രാവിലെ നേരെത്തെ എഴുനേക്കുന്ന ശീലം ഐശ്വര്യക്ക് ഉണ്ടായിരുന്നു. ഫിറ്റ്നസ് നോക്കാൻ തുടങ്ങിയതിൽ പിന്നെ രാവിലെ എഴുനേറ്റ് യോഗ പ്രാക്റ്റീസ് ചെയ്യുമായിരുന്നു. അതിന് ശേഷം അടുക്കളയിലെ പണിയിലേക്ക് കടക്കും. അന്ന് രാവിലെ നേരെത്തെ തന്നെ എഴുനേറ്റു. ബെഡിൽ കിടന്നുറങ്ങുന്ന ജീവനെ നോക്കി. പുതപ്പ് അവന്റെ മേൽ കേറ്റി ഇട്ട് കൊടുത്ത് അവൾ എഴുനേറ്റ് ബാത്റൂമിൽ കേറി മുഖം കഴുകി അടുക്കളയിലേക്ക് നടന്നു. കോഫീ മേക്കറിൽ ഒരു കപ്പ് കോഫീ ഉണ്ടാക്കി എടുത്ത് ഹാളിലേക്ക് നടന്നു. അതുമായി ബാൽക്കണിൽ ചെന്ന് നിന്ന് ചെറിയ മൂഢതയോടെ തെളിഞ്ഞു വരുന്ന പ്രഭാതം നോക്കി കോഫീ കുടിച്ചു.
നാട്ടിലെ അത്യാവശ്യം ഓർത്തഡോൿസ് ആയ ഒരു തറവാട്ടിൽ ആണ് ഐശ്വര്യ ജനിച്ചതും വളർന്നതും. ചെറുപ്പം മുതൽ മനസ്സിൽ വളർത്തികൊണ്ട് വന്ന ആഗ്രഹം ആയിരുന്നു എയർ ഹോസ്റ്റസ് ആവണം എന്നും നാട്ടിൽ നിന്ന് മാറി പുറത്ത് പോയി താമസിക്കണം എന്നത്.നാട്ടിലെ പഠിത്തം കഴിഞ്ഞ് തന്റെ ആഗ്രഹം വീട്ടിൽ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പിന്നെ പറഞ്ഞ് പറഞ്ഞ് അവസാനം അവൾ സമ്മതിപ്പിച്ച് എടുത്തു. മകളുടെ ആഗ്രഹത്തിന് എതിർ പറയാത്ത അച്ഛനെ തന്നെ അവൾ അതിന് പിടിച്ചു.
അങ്ങനെ മുംബൈ നകരം എന്ന മായ ലോകത്ത് വന്നിറങ്ങിയപ്പോ ശെരിക്കും അവൾ ഒരു വണ്ടർലൻഡിൽ ആയിരുന്നു. ആദ്യമായി കിട്ടുന്ന ആ സ്വാതന്ത്രം അവൾ നല്ലപോലെ ആസ്വദിച്ചു. സ്ലീവ് ലെസ്സ് ബ്ലൗസ് പോലും ഇടാൻ സമ്മതിക്കാത്ത അമ്മയുടെ ചിട്ടയിൽ ജീവിച്ച അവൾ തന്റെ ഇഷ്ടത്തിന് വസ്ത്രങ്ങൾ ഇടാൻ തുടങ്ങി. കൂട്ടിൽ നിന്ന് പുറത്തേക്ക് വന്ന ഒരു താത്തയെ പോലെ ആയിരുന്നു അവൾ.മോഡലിംഗിലും താല്പര്യം ഉണ്ടായിരുന്നത്കൊണ്ട് ചെറിയ രീതിയിൽ അതും ചെയ്യുമായിരുന്നു.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳