പിറ്റേന്ന് രാവിലെ ജീവൻ പതിവ് സമയത്ത് തന്നെ എഴുന്നേറ്റു. ബെഡിൽ ഐശ്വര്യ ഇല്ലായിരുന്നു. അവൻ എഴുനേറ്റ് മുഖം കഴുകി പുറത്തേക്ക് നടന്നു. ഹാളിലും കിച്ചണിലും അവളെ കണ്ടില്ല. കോഫി ഉണ്ടാക്കി കിച്ചണിൽ വച്ചിട്ടുണ്ട്. അത് എടുത്ത് കൊണ്ട് അവൻ റൂമിൽ നിന്ന് ഫോണും എടുത്ത് ബാൽക്കണിൽ ചെന്നിരുന്നു. എന്നിട്ട് അവളുടെ നമ്പർ ഡയൽ ചെയ്തു. കുറച്ചു നേരത്തെ റിങ്ങിന് ശേഷം കാൾ കണക്ട് ആയി.
“ഹലോ….”
മറുതലക്കൽ നിന്ന് പുരുഷ ശബ്‌ദം. ഒരു നിമിഷം അവൻ ഒന്ന് ഞെട്ടി.
“ഹലോ… ഐഷു….?”
“ബ്രോ ഐശ്വര്യ വർക്ഔട്ടിൽ ആണ്. ഫോൺ ഇവിടെ മാറ്റി വച്ചിരിക്കുകയാണ്. അത്യാവശ്യം ആണോ വിളിക്കണോ….?”
“വേണ്ട, ജസ്റ്റ് വിളിച്ചേനെ ഉള്ളു, താങ്ക്യൂ….”
ഫോൺ വച്ച് അവൻ ഇളം മഞ്ഞിൽ കുളിച്ച് നിക്കുന്ന പ്രഭാതം നോക്കി ഇരുന്ന് കോഫീ കുടിച്ചു. ഹോസ്പിറ്റലിൽ പോവാനായി അവൻ റെഡിയാവുമ്പോൾ ആയിരുന്നു ഐശ്വര്യ വന്നത്.
“അഹ് ഇതെന്തേ ഇന്ന് രാവിലെ പോയെ….?”മുറിയിലേക്ക് വന്ന അവളോട് അവൻ ചോദിച്ചു.
“ചുമ്മാ ഇന്ന് നേരെത്തെ എഴുനേറ്റു അതുകൊണ്ട് പോയതാ…..”
“ഹ്മ്മ്, ഞാൻ നിന്നെ കാണാത്തത് കൊണ്ട വിളിച്ചേ….”
“അഹ് കണ്ടു, ഫോൺ റീസെപ്ഷനിൽ വച്ചിരുന്നേ….”
“ഞാൻ വിളിച്ചപ്പോ എടുത്ത് ആരാ….?”
“അതാ റോഷൻ ആയിരിക്കും….”
“ഏത് റോഷൻ…..”
“വല്ലപ്പോഴും ജിമ്മിൽ വരണം എന്നാലേ അറിയൂ. ട്രൈനെർ ആണ്….”
“ഓഹ്, ആള് എങ്ങനെ ഡീസന്റ് ആണോ….?”
“ഒരു കോഴി ടൈപ് ആണ്. കാണാൻ ഒക്കെ ഒരു ചോക്ലേറ്റ് ബോയ്. ഒരു 26 വയസ് ഒക്കെ കാണും….”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳