ഇവിടെ വന്ന് അത്യാവശ്യം നല്ലയൊരു ഹോസ്പിറ്റലിൽ അവന് ജോലി കിട്ടി.തരക്കേടില്ലാത്ത ശമ്പളവും. എന്നാൽ തന്റെ കഴിവ് കൊണ്ട് ഇനിയും ഉയരത്തിൽ എത്തണം എന്ന് അവനിൽ ഉണ്ടായിരുന്നു. അതിനായി അവൻ പ്രേതനിച്ചു.ജോലി മാത്രം നോക്കി ഒതുങ്ങി ജീവിക്കുന്ന ഒരുത്തൻ മാത്രം ആയിരുന്നില്ല അവൻ.മുംബൈ പോലെ ഒരു നഗരത്തിൽ കാണാൻ സ്മാർട്ട് ആയ ഒരു യങ് ഡോക്ടർ. വീക്കെൻഡ് പാർട്ടികളും പബ്ബുകളിലെ അഴിഞ്ഞട്ടവും ഡേറ്റിങ്ങും എല്ലാമായി അവൻ ലൈഫ് എൻജോയ് ചെയ്തു.അങ്ങനെ തന്റെ യുവത്വം അടിപൊളിയായി കൊണ്ടുപോകുന്ന സമയതാണ് അവന്റെ ജീവിതത്തിലേക്ക് അവൾ കടന്ന് വരുന്നത്.
ഐശ്വര്യ, ഐശ്വര്യ മേനോൻ. ജീവനും ഐശ്വര്യയും കണ്ട് മുട്ടുന്നതും അടുക്കുന്നതും ഒരു സിനിമറ്റിക് റൊമാൻസ് രീതിയിൽ ആയിരുന്നു.
ഐശ്വര്യ ഒരു എയർ ഹോസ്റ്റസ് ആയിരുന്നു. സ്കൂളിംഗ് വരെ അവൾ നാട്ടിൽ ആയിരുന്നു. ജീവനെ പോലെ അത്യാവശ്യം നല്ലൊരു തറവാട്ടിൽ ആണ് അവളും ജനിച്ചു വളർന്നത്.ഒരു നാട്ടിൻപുറം ഓർത്തഡോൿസ് ഫാമിലി.എയർ ഹോസ്റ്റസ് ആവണം എന്ന് തന്നെ ആയിരുന്നു അവളുടെ സ്വപ്നം.അവളുടെ വീട്ടുകാർക്ക് അത് അത്ര താല്പര്യം ഇല്ലായിരുന്നു എങ്കിലും, അവളുടെ ഇഷ്ടത്തിന് അവർ സമ്മതം മൂളി.കോഴ്സ് കഴിഞ്ഞ് അവൾക്ക് മുംബൈയിൽ പോസ്റ്റിങ്ങ് കിട്ടി.അങ്ങനെ അവൾ മുംബൈയിൽ എത്തി. ഇൻഡിഗോ എയർലിനെസിന്റെ ക്യാബിൻ ക്രൂവിൽ ആയിരുന്നു അവൾ വർക്ക് ചെയ്തിരുന്നത്.അതിനോടൊപ്പം തന്നെ ചെറുതായി മോഡലിംഗ് ചെയ്യാനും അവൾക്കിഷ്ടമായിരുന്നു.
വർക്കിംഗ് സ്‌ട്രെസ് മൂലം ഉണ്ടായ ഒരു മസിൽ പൈൻ കൊണ്ടാണ് ഐശ്വര്യ ഹോസ്പിറ്റലിൽ എത്തുന്നത്. Orthopedic സെക്ഷൻ ആയത് കൊണ്ട് ജീവൻ ആണ് അവളെ കൺസൾട്ട് ചെയ്തത്. അവളെ കണ്ട ആദ്യമാത്രയിൽ തന്നെ ജീവൻ വീണു. ആരെയും മയക്കുന്ന വശ്യ സൗന്ദര്യമായിരുന്നു അവൾക്ക്. ഷേപ്പ് ഒത്ത ഒതുങ്ങിയ ശരീരവും പേര് പോലെ തന്നെ ഐശ്വര്യമാർന്ന മുഖവും. മുമ്പ് ഒരുപാട് പെണ്ണുങ്ങളെ അവൻ മീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരിൽ ആരും കാണാത്ത ഒന്ന് അവൻ അവളിൽ കണ്ടു.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳