ഷോക്ക് ആയ ജീവൻ പെട്ടന്ന് അവളെ തള്ളി മാറ്റി.
“സാന്ദ്ര, വാട്ട് ആർ യു ഡുയിങ്….!?”
“ഇറ്റസ് ഓക്കേ ജീവൻ കമോൺ….”
അവൾ വീണ്ടും അവനെ വലിച്ചടുപ്പിച്ച് ചുംബിക്കാൻ ശ്രെമിച്ചു. ജീവൻ അവളെ തോളിൽ പിടിച്ച് അകറ്റി നിർത്തി.
“സ്റ്റോപ്പ് ഇറ്റ് സാന്ദ്ര….”
“വൈ, യു ഡോണ്ട് ലൈക് മി….?”
“എന്ത്…? സാന്ദ്ര നമ്മൾ രണ്ട് പേരും മാരീഡ് ആണ്. അതുപോലെ താൻ ഡയറക്ടറുടെ വൈഫ് കൂടിയാണ്….”
“സൊ വാട്ട്, ഇത് ഇപ്പൊ ആരും ചെയ്യാത്ത കാര്യമാണോ. ആൻഡ് ജീവൻ യു ആർ സൊ സ്മാർട്ട് ആൻഡ് ഗുഡ് ലുകിംഗ്.യു മസ്റ്റ് ഹാവ് സം ഫൺ….”
“നോ സാന്ദ്ര, ഐയാം നോട്ട് ദാറ്റ് ടൈപ് ഓഫ് പേഴ്സൺ. സൊ പ്ലീസ്….”
“ജീവൻ പേടിക്കണ്ട, നോ വൺ വിൽ നോ. ഇവിടേക്ക് ആരും വരേം ഇല്ല. ലെറ്റസ് ഹാവ് എ ഗുഡ് ടൈം….”
“പ്ലീസ് സാന്ദ്ര ലീവ് മി. എനിക്ക് ഇതിന് പറ്റില്ല, സോറി….”
ജീവൻ അതും പറഞ്ഞ് അവിടെ നിന്ന് പുറത്തേക്ക് പോയി. നിരാശ തോന്നിയെങ്കിലും തന്റെ സൗന്ദര്യത്തിൽ ഉള്ള വിശ്വാസം കൊണ്ട് താൻ ആഗ്രഹിച്ചത് തനിക്ക് കിട്ടുമെന്ന മനോഭാവം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
ലാബിൽ നിന്ന് പുറത്തിറങ്ങി ജീവൻ ഒന്ന് ശ്വാസം വലിച്ചുവിട്ടുപോയി. സാന്ദ്രയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം അവൻ പ്രേതീക്ഷിച്ചിരുന്നില്ല. ഷർട്ട് നേരെയാക്കി അവൻ തിരിച്ച് നടന്നു. അപ്പോഴാണ് എതിരെ മേഘന വരുന്നത് കണ്ടത്.
“എന്താ സാർ ഇവിടെ, ടെസ്റ്റിങ് എന്തേലും ഉണ്ടോ…..?”അവനെ കണ്ട അവൾ ചോദിച്ചു..
“ഏയ്… ഞാൻ ചുമ്മാ…”
“സാറിന്റെ ചുണ്ടിൽ എന്ത് പറ്റി…..?”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?