മുംബൈ സെൻട്രലിന് അടുത്തുള്ള ഉള്ള തന്റെ ഫ്ലാറ്റിൽ എത്തി പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് അവൻ അകത്തേക്ക് നടന്നു. ലിഫ്റ്റിൽ കേറി പതിമൂനാം നിലയിലെ തന്റെ അപ്പാർട്മെന്റിന് പുറത്ത് വന്ന് അവൻ ബെൽ അടിച്ചു.വാതിൽ തുറന്ന തന്റെ പ്രിയ പത്നിയെ കണ്ട് ആവേശത്തോടെ അവൻ വാരിപ്പുണർന്നു.
“ഐ ഗോട്ട് ഇറ്റ്…. ഫൈനലി…..!!!”
“ഹ്മ്മ്….ഐ നോ, എനിക്ക് അറിയായിരുന്നു. യു ആർ ദി ബെസ്റ്റ്….”
“ഞാൻ ഫ്രഷ് ആയിട്ട് വരാം നി ഫുഡ് എടുത്ത് വക്ക്….”
“ഹ്മ്മ് ശെരി….”
അവൻ റൂമിലേക്കും അവൾ കിച്ചണിലേക്കും നടന്നു.റൂമിൽ എത്തി ഡ്രസ്സ് മാറി അവൻ ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കേറി.
ജീവൻ, ഡോക്ടർ ജീവൻ രാജ്. പരിജയ സമ്പന്നനും പാഷണറ്റുമായ ഒരു orthopedic ഡോക്ടർ ആണ്. വയസ് 32.തന്റെ സ്പെസിലിസെഷൻ വച്ച് പ്രാക്ടിസ് ചെയ്യാൻ ഏറ്റവും നല്ല സ്ഥലം മുംബൈ ആണെന്ന് മനസ്സിലാക്കി അവൻ അവൻ ഇവിടെ വന്നിട്ട് ഇപ്പോൾ ഏഴ് വർഷം ആകുന്നു. ചെറുപ്പം മുതലേ ആഗ്രഹിച്ചു പഠിച്ചു നേടിയതാണ് പേരിന് മുന്നിലെ ഈ ഡോക്ടർ പദവി. അതുകൊണ്ട് തന്നെ അതിനോടുള്ള അഭിനിവേഷവും അവന് കൂടുതൽ ആയിരുന്നു.
ജനിച്ചതും വളർന്നതും പഠിച്ചതും നാട്ടിലാണ്. എറണാകുളം തൃശൂർ ബോർഡറിൽ ഉള്ള അത്യാവശ്യം വലിയ ഒരു തറവാട്. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം. കാശിന്റെ ബുദ്ധിമുട്ട് ഒന്നും അവന് അറിയേണ്ടി വന്നിട്ടില്ല. എന്നാൽ സ്വന്തമായി അധ്വാനിച്ച് ഉണ്ടാകുന്ന പൈസക്ക് ആണ് മൂല്യം എന്ന ദൃഡനിശ്ചയം അവനിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് നാട്ടിൽ നിന്ന് മാറി അവൻ മുംബൈയിൽ സെറ്റിൽ ചെയ്തത്.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳