അറിയാൻ പറ്റാതെ അതിജീവനം [Ajitha] 114

അവൾ പരിസരം മറന്നിട്ടു അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.

” ടി വിട് ആൾക്കാർ കാണും ”

അവൾ അവനെ വിട്ടു മാറി. അവൾ ഭയങ്കര സന്തോഷത്തിൽ ആണ്. ഫ്ലൈറ്റിൽ കയറി. ആദ്യമായിട്ടാണ് അവൾ ഫ്ലൈറ്റിൽ കയറുന്നതു അവൾക്കു ചെറിയ പേടിയൊക്കെ തോന്നിയെങ്കിലും ദീപു കൂളായി ഇരിക്കുന്നതുകൊണ്ടുതന്നെ അവൾ അശ്വസിച്ചു. ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ടുതന്നെ മലദ്വിപ് എത്തി. അവരെയും കാത്തു അവിടുള്ള ഏജന്റ് നേം ബോർഡ്‌ പിടിച്ചോണ്ട് ഉണ്ടായിരുന്നു. അയാളൊരു തമിഴനാണ്. ദീപു അയാളുടെ അടുത്തേക്ക് ചെന്നു.

” നീങ്ക ദീപു സർ താനെ ”

” അതെ ”

” വാങ്ക, മേഡം സർ. ”

വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ

” ഉങ്ക ജേർണി എപ്പടി ഇരുന്ധതു. ”

” ഒ കുഴപ്പമില്ലായിരുന്നു, ഇവൾ ആദ്യമായാണ് ഫ്ലൈറ്റിൽ കേറിയത്‌ അതിന്റെയൊരു പേടി അവൾക്കുണ്ടായിരുന്നു ”

അതുകേട്ടു ഏജന്റ് ചിരിച്ചു. വണ്ടിയിൽ കയറി അവർക്ക് താമസിക്കാൻ വേണ്ടിയുള്ള ഹോട്ടലിൽ നിർത്തി, ലെഗ്ഗെജും എടുത്തു റിസപ്ഷണിൽ നിന്നും ചാവിയും വാങ്ങി അയാൾ മുന്നേ നടന്നു. റൂം തുറന്നു. ദീപുവും റീമായും റൂമിലേക്ക് കയറി. വെളിയിൽ നിന്നോണ്ട് തന്നെ ഏജന്റ്,

” റൂം എപ്പടിഇരിക്കു സർ ”

നല്ല വൃത്തിയുള്ള റൂം ആയോണ്ട് തന്നെ

” അടിപൊളി ”

ഏജന്റ് ദീപുവിന്റെ കൈയ്യിൽ ഒരു കാർഡ് കൊടുത്തു

” സർ, ഇതുതൻ എൻ നമ്പർ, എധാവത് ഇറന്തൽ കാൾ പണ്ണുങ്ക, ഈവെനിംഗ് നാളു മണിക്ക് സുട്ടി പാക്കലാം, ”

” ശെരി ”

“ബൈ സർ ”

അവർ അല്പസമയം ഒന്ന് റസ്റ്റ്‌ എടുത്തിട്ടു ഫ്രഷ് ആയി. റീമ ബാൽക്കണി വഴി പുറത്തേക്കു നോക്കി കാഴ്ചകൾ കണ്ടുകൊണ്ടേ ഇരുന്നു. 4 മണി ആകാറായപ്പോഴേക്കും അവർ റെഡിയായി നിന്നും. ഏജന്റ് വന്നു. അവരെയും കൂട്ടി ഓരോ സ്ഥലങ്ങൾ കാണിക്കാൻ തുടങ്ങി. ഇടയ്ക്കു ബോട്ടിങ്ങും നടത്തി. 3 ദിവസം അടുത്തുള്ള ദ്വിപുകളിൽ ചുറ്റിക്കറങ്ങി.

The Author

2 Comments

Add a Comment
  1. ഇതെന്താ വീണ്ടും 🤔🤔

  2. ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്

Leave a Reply

Your email address will not be published. Required fields are marked *