“അതെന്താടാ മ്മക്ക് പറ്റാത്ത ഒരു ഡാർക്ക്. നീ ഇതങ്ങട്ട് പിടിച്ചേ ” ജോസപ്പേട്ടൻ ഗ്ലാസ് വച്ച് നീട്ടി “ഒറ്റ വലിക്ക് അങ്ങട്ട് കുടിക്ക് , ന്നിട്ട് പറയാൻ പറ്റണാച്ച പറയ് …നിർബന്ദോന്നൂല്യാട്ടാ “ജോസപ്പേട്ടൻ എൽനയെ നോക്കി ഇളിച്ചു കാണിച്ചു .എൽനയാവട്ടെ ഉവ്വ ഉവ്വ എന്ന രീതിയിൽ തലയാട്ടി . അവരുടെ ഭാവപ്രകടനങ്ങൾ കണ്ട് ഞങ്ങൾ എല്ലാരും ഒന്ന് ചിരിച്ചു .ഞാൻ ജോസപ്പേട്ടൻ പറഞ്ഞ പോലെ ഒറ്റ വലിക്ക് അകത്താക്കി ടച്ചിങ്‌സ് ഒന്ന് തൊട്ടു നക്കി
“ഞാനും അച്ഛനും നിങ്ങളെ പോലെ തന്നാർന്നു.കളിയും ചിരിയും …ഹ്മ്മ് ഇപ്പോളല്ലട്ടോ ചെറുപ്പത്തിലേ .” ഞാൻ എൽനയെ നോക്കി പറഞ്ഞു
“എന്റെ ഒരു ഹാപ്പി ഫാമിലി ആർന്നു ജോസപ്പേട്ടാ .അച്ഛൻ അമ്മ പിന്നെ ഞാൻ .അച്ഛനും അമ്മയും പ്രേമിച്ചു കെട്ടിയൊണ്ട് രണ്ട് വീണ്ടുകാരും ഞങ്ങളോട് വലിയ അടുപ്പമില്ലാർന്നു . ഞാൻ രണ്ടിലോ മറ്റോ പഠിക്കുമ്പോൾ അച്ഛന് ആരുടെയൊക്കെയോ കൈയും കാലും പിടിച് ഒരു താൽക്കാലിക നിയമനം കിട്ടി പത്തങ്ങാടിയിൽ .അച്ഛൻ അവിടെ പോയി ഒന്ന് സെറ്റൽ ആയിട്ട് ഞങ്ങളെ കൊണ്ടുവാ എന്ന ചിന്തയിലാര്നു . ആദ്യമൊക്കെ എല്ലാ ആഴ്ചയിലും എന്തേലും പലഹാരങ്ങളായി അച്ഛൻ വരുമാർന്നു എന്നെ കാണാൻ. പോകെ പോകെ ആ വരവിന്റെ ഫ്രീക്യുഎൻസി കുറഞ്ഞു തുടങ്ങി .ഹാ പണി തിരക്കായിരിക്കും എന്ന് അമ്മ വിചാരിച്ചു .
കുറച്ചു നാളുകൾക്ക് ശേഷമാണ് അച്ഛൻ അച്ഛനോടൊപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ ഭാര്യയുമായി അവിഹിതം ഉണ്ടായിരുന്നു എന്നും .അയാളുടെ മരണ ശേഷം ആ സ്ത്രീയെയും അവരുടെ മകളെയും സംരക്ഷിച്ചു പോന്നിരുന്നു എന്നും എന്റെ അമ്മ അറിഞ്ഞത് .അച്ഛന്റെ ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു ചേട്ടനാണ് ഈ സത്യം ഞങ്ങളെ അറിയിച്ചത് .അമ്മയ്ക്കതു താങ്ങാനായില്ല .എനിക്കും .”

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks