അവൻ അവളെ നോക്കിട്ട് അവൻ ഇരിക്കും പോലെ ഇരിക്കാൻ ആഗ്യം കാണിച്ചു. അവൾ അതുപോലെ തന്നെ ഇരുന്നു. ചങ്ങാടം കരയിൽ എത്തിയപ്പോൾ തുഴഞ്ഞുകൊണ്ടിരുന്ന ആൾ ഇറങ്ങി ചങ്ങാടം കരയിലേക്ക് വലിച്ചു കേറ്റി. അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത് വന്നു രണ്ടുപേരും മരത്തിന്റെ മുഖം മൂടിയാണ് മുഖത്തു ധരിച്ചിരിക്കുന്നത്.
അവരുടെ കറുത്ത ശരീരത്തിൽ കറുത്തതും ചുവന്നതും അയ വരകൾ വരച്ചിട്ടുണ്ട്. അയാളും മരത്തിന്റെ തോലുകൊണ്ടുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ദൈവമായി കാണുന്ന ആൾ വയസ്സായ ആളാണ്ണെന്നു അവൾക്ക് അയാളുടെ ശരീര പ്രകൃതവും മുടിയും കണ്ടപ്പോൾ മനസ്സിലായി. കരയിൽ കയറിയ അവർ അവന്റെ അടുത്തേക്ക് വന്നു.
( ഇനി അവരുടെ ഭാഷയിൽ പറയുന്നത്, മലയാളത്തിൽ പറയുകയാണേ ??)
” ഇതാരാണ് ”
” ഇവൾ വഴിതെറ്റി വന്നതാണ് ”
” ഇവരുടെ കൂടെയുള്ളവർ ആണ് നമ്മുടെ ഈ വാസസ്ഥലം നശിപ്പിച്ചത്, അത് നീ മറന്നോ ”
” ഒന്നും മറന്നിട്ടില്ല, ഇവൾ പാവമാണ്, നമ്മുടെ സ്ഥലത്തു അകപ്പെട്ടതാണ് ”
” ഉം, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്, ”
” ഇല്ല”
” എന്നാൽ ഞാൻ നമ്മുടെ ഗ്രഹത്തിലേക്ക് പോകുകയാണ് ”
” അങ്ങയുടെ ഇച്ചപോലെ ”
ഇത്രയും സംസാരിച്ച ശേഷം ആ വയസ്സൻ അവളെയൊന്നു ഇരുത്തി നോക്കി, അവൾ തെല്ലു നാണത്തോടെ തലകുനിച്ചു കൊണ്ടു അല്പം മാറി നിന്നു.
അയാളും ശിങ്കടിയും നടന്നു പോയി കഴിഞ്ഞപ്പോൾ അവൾ അത് ആരാണെന്നു അവനോടു ചോദിച്ചു, അത് ഈ ദ്വിപ്പിന്റെ രക്ഷധികാരിയാണെന്നു അവൻ അവളെ പറഞ്ഞ് മനസ്സിലാക്കി. അതായത് മൂപ്പൻ,
മൂപ്പൻ പോകുന്നതിനു പിറകിൽ അവനും പോയി. അവൾക്ക് എന്തുചെയ്യണം എന്നറിയാതെ നിന്നു, എങ്കിലും അവനുള്ള ധൈര്യത്തിൽ, ധൈര്യം സംഭരിച്ചു അവളും പതുക്കെ നടന്നു. അവർ ഇതുവരെയും പോകാത്ത വഴിയിലൂടെ അവളും നടന്നു കുറച്ചു ദൂരം ചെന്നപ്പോൾ ഒരു കുടിലാണ് കണ്ടത്, അതിനു സമീപം മൂപ്പന്റെ ഇരിപ്പിടം ആണുള്ളതെന്നു അവൾക്കു മനസ്സിലായി. അടുത്ത് തന്നെ ഒരു മരത്തിനെ അലങ്കരിച്ചപോലെയാണ്,
ഇതെന്താ വീണ്ടും 🤔🤔
ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്