ഉറക്കം നഷ്ടപ്പെട്ടത് കൊണ്ട് അവൻ തന്റെ മേൽ ഉള്ള ഐശ്വര്യയുടെ കൈകൾ മാറ്റി പതിയെ എഴുനേറ്റു.അവളെ പുതപ്പ് എടുത്ത് പുതപ്പിച്ച് അവൻ ബാത്റൂമിൽ കേറി ഫ്രഷായി തന്റെ ഫോണും എടുത്ത് പുറത്തേക്ക് നടന്നു. എഴുനേക്കുമ്പോ ഒരു കോഫീ പതിവ് ഉള്ളത്കൊണ്ട് കോഫീ മേക്കറിൽ ഒരു കോഫീ ഉണ്ടാക്കി അതുമായി അവൻ ബാൽക്കണിൽ ചെന്ന് അവിടെ ഉള്ള ചെയറിൽ ഇരുന്നു.
കോഫീ ഒരു സിപ് എടുത്ത് അവൻ ഫോണിൽ റെഡിറ്റ് എടുത്ത് ഇന്നലെ അയച്ച മെസ്സേജിന്റെ റിപ്ലേ വന്നിട്ടുണ്ടോ എന്ന് നോക്കി. അത് നോക്കുമ്പോൾ അവന്റെ ഹൃദയമെടുപ്പ് കൂടുന്നുണ്ടായിരുന്നു.പ്രതീക്ഷിച്ച പോലെ റിപ്ലേ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു.
“SESSION BOOKED.SUNDAY AT 7PM” എന്ന മെസ്സേജും പേയ്‌മെന്റ് ഡീറ്റൈൽസും ക്ലബ്ബിന്റെ ലൊക്കേഷനും. ജീവൻ ഓൺലൈൻ പേയ്‌മെന്റ് ചെയ്ത് ഒരു തമ്പ് റിയാക്ഷൻ കൊടുത്തു.
ഫോൺ മാറ്റി വച്ച് കോഫീ എടുത്ത് കുടിച്ചുകൊണ്ട് അവൻ തെളിഞ്ഞു വരുന്ന പ്രകൃതിയിലേക്ക് നോക്കി ഇരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണി. അതൊരു തുടക്കം ആയിരിക്കുമോ. തങ്ങളുടെ ജീവിതത്തിലെ മറ്റൊരു സുഖാനുഭൂതി. അതോ സ്വയം ഓർത്ത് പശ്ചാത്താഭിക്കേണ്ടിവരുന്ന ഒരു തീരുമാനമോ. ഏയ് ഇല്ല. അങ്ങനെ ഒന്ന് ഉണ്ടാവില്ല.കാരണം വേദിക പറഞ്ഞ പോലെ പരസ്പര വിശ്വാസം ഉള്ളോടുത്തോളം കാലം അങ്ങനെ ഒന്ന് സംഭവിക്കില്ല. ഒരു ദീർഘനിശ്വാസം എടുത്ത് അവൻ കോഫീ കുടിച്ചിരുന്നു.
ആ സമയം ഐശ്വര്യ ഉറക്കമേഴുനേറ്റ് ഹാളിലേക്ക് വന്നു.അവൾ ബാൽക്കണിൽ ഇരിക്കുന്ന ജീവന്റെ അടുത്തേക്ക് നടന്ന് ചെന്നു.പിന്നിലൂടെ അവന്റെ കഴുത്തിന് ചുറ്റും കെട്ടിപിടിച്ച് തോളിൽ മുഖം ചേർത്ത് നിന്നു.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?