“ഗുഡ് മോർണിംഗ്…. ഇന്നെന്താ നേരെത്തെ പതിവില്ലാതെ….?”
“ചുമ്മാ, ഇതുപോലെ ഈ ശാന്തമായ അന്തരീക്ഷം ഇങ്ങനെ നോക്കി ഇരിക്കാൻ ഒരു രസമല്ലേ….”
“എന്റെ ഡോക്ടറെ, വല്ല നോവലും എഴുതാൻ പ്ലാൻ ഉണ്ടോ….?”
“അഹ്, ചില പ്ലാനുകൾ ഉണ്ട്. പ്രകൃതി ഭംഗിയിൽ അലിയുന്ന നാട്ടു ഭംഗി, എങ്ങനെ ഉണ്ട്…..”
“ദൈവമേ, ശെരിക്കും വട്ടായെന്ന് തോന്നണ്ട്….”
“അതേടി വട്ട് തെന്നെയാ, ഇങ് വാടി…..”
അവൻ അവളുടെ കൈയിൽ പിടിച്ച് അവന്റെ മടിയിലേക്ക് ഇരുത്തി അവളുടെ അരക്കെട്ടിൽ ചേർത്ത് പിടിച്ചിരുന്നു. ഐശ്വര്യ ഒരു നനത്ത ചിരിയോടെ അവന്റെ മടിയിൽ ഇരുന്ന് നെഞ്ചിൽ തല ചാഴ്ച് കിടന്നു.
“ഞാൻ കാര്യായിട്ട് പറഞ്ഞതാ, ഒരു നോവൽ എഴുതിയല്ലോ എന്ന് ഉണ്ട്….”
“ഓഹ്, എന്തിനെ കുറിച്ച് ആണാവോ….?”
“എനിക്കി ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ കുറിച്ച്. നിന്നെ കുറിച്ച്….”
“ഹ്മ്മ് ഹ്മ്മ്, എന്താ മോനെ സോപിങ് ആണോ….?”
“ഏയ് ഇപ്പൊ സോപ്പ് ഇടേണ്ട ആവിശ്യം ഇല്ലല്ലോ. അഹ് അത് പറഞ്ഞപോഴാ. ഞാൻ മസ്സാജ് സെഷൻ ബുക്ക് ചെയ്തിട്ടുണ്ട്…..”
അത് കേട്ടപ്പോ അവളുടെ ഉള്ളിൽ ഒരു കുളിര് പടർന്നു, ഒപ്പം മുഖമാകെ ഒരു ചൂട് കയറുന്ന പോലെ തോന്നി. ഉള്ളിൽ ഒരു അപരിചിതമായ ആകാംഷ.
“എന്താ നീ ഒന്നും പറയാത്തെ….?”അവളുടെ മൗനം കണ്ട് അവൻ ചോദിച്ചു.
“എപ്പോഴാ….?”
“നാളെ വൈകിട്ട് ഏഴ് മണിക്ക്….”
“നാളെയോ…..!”
“അഹ് എന്തെ….?”
“ഏയ് ഒന്നൂല്യ, പെട്ടന്ന് കേട്ടപ്പോ….”
“ഐഷു നീ റീലാക്സ് ആവ്. ഒരു ടെൻഷനും വേണ്ട. ഇറ്റസ് ജസ്റ്റ് എന്ജോയ്മെന്റ്, ദാറ്റ്‌സ് ഇറ്റ്….”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?