ഞാൻ ഒന്നൂടെ ഒഴിച്ച് വലിച്ചു കുടിക്കുമ്പോൾ ജോസെപ്പട്ടനും കുടുംബവും അമലയും പൂർണ മൗനതയിലായിരുന്നു .
“കുറച്ചു നാളുകൾക്ക് ഉള്ളിൽ തന്നെ അച്ഛൻ ആ സ്ത്രീയെ വിവാഹം കഴിച്ചു അവിടെ കൂടി .പിന്നീട് ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല .എന്റെ കുട്ടിക്കാലം നരകമാവാതെയിരിക്കാൻ അന്ന് മുതൽ അമ്മ ഒരുപാട് കഷ്ടപ്പെട്ടു .മറ്റൊരു വിവാഹത്തിന് തയ്യാറാവാതെ കിട്ടുന്ന ജോലികൾ എല്ലാം ചെയ്തു എന്നെ പഠിപ്പിച്ചു.
ബാംഗ്ലൂർ പോയി ഞാൻ എഞ്ചിനീറിംഗും പാസ്സായി .പക്ഷെ ആ സമയത്താ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നത് .ആതിര .എന്റെ ജൂനിയർ ആയിരുന്നു. എനിക്കവളെ ജീവനായിരുന്നു .എന്റെ അമ്മയ്ക്കും നന്നേ ഇഷ്ടാർന്നു . എൻജിനീയറിങ് കഴിഞ്ഞ ഉടനെ എനിക്ക് ഗൾഫിൽ ജോലി കിട്ടി .പക്ഷെ ഞാൻ പോയാൽ ആതിരയുടെ വീട്ടിൽ ഈ ബന്ധം അവതരിപ്പിക്കാൻ പ്രശ്നമാവും എന്നവൾ പറഞ്ഞു . അവളോടുള്ള ഇഷ്ടം കൊണ്ട് കിട്ടിയ ജോലി കളഞ്ഞു നാട്ടിൽ തന്നെ ജോലികൾ അന്നെഷിച്ചു .കുറച്ചു താൽക്കാലിക ജോലികൾ ചെയ്തു .ആ സമയത്താണ് ആതിരയുടെ വീട്ടുകാർ അവൾക്ക് കല്യാണം ആലോചിച്ചു തുടങ്ങിയത് .ആതിര പറഞ്ഞത് അനുസരിച്ചു ഞാനും അമ്മയുമായി അവളുടെ വീട്ടുകാരെ ചെന്നു കണ്ടു.എനിക്ക് സ്ഥിരമായി ജോലി ഇല്ലാത്തതുകൊണ്ടും എന്റെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയ കാര്യങ്ങൾ അവർക്ക് അറിയാവുന്നത്കൊണ്ടും ആതിരയുടെ വീട്ടുകാർ ഞങ്ങളുടെ കല്യാണത്തിന് സമ്മതിച്ചില്ല .
ഇറങ്ങി വന്നാൽ അവളെ എന്നെക്കൊണ്ട് ആവും വിധം നോക്കാമെന്ന് ഞാൻ അവളെ അറിയിച്ചു .വീട്ടുകാരെ ധിക്കരിച്ചു വരാൻ കഴിയില്ലെന്ന് അവള് എന്റെ മുഖത്ത് നോക്കി പറഞ്ഞു .”

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks