“ഓഹ്, എന്നിട്ട് നിന്നോട് എന്താ പറയണ്ടായേ….?”
“എന്നോട് ലോവർ ബാക്ക് ഫോക്കസ് കൊടുക്കാൻ പറഞ്ഞു. പിന്നെ കുറച്ച് കാർഡിയോ പറഞ്ഞു തന്നു. പിന്നെ എന്റെ ഡെഡിക്കേഷനെ അപ്പറീഷ്യറ്റ് ചെയ്തു….”
“ഓഹോ ആൽഫ മെയിൽ ആണെന്ന് പറഞ്ഞിട്ട് മറ്റവനെ പോലെ കോഴി ടൈപ്പ് ആണോ….”
“പിന്നെ അവനെ പോലെ ഒന്നും അല്ല. മാളു ഒക്കെ കുറെ നാൾ ആയിട്ട് നോക്കുന്നതാ. പക്ഷെ ആള് മൈൻഡ് ആക്കാറില്ല. ഇന്ന് എന്റെ അടുത്ത് വന്ന് സംസാരിക്കുന്നത് കണ്ട് അവരും ഞെട്ടി….”
“ഹ്മ്മ് ഹ്മ്മ്…”
“എന്തെ ഡോക്ടർ സാറിന് ജലസി ഫീൽ ചെയ്യുന്നുണ്ടോ….?”
“പിന്നെ ജലസി, എന്തെ നിനക്ക് ആളോട് താല്പര്യം ഉണ്ടോ….?”
“ഏയ് എനിക്ക് അങ്ങനെ ഒന്നുമില്ല. ആള് എന്റെ ടൈപ്പ് അല്ല. എന്റെ ടൈപ്പ് ദേ ഈ ഡോക്ടർ സാർ അല്ലേ….”
“ഹ്മ്മ് ഹ്മ്മ് അതികം പതപ്പിക്കണ്ട….”
അത് കേട്ട് അവൾ കുണുങ്ങി ചിരിച്ച് സീറ്റിൽ ഇരുന്നു.
സമയം കടന്ന് പോയി. മുംബൈ നകരം പതിയെ ഇരുട്ടി തുടങ്ങി. വീക്കെൻഡ് തിരക്കുകൾ റോഡുകളിൽ നിറഞ്ഞു.ആറരയോടെ ജീവനും ഐശ്വര്യയും പറഞ്ഞ പോലെ ഹിന്ദ്മത റോഡിൽ ഉള്ള കോഫീ ഷോപ്പിൽ എത്തി. ജീവൻ ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും, ഐശ്വര്യ ഒരു ലൈറ്റ് പിങ്ക് ലൂസ് ടോപ്പും ജീൻസുമായിരുന്നു ഇട്ടിരുന്നത്.അവർ കോർണർ ടേബിളിൽ ചെന്ന് ഇരുന്നു. ലൊക്കേഷൻ ജീവൻ വിളിച്ച നമ്പറിൽ മെസ്സേജ് ചെയ്തിരുന്നു. രണ്ട് പേർക്കും ഉള്ളിൽ ചെറിയ ടെൻഷൻ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ഇരുന്നു.കുറച്ച് കഴിഞ്ഞ് ജീവന്റെ ഫോണിലേക്ക് ആ നമ്പറിൽ നിന്ന് കോൾ വന്നു.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?