അഹം [നൈമ] 1346

അഹം

Aham | Author : Naima


“നടക്കില്ല ജോണി, കിട്ടുന്നതിൽ മുക്കാല് ഞങ്ങൾക്ക്”

“എന്റെ ജോണി ,ഞാനും എന്റെ ചെക്കനും അനുഭവിക്കേണ്ട മൊതലാ . വേറെ ഒരു സംസാരത്തിന് ഞാനില്ല . ഇതിപ്പോ ജോണി ഇടപെട്ടോണ്ടാ. അല്ലേൽ പത്ത് പൈസ ഞാൻ അവറ്റകൾക്ക് കൊടുക്കില്ലാർന്നു ”

“അമ്മാ…അപ്പുറത്തെങ്ങാനും പോയി സംസാരിക്ക് , വെറുതെ രാവിലെ ഉറക്കം കളയാതെ ” പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ട് എന്റെ റൂമിൽ തലങ്ങും വിലങ്ങും നടന്നു ജോണി ചേട്ടനോട് കയർക്കുന്ന അമ്മയെ നോക്കി ഞാൻ പറഞ്ഞു .

അമ്മ എന്നെ ഒന്ന് കണ്ണ് തുറിച്ചു നോക്കി പുറത്തേക്ക് പോയി .

“പോത്തുപോലെ കിടന്നു ഉറങ്ങാതെ ഒന്ന് എഴുന്നേക്കട ചെക്കാ.” അമ്മ പുതപ്പു എന്റെ ദേഹത്ത് നിന്ന് വലിച്ചെറിഞ്ഞുകൊണ്ട് കയർത്തു

“എന്തുവാ അമ്മെ ഇത് ”

“നിനക്ക് ഒന്നും അറിയണ്ടല്ലോ , തന്തയുടെ മോൻ തന്നെ” എന്നും പറഞ്ഞു അമ്മ താഴേക്ക് പോയി

 

“നീ നാളെ തന്നെ വണ്ടി കയറുമെന്നു ഞാൻ ജോണിയോട് പറഞ്ഞിട്ടുണ്ട്” കുറച്ചു കഴിഞ്ഞു അടുക്കളയിൽ ഇരുന്ന് അമ്മയുണ്ടാക്കുന്ന ദോശ തട്ടവെ ‘അമ്മ പറഞ്ഞു.

“നാളെയോ”

“ഹ്മ്മ്  എന്ത്യേ ? ഒരു ജോലീം കൂലീം ഇല്ലാത്ത നിനക്കെന്താ ഇത്ര ബുദ്ധിമുട്ട് “

“അല്ല അമ്മെ ഈ ഭൂമി കച്ചോടം എല്ലാം ഒന്ന് പഠിക്കണ്ടേ ? “

“എന്തിനു? നീ അവിടെ ബിസിനസ് ചെയ്യാൻ പോവോന്നുമല്ലല്ലോ . ജോണി ഉണ്ടാവും എല്ലാത്തിനും .വിശ്വസിക്കാൻ കൊള്ളാവുന്നവനാ “’അമ്മ ഒരു ദോശ കൂടി എന്റെ പാത്രത്തിലേക്കിട്ടു

“ഉവ്വാ അതുകൊണ്ടാണല്ലോ എന്റെ തന്ത ചെന്ന് ആ കെണിയിൽ പെട്ടത് “

The Author

69 Comments

Add a Comment
  1. സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…

  2. കുട്ടപ്പായി

    അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏

Leave a Reply to ജോസ് Cancel reply

Your email address will not be published. Required fields are marked *