” എന്നെന്താ നേരെത്തെ വന്നത്. ”
” നമുക്ക് ട്രിപ്പ് പോയാലോ ”
ഭയങ്കര സന്തോഷത്തോടെ അവൾ
” ഞാൻ പറഞ്ഞ സ്ഥലത്തേക്കാണോ ”
അവൻ അവൾക്ക് സർപ്രൈസ് കൊടുക്കണം എന്ന് വിചാരിച്ചു
” ഐയ് അവിടൊന്നും അല്ല നമുക്ക് കുറ്റലം വരെ പോകാം എന്നാണ് ഞാൻ പറഞ്ഞത് ”
ആ പറഞ്ഞത് കേട്ടപ്പോൾ അവളുടെ മുഖമൊന്നു വടിയതായി അവൻ കണ്ടു, എന്നാലും പെട്ടെന്ന് തന്നെ കൃത്രിമ സന്തോഷം മുഖത്തുവരുത്തിട്ടു അവൾ
“എന്നാണ് പോകുന്നത് ”
” നാളെ, പിന്നെ 5,6 ജോഡി ഡ്രസ്സ് പാക്ക് ചെയ്യണം ”
” ശെരി ചേട്ടാ ”
അവൾ അപ്പോൾ തന്നെ അവന്റെയും അവളുടെയും ഡ്രെസ്സുകളും മറ്റു സാധനങ്ങളും അവൾ എടുത്തു വെച്ചു. അവൻ അമ്മയോട് ജോലിയുടെ ആവിശ്യതിന് പോകുകയാണെന്നു കള്ളം പറഞ്ഞിട്ട് അവളെയും പിറ്റേന്ന് രാവിലെ തന്നെ അവർ അവരുടെ കാറിൽ യാത്ര ആരംഭിച്ചു. കാർ നേരെ എയർപോർട്ടിലേക്കാണ് പോയത്.
” ഇതെന്താ ഇവിടെ ”
” അതൊക്കെയുണ്ടെടി ”
കാർ വന്നു നിർത്തിയപ്പോഴേക്കും അവന്റെ മാനേജർ അവിടേക്കെത്തി
” ദീപു സാറെ എല്ലാം ഒക്കെയാണ് ”
” എന്റെ കാർ വീട്ടിൽ കൊണ്ട് ഇട്ടേക്കണേ ”
ചാവി അയാൾക്ക് നേരെ കൊടുത്തിട്ട് ലാഗേജും എടുത്തോണ്ട് റീമയെയും കൂട്ടി എയർപോർട്ടിലേക്കു നടന്നു. ചെക്ക് ഇൻ ചെയ്തു. അപ്പോഴാണ് അവൾ അവന്റെ കൈയിലെ ടിക്കറ്റ് കാണുന്നത് അതിൽ മലദ്വിപ് എന്ന് കണ്ടിട്ട്
” എന്നാലും ഇതു വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി ”
അവൻ ചെറിയൊരു പുഞ്ചിരി നൽക്കിട്ട്
” നീ എന്നോട് ആദ്യമായല്ലേ ഒരാഗ്രഹം പറഞ്ഞത്, അത് നീ അറിയാതെ തന്നെ നടത്തിക്കളയാം എന്ന് വിചാരിച്ചു. “
ഇതെന്താ വീണ്ടും 🤔🤔
ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്