“അഹ് ശെരി, നാളെ കാണാം…..”
“ഓക്കേ ഡോക്ടർ…..”
അവൾ പുറത്തേക്ക് നടന്നു. നാളെ താൻ മെട്രോയിൽ അല്ല വരുന്നേ എന്ന് പറഞ്ഞപ്പോ അവളുടെ മുഖം മാറിയത് അവൻ ശ്രെദ്ധിച്ചു. എന്തായാലും വേറെ കുഴപ്പം ഒന്നുമില്ലാത്തത് അവന് ആശ്വാസമായി. ബാഗ് എടുത്ത് അവൻ ഇറങ്ങി. കാർ സ്റ്റേഷനിൽ ആയത് കൊണ്ട് അവൻ ഒരു ടാക്സി വിളിച്ച് സ്റ്റേഷനിൽ ചെന്ന് ഫൈൻ അടച്ച് വണ്ടി എടുത്ത് ഫ്ലാറ്റിലേക്ക് തിരിച്ചു.
ഫ്ലാറ്റിൽ വന്ന് കയറിയപ്പോ അടുക്കളയിൽ നിന്ന് നല്ല സ്മെല് വരുന്നുണ്ടായിരുന്നു. അവൻ ബാഗ് വച്ച് നേരെ അടുക്കളയിലേക്ക് നടന്നു. ഐശ്വര്യ അടുക്കളയിൽ പാചകത്തിൽ ആയിരുന്നു. ഒരു ഗ്രെ ഷോർട്സും ബ്ലാക്ക് ടീഷർട്ടുമാണ് അവളുടെ വേഷം. ജീവൻ അവളെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ച് ചേർന്ന് നിന്നു.
“ഇത് എന്താ സ്പെഷ്യൽ ആയിട്ട്….?”
“ചുമ്മാ, ഒരു പരീക്ഷണം. ടേസ്റ്റ് നോകിയെ….”അവൾ തവിയിൽ അവന് ടേസ്റ്റ് നോക്കാൻ കൊടുത്തു.
“ഹ്മ്മ് എന്റെ ഐഷു മോളെ തന്നെ, ഹോട്ട് ആൻഡ് സ്‌പൈസി….”
“ആഹാ…. താങ്ക്യു ഡോക്ടർ സാറേ.പോയി ഫ്രഷ് ആയിട്ട് വാ….”
“ഹ്മ്മ്….”
ജീവൻ റൂമിലേക്ക് നടന്നു. ഡ്രസ്സ് മാറി ബാത്റൂമിൽ കേറി കുളിച്ച് ഫ്രഷായി ഇറങ്ങി. ബോഡി ക്രീം എടുക്കാൻ ടേബിളിലേക്ക് നോക്കിയപ്പോ ഐശ്വര്യയുടെ ഫോൺ ടേബിളിൽ ഇരിക്കുന്നത് അവൻ കണ്ടു. മനസ്സിൽ ഇപ്പൊ പല പുതിയ ചിന്തകളും കിടന്ന് കളിക്കുന്നത് കൊണ്ട് അത് എടുത്ത് നോക്കാൻ അവന്റെ ഉൾ മനസ്സിൽ നിന്ന് ആരോ പറയുന്ന പോലെ തോന്നി.
കിച്ചണിലേക്ക് ഒന്ന് നോക്കിയ ശേഷം അവൻ ഫോൺ എടുത്തു.ലോക്ക് അറിയുന്നത് കൊണ്ട് അൺലോക്ക് ചെയ്ത് വാട്സ്ആപ്പ് എടുത്ത് നോക്കി.അസാധാരണമായുള്ള മെസ്സേജസ് ഒന്നും ഇല്ല. സ്ക്രോൾ ചെയ്ത് അവളുടെ ട്രെയിനറുടെ ചാറ്റ് എടുത്ത് നോക്കി. അതികം ചാറ്റ് ഒന്നും ചെയ്തിട്ടില്ല. എന്തോ പ്രോട്ടീൻ പൌഡർന്റെ മറ്റോ ലിങ്ക് ഒക്കെ അയച്ചിട്ടുണ്ട്, അല്ലാതെ ഒന്നുമില്ല. ജീവന് അപ്പൊ തോന്നിയത് ഒരു തരം നിരാശ ആയിരുന്നു. അത് എന്ത്കൊണ്ടാണെന്ന് അവനും മനസിലായില്ല. ഫോൺ തിരിച്ച് വച്ച് ഡ്രസ്സ് മാറി അവൻ ഹാളിലേക്ക് ചെന്നു.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳