“യെസ് സർ….”
“സാർ യെ ആത്മ…”
അയാൾ ജീപ്പിന് അടുത്ത് നിന്ന മറ്റൊരു പോലീസുകാരനോട് വിളിച്ചു പറഞ്ഞു. അത് കേട്ട് ഇൻസ്‌പെക്ടർ റാങ്കിൽ ഉള്ള ഒരാൾ അവരുടെ അടുത്തേക്ക് വന്നു.ചെറുതായി കരുത്ത് അത്യാവശ്യം ശരീരം ഉള്ള ഒരു ഓഫീസർ.
“സാർ യെ ഡോക്ടർ ഹേ,വോ സിർഫ് ഷാമ്പയിൻ പിയ ഹുവാ….”
“കിതർ ജാര….?”
“സാർ, ഗർ സെ….”
“മലയാളി ആണോ….?”
“അഹ് അതെ സാർ…”
“ഹ്മ്മ്…..”
അയാൾ കാറിന് അകത്തേക്ക് നോക്കി. ഐശ്വരയുടെ മേൽ അയാളുടെ കണ്ണുകൾ ഉടക്കി.മുട്ട് വരെ ഇറക്കമുള്ള അവളുടെ ഡ്രസ്സ് കാറിൽ ഇരുന്നപ്പോൾ തുട വരെ കേറിയിരുന്നു.
“ഇത് എവിടെന്നാ, ഡേറ്റിംഗ് അപ്പ് വഴിയോ അതോ….?” അവളെ നോക്കി അയാൾ ചോദിച്ചു.
“സാർ ഇതെന്റെ വൈഫ് ആണ്….”
“ഓഹ് ഞാൻ വിചാരിച്ചു…..”
അയാൾ അവളുടെ തുടയിലേക്കും ചുണ്ടിലേക്കും ചൂഴ്ന്ന് നോക്കികൊണ്ടിരുന്നു. അത് അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“ഏട്ടാ ഫൈൻ എന്താന്ന് വച്ചാ കൊടുക്ക്, എന്നിട്ട് പോവാം….”അവൾ പറഞ്ഞു.
“ഓഹ് മാഡത്തിന് ധൃതി ആണെന്ന് തോന്നുന്നല്ലോ. എന്നാ ഒരു കാര്യം ചെയ്, രണ്ടും പുറത്തേക്ക് ഇറങ്ങ്…..”
അയാൾ അതും പറഞ്ഞ് തിരിച്ച് പോലീസ് ജീപ്പിന് അടുത്തേക്ക് പോയി. ജീവനും ഐശ്വര്യയും കാറിൽ നിന്ന് പുറത്തിറങ്ങി.ജീവൻ ജീപ്പിന് അടുത്തേക്ക് ചെന്നു.
“സർ പ്ലീസ്, വി ആർ റിയലി സോറി….”
“ഡ്രങ്ക് ആൻഡ് ഡ്രൈവ് ഒഫൻസ് ആണ്, അത് ഡോക്ടർ ആയാലും വക്കീലായാലും.പിന്നെ മാഡത്തിന് ധൃതി ഉള്ളതല്ലേ. അതുകൊണ്ട് വണ്ടി നാളെ സ്റ്റേഷനിൽ വന്ന് എടുത്താമതി….”
“സാർ പ്ലീസ്….”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳