“ഇന്ന് എനിക്ക് ജോയിൻ ചെയ്യണ്ട ദിവസം ആണ്, അതുകൊണ്ട് നേരത്തെ എഴുനേറ്റു. പിന്നെ കോഫീ പതിവ് ഉള്ളത് കൊണ്ട് ഉണ്ടാക്കി….”
“അതോ ഞാൻ ഇന്നലെ പറഞ്ഞതിന്റെ ദേഷ്യമാണോ….?”
“അതിന് ദേഷ്യം തോന്നേണ്ട കാര്യമെന്താ, നി ഉള്ളതല്ലേ പറഞ്ഞെ….”
“സോറി ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല….”
“എനിക്ക് വിഷമം ആയെന്ന് ഞാൻ പറഞ്ഞില്ലാലോ, നി പറഞ്ഞത് ശെരിയാണ്. ഞാൻ അത് അക്‌സെപ്റ്റ് ചെയുന്നു….”
“ചെ അതൊക്കെ വിട്, ഇന്നൊരു നല്ല ദിവസം അല്ലെ…”
“ഹ്മ്മ് നി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്ക്, ഞാൻ ഫ്രഷ് ആയിട്ട് വരാം….”
ജീവൻ അതും പറഞ്ഞ് എഴുനേറ്റ് മുറിയിലേക്ക് നടന്നു.അവന്റെ ഉള്ളിൽ ഇപ്പോഴും ഒരു പരിഭവം ഉണ്ടന്ന് അവൾക്ക് തോന്നി. അവൾ കിച്ചണിൽ കേറി ബ്രേക്ഫാസ്റ്റ് എല്ലാം ഉണ്ടാക്കി വച്ചു. ജീവൻ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് ഹോസ്പിറ്റലിലേക്ക് ഇറങ്ങി.
മുംബൈ നഗരത്തിലെ തന്നെ പ്രസ്തമായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയിരുന്നു എച് ജി കെ മൾട്ടി സ്പെഷ്യലിറ്റി.കാർ പാർക്കിങ്ങിൽ ഇട്ട ശേഷം ജീവൻ സിഇഒ ടെ കാബിനിൽ ചെന്ന് ജോയിൻ ചെയ്ത് അവന്റെ കൺസൽട്ടിങ് റൂമിൽ വന്നിരുന്നു. ടേബിളിലെ അവന്റെ പേര് എഴുതിയ ബോർഡിൽ അവൻ വിരൽ ഓടിച്ചു.
“മെ ഐ കമിങ് ഡോക്ടർ….?”
“യെസ് കമിൻ….”
ഡോർ തുറന്ന് ഒരു നേഴ്സ് അകത്തേക്ക് വന്നു.ഒരു മെറൂൺ കളർ യൂണിഫോം ആയിരുന്നു അവിടുത്തെ നഴ്സുമാർക്ക്. കണ്ടാൽ ഒരു 24 വയസ് തോന്നും.വെളുത്ത് മെലിഞ്ഞ ശരീരം. ആവറേജ് പോക്കം. കാണാൻ ഒരു നിഷ്കളങ്ക ഭവമാണ്.
“ഹായ് ഡോക്ടർ, എന്റെ പേര് മേഘന….”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳