽക്കുന്ന ഒരു ഷർട്ടും അതുപോലെ തന്നെയുള്ള ഒരു പാന്റുമിട്ട് ഒരു പുള്ളി അങ്ങോട്ടേയ്ക്ക് വന്നത് .
“എന്തുവാടോ ഒരു വൃത്തിയില്ലല്ലോ “വന്നയുടനെ അയാള് തട്ടുകടക്കാരനെ ചൊറിഞ്ഞു .
“മഴയല്ലേ സാറേ അതുകൊണ്ട് വെള്ളം കെട്ടി കിടക്കുനതാ ” അയാളെ നോക്കി തട്ടുകടക്കാരൻ പറഞ്ഞു .
“പിന്നെ മഴയില്ലേൽ ഭയങ്കര വൃതിയല്ലേ “അയാള് വീണ്ടും ചൊറിഞ്ഞു . തട്ടുകടക്കാരന്റെ മുഖത്ത് നിന്ന് അത് പിടിച്ചില്ല എന്ന ഭാവമുണ്ടായിരുനെങ്കിലും അയാള് ഒന്നും മിണ്ടിയില്ല .
ഞാനും എൽനയും അമലയും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഓരോ കട്ടൻ കൂടി കുടിച്ചു .”അകത്തു പോയപ്പോ പേടിച്ചു പോയല്ലേ ?”അമല എന്നെ നോക്കി ചോദിച്ചു .പെട്ടെന്ന് കാര്യം മനസിലാവാതെ ഞാൻ നിന്നു .”മറ്റേ കവർ..കവർ …”കോണ്ടം എന്ന് അമല വായ കൊണ്ട് ആംഗ്യം കാണിച്ചു .
“ഏയ് പേടിച്ചൊന്നുമില്ല …പക്ഷെ …”
“ഭയം ആയിരിക്കും “അമല പറഞ്ഞതും ഞങ്ങൾ മൂന്നും നന്നേ ചിരിച്ചു .
ഇത് കണ്ടു അപ്പുറത്തു നിന്ന പുള്ളി ഞങ്ങളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു .”നിങ്ങളേതാ പിള്ളേരെ ?” അയാള് ഞങ്ങളെ നോക്കി ചോദിച്ചു .ഞങ്ങൾ ഒരു നിമിഷം മിണ്ടാതെ നിന്നേയുള്ളു .”നിങ്ങളെന്താ ഈ രാത്രിയിൽ ? ഇവനേതാ ?” എന്നെ നോക്കികൊണ്ട് അമലയോടും എൽനയോടുമായിരുന്നു അയാളുടെ ചോദ്യം
“താനേതാടോ ?” ഞാൻ അയാളോട് ചോദിച്ചു “താൻ ആരാ ഇതൊക്കെ ചോദിക്കാൻ ?”
“ആഹാ തിണ്ണ മിടുക്ക് കാണിക്കുന്നോ ?”അയാള് ഞങ്ങളുടെ നേരെ കയർത്തു .
“എന്റെ പൊന്നു സാറേ ആ പിള്ളേരെ വെറുതെ വിട് “തട്ടുകടക്കാരൻ ചേട്ടൻ ഇടയിൽ കയറി .”സാറിനു ഈ തട്ടുകട കണ്ടില്ലേ ?ആ പിള്ളേര് ഭക്ഷണം കഴിക്കുന്നതും കണ്ടില്ലേ ? പിന്നെ എന്നാത്തിനാ ഒരുമാതിരി ചോദ്യം ?”

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks