“ശരിയാണല്ലോ , ന്ത്ട്ടാ ഹരി ഇപ്പൊ നിനക്ക് ആ കാട്ടു മൂക്കില് സ്ഥലത്തിന്റെ ഇടപാട് ” എന്നും ചോദിച്ചു ജോസപ്പേട്ടൻ ഒന്നൂടെ വലിച്ചു .
“ഈ അപ്പൻ , ചെന്നൈയിൽ നിന്ന് കയറിയപ്പോ മുതൽ കൂടിയാ. എന്തിനാ ഇങ്ങനെ കുത്തി ചോദിക്കണേ ആ ചേട്ടന് പറയാൻ താല്പര്യം ഇല്ലന്ന് മനസിലായില്ലേ ” എൽന ഒന്ന് കടുപ്പിച്ചു
“ഏയ് അങ്ങനെ പറയാൻ പറ്റാത്ത കാര്യമൊന്നും ഇല്ല എൽനാ . നിങ്ങള് ചെന്നൈയിൽ നിന്നാണോ ?”
“മ്മ്ളു തൃശ്ശൂര് . എൽനയെ ചെന്നൈയിൽ കോളേജ് ചേർക്കാൻ പോയതാ . ഡിഗ്രി അവിടെ തന്നെ ആർന്നു . ഇപ്പൊ പിജിക്ക് .” ജോസപ്പേട്ടൻ എന്നോട് പറഞ്ഞു .
“അമല മോള് എൽനയുടെ സീനിയർ ആയിരുന്നു കോളേജിൽ .ഇപ്പൊ ചെന്നൈ തന്നെ ജോലി. രണ്ടു പേരും ഒരു ഹോസ്റ്റലിലാ . ഞങ്ങളുണ്ട് എന്ന് പറഞ്ഞപ്പോ രണ്ടൂസം നാട്ടിലേക്ക് പോന്നു. ” മേരി ചേച്ചി ചേർത്തു .
“ഞാൻ ബാംഗ്ലൂർ ആർന്നു പഠിച്ചത് ” ഞാൻ അവരെ നോക്കി പറഞ്ഞു
“ആഹാ ” അമലയും എൽനയും ഒന്ന് ചിരിച്ചു .
“പഠിച്ചിറങ്ങിയിട്ട് കുറച്ചായാട്ടോ ”
“മോന് എത്ര വയസ്സായി ” മേരി ചേച്ചി ചോദിച്ചു
“ഇപ്പൊ 27 ”
“അപ്പൊ ന്ത്ട്ടാടാ സഥലത്തിന്റെ പരിപാടി ?” ജോസപ്പേട്ടൻ വീണ്ടും ചോദിച്ചു
“അയ്യോ എന്റെ അപ്പാ ” എൽന തലയ്ക്ക് കൈ വച്ചു
“ഹി ഹി …ഏയ് അത് വലിയ കാര്യമൊന്നുമല്ലന്നെ . എന്റെ അച്ഛൻ അവിടെ കുറച്ചു സഥലം വാങ്ങിയിട്ടുണ്ടുണ്ടാര്നു. അതിന്റെ ഒരു കച്ചവടമാ ”
“അപ്പൊ മോന്റെ അച്ഛന്റെ നാട് അവിടാല്ലെ ?” ജോസപ്പേട്ടൻ കാര്യം മനസിലായി എന്നോണം തലയാട്ടി
“അല്ല …,അച്ഛന്റെ നാടല്ല …”ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. പെട്ടെന്ന് എന്റെ മൗനത്തിൽ എന്തോ പ്രശ്നമുണ്ടെന്നോണം എല്ലാരും എന്നെ തന്നെ നോക്കി ഇരുന്നു .”അല്ല , മൊത്തം ഒരു ഡാർക്ക് സ്റ്റോറി ആണ് . ചുമ്മാ നിങ്ങളുടെ മൂഡ് കളയണ്ട “

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks