തന്റെ നീളമുള്ള മുടി കെട്ടിവച്ച് തിരിഞ്ഞ അവൾ കാണുന്നത് തന്നെ നോക്കി മിഴിച്ചു കിടക്കുന്ന ജീവനെയാണ്.
“ഹലോ, എന്താ ആദ്യമായിട്ട് കാണുന്ന പോലെ….?”കൈ ഞൊട്ടി അവൾ വിളിച്ചു.
“അഹ് നിന്നെ ആദ്യം കണ്ട ആ നിമിഷം ഓർത്ത് പോയതാ….”
“ഓഹ് അതെന്താ ഇപ്പോ അത് ഓർക്കാൻ….?”
“അല്ല നിനക്ക് ഓരോ വർഷം കഴിയുംതോറും സൗന്ദര്യം കൂടി വരുവാണല്ലോ, അതുകൊണ്ട് നോക്കിയതാ….”
“ഹ്മ്മ്…. ശെരി ശെരി സുഖിച്ചു…..”
“എന്നാ വാ, ശെരിക്കും ഒന്ന് സുഖിപ്പിച്ചു തരാം….”
“ഓഹ്…. വേണ്ട….”
“ശേ അതെന്താടി…..”
“ഇതിനൊക്കെയെ ഒരു മൂഡ് ഒക്കെ തോന്നണം….”അവൾ ബെഡിലേക്ക് കേറി സൈഡിൽ കിടന്ന് കൊണ്ട് പറഞ്ഞു.
“അതെന്താ നിനക്ക് മൂഡ് ഇല്ലാതെ, വാടി മോളു, ഇന്നൊരു നല്ല ദിവസമല്ലേ….?”
“ഹ്മ്മ്, നല്ല ദിവസമാണ്,പക്ഷെ എനിക്ക് മൂഡ് തോന്നുന്നില്ല….”
“അതെന്താടി, ഇനി നിനക്ക് വല്ല അവിഹിതവും ഉണ്ടോ….?”
“ദേ തോന്നിവാസം പറഞ്ഞാൽ ഉണ്ടല്ലോ, മോന്തക്ക് ഒരു കുത്ത് വച്ച് തരും ഞാൻ….”അവന് നേരെ തിരിഞ്ഞ് അവൾ പറഞ്ഞു.
“ശേ ചുമ്മാ പറഞ്ഞതല്ലേ, പിന്നെന്താ നിനക്ക് മൂഡ് ഇല്ലാത്തെ….”അവളെ തന്നോട് ചേർത്ത് കിടത്തികൊണ്ട് അവൻ ചോദിച്ചു.
“ഇങ്ങനെ ഏട്ടന് മാത്രം മൂഡ് വരുമ്പോ മതിയോ, എന്നെ കുറിച്ച് ഓർക്കാറുണ്ടോ….?”
“എഹ്, നി കാര്യം നേരെ പറ….”
“കഴിഞ്ഞ മൂന്നാല് മാസം ആയിട്ട് നമ്മൾ തമ്മിൽ ആ പഴയ അട്ട്രാക്ഷൻ പോയ് പോയപോലെ, ഏട്ടൻ ഫുൾ ടിം ബിസി, ഞാൻ എന്റെ കാര്യങ്ങൾ അങ്ങനെ….”
“എടി അത് നിനക്കും അറിയാവുന്നതല്ലേ, ഞാൻ ആ ഒരു പൊസിഷന് വേണ്ടി ഉള്ള കാര്യങ്ങളുടെ തിരക്കിൽ അല്ലായിരുന്നു. പിന്നെ എപ്പോഴും തുടക്കത്തിലേ പോലെ തന്നെ ആവാൻ പറ്റോ….”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳