ക്‌ളീൻ ചെയ്ത് ഫ്രഷ് ആയി അവൻ ബാത്റൂമിൽ നിന്നിറങ്ങി. പുറത്തേക്ക് വന്നപ്പോ ഐഷു അവന്റെ അടുത്തേക്ക് വന്നു.
“കഴിഞ്ഞോ സാറിന്റെ വർക്ഔട്ട്….?”
“ഹ്മ്മ്, നമുക്ക് വീട്ടിൽ പോവാം…..”
“അതെന്തേ കുറച്ചു നേരം കൂടി വർക്ക് ഔട്ട് ചെയ്തിട്ട് പോയാ പോരെ….?”
“ഏയ് ഇന്നത്തെ മതി….”
“ഹ്മ്മ് വർക്ഔട്ട് ചെയ്തേ ഇരുന്ന് ചെയ്തിട്ട് ആവും പറ്റാതെ. എന്നാ വാ പോവാം….”
അവർ ഒരുമിച്ച് പുറത്തേക്ക് ഇറങ്ങി.കാർ എടുത്ത് ഫ്ലാറ്റിലേക്ക് വിട്ടു. വെയിൽ മൂർച്ഛിച്ചു വരുന്ന കാലാവസ്ഥയായിരുന്നു. ചെറിയ ട്രാഫിക് ഉള്ള റോഡിലൂടെ കാർ ഓടിക്കുമ്പോഴും ജീവന്റെ മനസ്സിൽ പല ചിന്തകൾ ആയിരുന്നു.
“അല്ല നിന്റെയാ ട്രൈനറേ എനിക്ക് പരിചയപ്പെടുത്തി തന്നില്ലാലോ….?”
“ഓഹ് ഞാൻ കണ്ടില്ല ആളെ ഇന്ന്….”
“ഹ്മ്മ് കണ്ടിരുന്നെങ്കിൽ അവന്റെ കൂടെ വർക്ക് ഔട്ട് ചെയ്‌യായിരുന്നു അല്ലേ….?”
“എഹ് എന്താ….?”
“അല്ല അവൻ നിന്നെ വെയ്റ്റ് എടുക്കാൻ ഒക്കെ ഹെല്പ് ചെയ്യില്ലേ. അത് പറഞ്ഞതാ….”
“അഹ്…. ഒരു തവണ, അല്ല ഏട്ടൻ അത് എങ്ങനെ….”
“അവൻ മറ്റൊരാളോട് പറയുന്നത് ഞാൻ കേട്ടു. നിന്നെ ഹെല്പ് ചെയ്ത കാര്യം….”
“അഹ് അത് ഏട്ടാ….”
“നീ സഹകരിച്ചു നിന്നു എന്നൊക്കെ ആണല്ലോ അവൻ പറഞ്ഞെ. ശെരിക്കും….?”
“ഏട്ടാ അത് അങ്ങനെ അല്ല, ഞാൻ….”
“അഹ് അത് എന്തേലും ആവട്ടെ, ജിമ്മിൽ അതൊക്കെ പതിവ് അല്ലേ, വിട്ടേക്ക്…..”
അവൻ വേറെ ഒന്നും പറയാതെ നേരെ ഇരുന്ന് വണ്ടി ഓടിച്ചു. തിരിച്ച് ഫ്ലാറ്റിൽ എത്തി അവൻ ബാത്റൂമിൽ കേറി കുളിച്ച് ഫ്രഷ് ആയ് ഡ്രസ്സ് മാറി വന്നു.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳