“ഹ്മ്മ് അത് എനിക്കും അറിയാം, പക്ഷെ എനിക്കും ഒരു മനസ്സ് ഉള്ളതല്ലേ. എന്തോ ഇപ്പൊ നമ്മൾ തമ്മിൽ പണ്ട് ഉണ്ടായിരുന്ന ആ ഒരു അടുപ്പം നഷ്ടമായ പോലെ….”
“ഏയ് ടി അങ്ങനെ ഒന്നുല്ല, പിന്നെ ജീവിതം ആവുമ്പോ ഇങ്ങനെ തിരക്ക് ഒക്കെ കാണില്ലേ….”
“ഹ്മ്മ്… അതു അറിയാ. ഏട്ടൻ രാവിലെ പോയ് കഴിഞ്ഞാ പിന്നെ ഞാൻ ഇവിടെ ഒറ്റക്,നമുക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ആ ഒരു ഏകാന്തത മാറിയേനെ….”
“ഐഷു…. നമ്മൾ അത് പണ്ടേ തീരുമാനിച്ചത് അല്ലെ. ഇപ്പോ ദാ നമ്മൾ അത്യാവശ്യം ഫിനാൻഷ്യലി സ്റ്റബിൾ ആയില്ലേ. ഇനി നമുക്ക് ഒരു കുഞ്ഞ് ആവാം….”അവൻ അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു പറഞ്ഞു.
“അതല്ല ഞാൻ പറഞ്ഞ് വരുന്നത്. നമ്മളെ കുറിച്ചാ, നമുക്ക് ഇടയിലെ ആ പണ്ടത്തെ ഒരു ആവേശം എല്ലാം ഇപ്പൊ പോയ പോലെ…..”
“നി നമ്മുടെ സെക്സ് ലൈഫ് ആണോ ഉദ്ദേശിക്കുന്നെ….?”
“ഹ്മ്മ്…. ഒരു കുഞ്ഞിന് വേണ്ടി ഒരു ചടങ്ങ് തീർക്കുന്ന പോലെ അത് ചെയ്യാൻ എനിക്ക് ഇപ്പോ മാനസികമായി തന്നെ ഒരു ബുദ്ധിമുട്ട് പോലെ….”
“അപ്പൊ നി പറഞ്ഞ് വരുന്നത്, ഇതെല്ലാം എന്റെ മാത്രം കുഴപ്പം കൊണ്ടാണെന്നാണോ….?”
“ഏയ് അങ്ങനെ അല്ല ഏട്ടാ ഞാൻ…. എന്റെ ഒരു അവസ്ഥയാണ് പറഞ്ഞത്. കാശിനും പണത്തിനും അപ്പുറം ഭാര്യ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന പലതും ഉണ്ട്. അതിൽ ഒന്നാണ് അവളുടെ മനസ്സ് മനസിലാക്കൽ….”
അതും പറഞ്ഞ് അവൾ പുതപ്പ് എടുത്ത് പുതച്ച് തിരിഞ്ഞു കിടന്നു. അവൾ അവസാനം പറഞ്ഞത് ജീവന്റെ മനസ്സിൽ പതിഞ്ഞു. തിരിച്ച് ഒന്നും പറയാൻ അവനായില്ല. ലൈറ്റ് ഓഫ് ചെയ്ത് അവനും കിടന്നു. എന്നാൽ അവന്റെ മനസ്സ് ഉറങ്ങിട്ടുണ്ടായിരുന്നില്ല. മനസ്സിൽ അവൻ അവൾ പറഞ്ഞതിന്റെ വിചാരണ നടത്തി.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳