4 ദിവസം 20 പേര് ഉള്ള ബോട്ടിൽ ബോട്ടിങ് നടത്തികൊണ്ടിരുന്നപ്പോൾ നല്ല രീതിയിൽ മഴ പെയ്യാൻ തുടങ്ങി കൂടെത്തന്നെ മിന്നലും . പെട്ടന്നായിരുന്നു അത് സംഭവിച്ചത് നിമിഷ നേരം കൊണ്ട് തന്നെ ദീപുവും റീമായും സഞ്ചരിച്ചു ബോട്ട് വേറൊരു ബോട്ടിലേക്കു ഇടിച്ചു ബോട്ട് കടലിലേക്ക് മറിഞ്ഞു. എല്ലാരും രക്ഷപെടാനുള്ള വെപ്രാളത്തിൽ എങ്ങോട്ടേക്കൂ നീന്തൻ തുടങ്ങി.
എന്നാൽ ഇടിയുടെ അഗാധത്തിൽ പലർക്കും ബോധം നഷ്ടപ്പെട്ടു. കൂട്ടത്തിൽ റീമായും അബോധാവസ്ഥയിൽ ആയി. അന്നത്തെ ഒരു ദിവസത്തിന് ശേഷം പിറ്റേന്ന് അവൾ ബോട്ടിന്റെ പറിഞ്ഞു പോയ പലകയിൽ പിടിച്ചു കരയിൽ ഇങ്ങനൊക്കെയോ എത്തി. അവൾ ബോധം രഹിതയാണ്. ഏന്ധോ അവളുടെ കാലിൽ കടിച്ചപ്പോളാണ് അവൾ ഉണർന്നത്.
അവൾ നോക്കുമ്പോൾ എവിടെയാണെന്ന് അവൾക്കുരു ഐഡിയയും ഇല്ല. അവൾ ഇട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി. ഫോണിൽ വെള്ളം കേറിയതുകൊണ്ട് തന്നെ അതും തുലഞ്ഞു. അവൾ അവിടെനിന്നും എണിറ്റു പതുക്കെ അവൾ വന്നടിഞ്ഞ ദ്വിപിൽ ചുറ്റുമോന്നു കണ്ണോടിച്ചു നോക്കി. ഈ ദ്വിപ് മനുഷ്യർ താമസിക്കുന്നതല്ലാന്നാണ് അവൾക്കു തോന്നിയത്.
ഈ ദ്വിപിനോട് ചേർന്ന് വേറെ ദ്വിപൊന്നും ഒന്നും അവൾക്കു കാണാൻ സാധിച്ചില്ല. എന്ത് ചെയ്യും എന്നുള്ള ടെൻഷനിൽ അവൾ അവിടെ തന്നെ ഇരുന്നു. തന്റെ പ്രണ നാഥന് എന്ത് സംഭവിച്ചെന്നു അറിയാതെ അവൾ കരഞ്ഞു. തന്റെ ഒടുക്കത്തെ ആഗ്രഹം കൊണ്ടാണ് ഇതൊക്കെ പറ്റിയതെന്നു ഓർത്തിട്ടു അവൾ വല്ലാതെ വിഷമിച്ചു. ഉച്ചയായെന്നു തോന്നുന്നുണ്ട് അവൾക്ക് വല്ലാതെ വിശക്കാൻ തുടങ്ങി. ആ ദ്വിപ് നിറയെ തെങ്ങുകളും ചെറിയ ചെറിയ കാടുകളും ചെറിയ ചെറിയ പാറകളും കൊണ്ട് നിറഞ്ഞതായിരുന്നു.
ഇതെന്താ വീണ്ടും 🤔🤔
ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്