അറിയാൻ പറ്റാതെ അതിജീവനം [Ajitha] 114

തെങ്ങിൻ ചുവട്ടിലേക്കു അവൾ നോക്കി, അവിടെ ഒരു തേങ്ങ ഉണ്ട്‌. അവൾ ഒരുചെന്ന് അതെടുത്തു. അവൾക്കു തോന്നി അതെടുത്തിട്ടും കാര്യമൊന്നും ഇല്ലല്ലോന്ന്. പെട്ടെന്നാണ് അവളുടെ കണ്ണിൽ അത് പെട്ടത്. ഒരു പാറകല്ലിന്റെ അഗ്രാം കുന്ത മുനപോലെയാണ് നിൽക്കുന്നത്, അവൾ കിട്ടിയ തേങ്ങയുമായി അങ്ങോട്ടേക്ക് ചെന്നിട്ടു, തേങ്ങയുടെ തോണ്ട് ഇടിച്ചിടിച്ചു ഇളക്കാൻ തുടങ്ങി.

കുറച്ചു സമയത്തെ പരിശ്രമത്തിന് ശേഷം അവൾ തേങ്ങയുടെ തോണ്ട് മുഴുവനും ഇളക്കി മാറ്റി, പിന്നെ പാറയിൽ ഇടിച്ചു തന്നെ തേങ്ങ പൊട്ടിച്ചു വെള്ളമൊക്കെ കുടിച്ചിട്ട് പാറയിൽ വീണ്ടും ഇടിച്ചു ചിരട്ടയിൽ നിന്നും തേങ്ങ ഇളക്കുയെടുത്തു. അതും കഴിച്ചു.  താത്കാലിക വിശപ്പ്‌ മാറിയ അവൾ എവിടുന്നു പോകാൻ വീണ്ടും എന്ത് ചെയ്യും ഒന്നാലോചിച്ചു.

അവളെ കൊണ്ട് എന്ത് ചെയ്യാനാ അവൾ ഇവിടെ കിടന്നു മരിക്കാത്തതെ ഒള്ളുന്നു അവൾക്കു തോന്നി. എന്നാലും അവൾ സർവ്വേവ് ചെയ്യാൻ മാക്സിമം നോക്കും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. അവൾ പതുക്കെ ചെറിയ കാടിന്റെ അകത്തേക്ക് പാറകൾക്കിടയിലൂടെ നടന്നു കയറാൻ നോക്കി. അവളുടെ ജീൻസിന്റെ പാന്റസ് ആയോണ്ട് തന്നെ അവൾക്കു നടക്കാൻ ബുദ്ധിമുട്ട് തോന്നി. പോരാത്തതിന് നനഞ്ഞതും അല്ലേ.

അവൾ ഒരുവിധം ഒപ്പിച്ച് കുറച്ചു നടന്നു. അവളുടെ കാൽ മുട്ട് മുറിഞ്ഞിട്ടുണ്ടായതുകൊണ്ട് തന്നെ നടക്കുമ്പോൾ പാന്റ്സ് ആ മുറിവിൽ ഉരയുന്നുണ്ട്. അവൾ വല്ലാതെ വേദനിച്ചു. അവൾക്കു തോന്നി ഇവിടെ ആരും ഇല്ലെന്നു. അവൾ പെട്ടു എന്ന് അവൾ വിചാരിച്ചു. തിരികെ നടന്നു വീണ്ടും കടലിന്റെ തീരത്തേക്ക് വന്നത്. അവൾ ചുമ്മാതെ ഒന്ന് തീരം വഴി നടന്നു. അപ്പോൾ അവിടെ ഒരു ബാഗും ലെഗ്ഗെജ് പെട്ടിയും നശിച്ച രീതിയിൽ ഒരു കസേരയും കിടക്കുന്നതു കണ്ടത്.

The Author

2 Comments

Add a Comment
  1. ഇതെന്താ വീണ്ടും 🤔🤔

  2. ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്

Leave a Reply

Your email address will not be published. Required fields are marked *