ജോണി ചേട്ടൻ എന്നെയും കൊണ്ട് സ്റ്റേഷനിന്റെ ഒരു വശത്തേക്ക് നടന്നു .എന്നിട്ട് ഒരു മഞ്ഞ കവർ എനിക്ക് തന്നു .”ഇട്ടോ അല്ലേൽ നനയും .ആദ്യം ബാഗ് തൂക്കാൻ മറക്കണ്ട ” ഇടാനോ ഞാൻ അന്തം വിട്ടു നിന്നു .ഒരു നൂറു രൂപ റെയിൻ കോട്ട്.
“അല്ല കോട്ടൊക്കെ എന്തിനാ ?” ഞാൻ വിക്കി വിക്കി ചോദിച്ചു
“അല്ലേൽ നനയൂലെ മോനെ നല്ല മഴയല്ലേ “ജോണി ചേട്ടൻ രെജിസ്ട്രേഷൻ ഇല്ലാത്ത ഒരു ഇലക്ട്രിക്ക് സ്കൂട്ടറിനു മുകളിൽ കിടന്ന നനഞ്ഞ ഒരു പീറ കോട്ടെടുത്തിട്ടു .ഇതിപ്പോ ഇട്ടിട്ട് എന്ത് കോപ്പിനാ ഞാൻ മനസ്സിൽ വിചാരിച്ചു .
“ഇതാണോ ചേട്ടൻ പറഞ്ഞ വണ്ടി ” ഞാൻ ആ ആവതിയില്ലാത്ത സ്കൂട്ടർ നോക്കി ചോദിച്ചു
“അതെ …മോന്റെ നോട്ടം കണ്ടപ്പോളേ എനിക്ക് മനസിലായി മോന് ഇഷ്ടായെന്നു .സൂപ്പർ വണ്ടിയാ മോനെ ..ഒന്ന് ചാർജ് ചെയ്താൽ നല്ല ഓട്ടമല്ലേ!!!…പിന്നെ കയറ്റത്തിൽ ഒന്ന് ഉന്തി കൊടുക്കണം അതിപ്പോ വലിയ കാര്യമാണോ? നമ്മൾ രണ്ടു പേരില്ലേ? “വണ്ടിയുടെ മുന്നിൽ കയറവെ ജോണി ചേട്ടൻ പറഞ്ഞു .
“കയറ്റമോ ? നമ്മൾ പോണ വഴി അപ്പൊ നമ്മൾ ഈ വണ്ടി കൂടി തള്ളണമോ ?” ഞാൻ ചോദിച്ചു
“അയ്യോ മോനെ വണ്ടി ഓടിക്കോളും ..ഇവൻ പുലിയല്ലേ “ജോണി ചേട്ടൻ എന്നോട് വണ്ടിയിൽ കയറാൻ പറഞ്ഞുകൊണ്ട് ആംഗ്യം കാണിച്ചു .ഓഹ് ഞാൻ ഒന്ന് ആശ്വസിച്ചുകൊണ്ട് വണ്ടിയിൽ കയറി .
“പിന്നെ മോനെ ഒരു തിരുത്ത് ഉണ്ടട്ടോ, കയറ്റം മാത്രം ഒന്ന് തള്ളേണ്ടി വരും “ജോണി ചേട്ടൻ വണ്ടി ഇഴഞ്ഞു ഇഴഞ്ഞു നീങ്ങവേ എന്നോട് പറഞ്ഞു
“അതാ ചോദിച്ചത് അപ്പൊ പോവുന്ന വഴി കയറ്റമുണ്ടോ എന്ന് “മഴ മുഖത്തേക്ക് അടിക്കുന്ന ശബ്ദം കൊണ്ട് ഞാൻ ഒച്ചനെ ചോദിച്ചു .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks