അതുകേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു അയാൾ അവിടെ നിന്നും എണിറ്റു നടന്നു. ഇരുട്ടായതുകൊണ്ട് അവിടെ ഇരുന്നിട്ട് റീമാക്കു ചെറുതായി പേടി തുടങ്ങി. അയാൾ അല്പം മുന്നോട്ട് പോയപ്പോൾ അയാളെ അവൾ കൈകൊട്ടി വിളിച്ചു. അയാൾ പന്തവും കൊണ്ട് തിരിഞ്ഞു നിന്നും, അവൾ വേഗം തന്നെ അയാളുടെ അടുത്തേക്ക് ചെന്നു. അവൾക്കു ഇവിടെ ഒറ്റക് നിൽക്കാൻ പേടിയാണെന്നു, ഞാനും കൂടി വരട്ടെയെന്നു ആഗ്യ ഭാഷയിൽ പറഞ്ഞ്.
അയാൾ ഒന്നും മിണ്ടിയില്ല മുന്നേട്ടേക്ക് അയാൾ നടക്കാൻ തുടങ്ങി. അവളും അയാളുടെ കൂടെ നടന്നു. കുറച്ചു ദൂരം കഴിഞ്ഞു, അയാൾ നിന്നു എന്തിനാണെന്ന് അവൾക്കു മനസ്സിലായില്ല. അയാൾ താമസിക്കുന്ന സ്ഥലം കാണിച്ചു. അയാൾ ഉറങ്ങാൻ പോകുകയാണെന്നു പറഞ്ഞ്. ഒരു ഗുഹപോലെയാണ് അത് ഉള്ളത്. അതും ഒരാൾക്ക് ഇഴഞ്ഞു കേറാൻ പറ്റുന്നതുപോലെയാണ് അതിന്റെ വാതിൽ ഉണ്ടാക്കിയിരിക്കുന്നത്.
അതായത് അതിന്റെ വാതിലിനു 2 അടി യുള്ള വൃത്തകൃതിയിൽ ഉള്ളതുപോലെയാണ്. അയാൾ അതിന്റെ ഫ്രണ്ടിൽ ചെന്നിട്ട് മുന്നിലെ ഡോറായിട്ടുള്ള പാറക്കഷണം മാറ്റിട്ടു ആദ്യം അയാൾ കിടന്നോണ്ട് കാലുകൾ ഉള്ളിലേക്ക് കയറ്റി പതുക്കെ അകത്തേക്ക് വലിഞ്ഞു. ഇനിഎന്തു ചെയ്യണം എന്ന് അവൾക്ക് ഒരു ഐഡിയ ഇല്ലാതെ ആയിപ്പോയി. അയാൾ എന്തായാലും നരഭോജി അല്ലേ എന്ന് അവൾക്ക് അറിയാം. എന്തയാലും പുറത്തുനിന്നു പേടിച്ചു ചാവുന്നതിനേക്കാളും അകത്തേക്ക് കയറാം എന്ന് അവൾ കരുതി. അവളും താഴെയിരുന്നിട്ടു ഗുഹയിലേക്ക് പതുക്കെ നിരങ്ങി കയറാൻ തുടങ്ങി. അവൾ അതിനകത്തേക്ക് കയറി. അതിനകത്തു നിൽക്കാനൊന്നും പറ്റില്ല,
ഇതെന്താ വീണ്ടും 🤔🤔
ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്