“ചോദിക്കുമെടോ …ഇവറ്റകളെയൊന്നും ഇക്കാലത്തു വിശ്വസിക്കാൻ കൊള്ളില്ല” അമലെയെയും എൽനയെയും നോക്കി അയാൾ പറഞ്ഞു .
“എടൊ താൻ ഞങ്ങളുടെ അപ്പനാവാൻ നിക്കണ്ട .വഴിയിൽ കാണുന്ന പെണ്പിള്ളരെടെ മുഴുവൻ കാര്യം ആനേഷിക്കാൻ താനാരാടോ ?”അമല അയാൾക്ക് നേരെ കയർത്തു .
“എടോ എന്നോ ? ഞാൻ ഒരു വില്ലേജ് ഓഫീസർ ആണ് “അയാൾ അമലയോടായി പറഞ്ഞു
“അതൊക്കെ അങ്ങ് ഓഫീസിൽ ഇവിടെ കിടന്നു ഷോ കാണിച്ചാൽ പിള്ളേർ എടുത്തു മെഴുകും മൈരേ “കണ്ട്രോൾ വിട്ട് ഞാൻ അയാളുടെ മുഖത്തു നോക്കി പറഞ്ഞു .അയാൾക്ക് അത് നന്നേ കൊണ്ടു എന്നെനിക്ക് മനസിലായി .നിമിഷ നേരംകൊണ്ട് അയാള് സ്ഥലം കാലിയാക്കി.
“ഒരു ചൊറിയൻ തവളയാ “ബില് കൊടുക്കവേ തട്ടുകടക്കാരൻ എന്നോടായി പറഞ്ഞു
“ചേട്ടനറിയോ അയാളെ ?”
“ആഹ് ഇവിടെ കുറച്ചു നാള് വില്ലേജ് ഓഫീസർ ആയി ഉണ്ടായിരുന്നു.ആർക്കും കണ്ണെടുത്താൽ കണ്ടൂടാ ”
“ഹാ ” പൈസയും കൊടുത്തു ഞാനും അമലയും എൽനയും തിരികെ ഞങ്ങളുടെ ട്രെയിൻ ലക്ഷ്യമാക്കി നടന്നു .പ്ലാറ്റഫോമിൽ വച്ച് അയാളെ ഒന്നുകൂടി കണ്ടിരുന്നു .ഞാനും അയാളും കണ്ണുകൾ പരസപരം ഉരുട്ടി കാണിച്ചു .ഓരോരോ മാരണങ്ങൾ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .ചില സമയത്തു പ്രതികരിക്കേണ്ടത് അത്യാവശ്യമാണ് ,എന്നാൽ ചില സ്ഥലത്തു മൗനം പാലിക്കേണ്ടതും അത്യാവശ്യമാണെന്ന് ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ അറിഞ്ഞു .കാരണം ആ മൈരൻ എനിക്ക് വരാനുള്ള ദിവങ്ങളിൽ ഒരു എട്ടിന്റെ പണിയാവുമെന്നു ഞാൻ അറിഞ്ഞിരുന്നില്ല !.
ഉച്ച കഴിഞ്ഞാണ് കണ്ണ് തുറന്നത് !ഇന്നലെ നേരെ കയറി കിടന്ന് നല്ല ഉറക്കമായിരുന്നു .ജോസപ്പേട്ടൻ പതിവ് പോലെ രാവിലെ തന്നെ അടിച്ചു ഫിറ്റ് ആയി .അപ്പുറത്തെ ബോഗിയിൽ ഒരു കൂട്ടുകാരനെ കിട്ടി .അവിടെയിരുന്നു അടി തന്നെ .ഞാൻ കുറച്ചു നേരം കൂടി കണ്ണ് തുറന്നു കിടന്നു .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks