അവന്റെ ചുണ്ടിൽ പറ്റിയ ചുവന്ന ലിപ്സ്റ്റിക്ക് കണ്ട് അവൾ ചോദിച്ചു. ജീവൻ ആ സമയം ആകെ ചൂളി പോയി. ചുണ്ടിൽ സാന്ദ്രയുടെ ലിപ്സ്റ്റിക്ക് ആണ്. അവൻ അത് വേഗം തുടച്ചു. ആ സമയം തന്നെ സാന്ദ്ര ലാബിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നു. മേഘനയെ കണ്ട് സാന്ദ്രയും ഒന്ന് ഞെട്ടിയെങ്കിലും അവൾ മുഖത്ത് ഒരു ചിരി വരുത്തി.
“അഹ് സിസ്റ്റർ മേഘന, എന്താ ഇവിടെ…..?”
“ഞാൻ…. റൌണ്ട്സ് കഴിഞ്ഞിട്ട്….”
“ഓഹ് ഓക്കേ, അപ്പൊ ഡോക്ടർ എല്ലാം പറഞ്ഞ പോലെ….”
അതും പറഞ്ഞ് സാന്ദ്ര അവിടെ നിന്ന് പോയി. മേഘന ജീവനെ നോക്കി. അവൻ ആകെ ചമ്മിയ അവസ്ഥയിൽ ആയിരുന്നു.
“മേഘന…. ഫുഡ് കഴിച്ചോ….? “അവൻ കഷ്ടപ്പെട്ട് ചോദിച്ചു.
“കഴിക്കാൻ പോവാണ്…..”അവൾ ചെറിയ താല്പര്യ കുറവോടെ പറഞ്ഞു.
“അഹ്…. എന്നാ പൊക്കൊളു…..”
അവൾ വേറൊന്നും പറയാതെ നടന്നു. അവൾ ആരോടെങ്കിലും പറയോ എന്നൊരു പേടി അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇല്ലെന്ന് സമാധാനിക്കാം. ജീവൻ തിരിച്ച് റൂമിലേക്ക് നടന്നു.
ഡ്യൂട്ടി എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് മനോജ് തന്ന നമ്പറിൽ വിളിക്കാൻ മറന്ന കാര്യം അവൻ ഓർത്തത്. ഉച്ചക്ക് വിളിക്കാൻ തുടങ്ങുമ്പോഴാണ് സാന്ദ്ര വന്ന് വിളിച്ചത്. പിന്നെ ഉണ്ടായ സംഭവം കാരണം ബാക്കി എല്ലാം വിട്ട് പോയി. അവൻ വേഗം ഫോൺ എടുത്ത് ആ നമ്പർ ഡയൽ ചെയ്തു.
“ഹലോ…..”
“ഹലോ, ഞാൻ ജീവൻ. നിർവാന ക്ലബ്ബിൽ നിന്ന് മനോജ് പറഞ്ഞിട്ട്…..”
“അഹ് മനസിലായി ബ്രോ, പറഞ്ഞോളൂ….”
“അഹ് അപ്പൊ നമുക്ക് ഒന്ന് മീറ്റ് ചെയ്യണ്ടേ….”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?