“നന്ദിയോ സർ എന്നോട് അങ്ങനെയൊന്നും പറയരുത് വെറും ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരുന്ന എന്നെ ഇവിടെ വരെ എത്തിച്ചത് സാറാണ്”. അവൻ വിനയപൂർവ്വം നന്ദി വാക്കുകൾ നിരസിച്ചു.
” അതൊന്നും നീ ചെയ്ത ഉപകാരങ്ങൾക്ക് പകരം ആകില്ല വിനായക്, നിനക്ക് ഞാൻ ചെയ്ത കാര്യങ്ങൾക്കെല്ലാം എനിക്കും ലാഭം ഉണ്ടായിട്ടുണ്ട് എന്നാൽ നീ ചെയ്ത ഉപകാരണങ്ങൾ അങ്ങനെ അല്ല, നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇത്രയും വേഗത്തിൽ പുറത്തിറങ്ങാനോ, റീനയെ ഒറ്റക്കാക്കിയിട്ട് സമാധാനത്തോടെ അകത്ത് കിടക്കാനോ കഴിയില്ലായിരുന്നു.” ഞാൻ എന്റെ ആത്മാർഥമായ നന്ദി അവനെ അറിയിച്ചു.
പിന്നീട് പല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്തു ഞങ്ങളുടെ കമ്പനിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും. വർഷയുടെ മരണത്തിനെ തുടർന്ന് ഞാൻ അവനെ ഏൽപ്പിച്ച ദൗത്യത്തെ കുറിച്ചും എല്ലാം അവൻ പറഞ്ഞു. അങ്ങനെ കാർ ആളൊഴിഞ്ഞ വഴിയിൽ എത്തിയപ്പോൾ ഒരു റെയ്ഞ്ച് റോവർ കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്ത് ഞങ്ങളുടെ വണ്ടിയുടെ കുറുകെ സഡൻ ബ്രേക് ഇട്ടു നിന്നു. ഞാൻ ആ കാറിൽ എന്റെ കാർ ഇടിക്കാതിരിക്കാൻ വേണ്ടി പെട്ടെന്നു ബ്രേക് ചവിട്ടി വണ്ടി നിർത്തി എന്നിട്ട് ആ കാറിലേക്ക് നോക്കി. “ആരാണ് സർ അത്” വിനായക് ഞങ്ങളുടെ മുന്നിൽ കിടന്ന കാറിനെയും എന്നെയും നോക്കി ചോദിച്ചു.
“വിക്രമൻ വിതുര വിക്രമൻ..”കാറിന്റെ പിൻ സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ ഞാൻ പറഞ്ഞു. പുറകിൽ മറ്റൊരു കാർ വന്ന് നിന്നത് ഞാൻ അപ്പോഴാണ് ശ്രദ്ദിച്ചത്. അതിൽ നിന്നും ആരോഗ്യ ദൃഢരാത്രരായ നാലുപേർ ഇറങ്ങി വന്നു. വിക്രമൻ വന്ന കാറിൽ അയാളെ കൂടാതെ നാല് പേർ കൂടി ഉണ്ടായിരുന്നു. എല്ലാവരും ഗുണ്ടകൾ ആണെന്ന് അവരുടെ ശരീര ഭാഷ കണ്ടാൽ തന്നെ അറിയാം. “വിനായക് നീ ഇവിടെ തന്നെ ഇരുന്നോ ഞാൻ പറയുന്നത് വരെ നീ പുറത്തിറങ്ങരുത്.” ഞാൻ ഡോർ തുറന്ന് കൊണ്ട് പറഞ്ഞു.
“വേണ്ട സർ… സർ പോകണ്ട ഇവരെ കണ്ടിട്ട് അത്ര പന്തിയാണെന്ന് തോന്നുന്നില്ല” വിനായക് അവന്റെ വേവലാതി അറിയിച്ചു. “കുഴപ്പം ഒന്നും ഇല്ല ഞാൻ സംസാരിച്ച് നോക്കട്ടെ” എന്ന് പറഞ്ഞ് ഞാൻ പുറത്തിറങ്ങി ഡോർ ക്ലോസ് ചെയ്തു.
“എന്റെ മകനെ കൊന്നിട്ട് നീ ഞെളിഞ്ഞ് നടക്കുകയാണല്ലേ നായെ.. ഇന്ന് തന്നെ ഞാൻ നിന്നെയും എന്റെ മകൻ പോയ ഇടത്തേക്ക് പറഞ്ഞ് വിടും, അത് കഴിഞ്ഞ് നിന്റെ മാറ്റവളെയും”. കാറിന് പുറത്തിറങ്ങിയ എന്നെ കണ്ടു ചീറി കൊണ്ട് വിക്രമൻ പറഞ്ഞു.
Next varuooo
Adipoli
Nxt part varan ethra Kollam edukkum ?…
നല്ല കഥ ബാക്കി കഥ ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു
ഇന്നാണ് ഈ സീരീസ് ഫുൾ ആയി വായിച്ചു തീർന്നത്. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒത്തിരി കാത്തിരുന്നു ഇതിനു വേണ്ടി.ഇപ്പ്പ്ൾ വന്നതിൽ സന്തോഷം.ഗ്യാപ് വന്നത് കൊണ്ട് ആ പഴയ ഫീൽ കിട്ടീല്ല. നെക്സ്റ്റ് പാർട്ട് വേഗം തരുമോ
അടുത്ത ഭാഗം എത്രയും പെട്ടെന്ന് താരം സ്രെമിക്കാം. കാത്തിരുന്നതിനും, വായിച്ചതിനും, അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് നന്ദി.
അടുത്ത ഭാഗം എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു
കാത്തിരുന്ന കഥയായിരുന്നു. വീണ്ടും തുടർന്നതിൽ സന്തോഷം. പഴയ ഫ്‌ളോ ഇല്ല. അടുത്ത ഭാഗം ഗംഭീരമാക്കണം.
അടുത്ത ഭാഗം മെച്ചപ്പെടുത്താൻ ശ്രമിക്കാം, അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി.
ഈ കഥ ഇപ്പോഴാണ് വായിച്ചത്. നല്ല അവതരണം. ബാക്കി ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു.
അഭിനന്ദനത്തിന് വളരെ നന്ദി, അടുത്ത ഭാഗം ഉടൻ നൽകാൻ ശ്രമിക്കാം.
മച്ചാനേ കഥ ആകെ മറന്നിരിക്കുകയായിരുന്നു.ഇന്ന് വീണ്ടും ആദ്യം മുതലേ ഒന്നൂടെ വായിച്ചു.
അഖിൽ പുറത്തിറങ്ങിയതിൽ സന്തോഷം.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
അഭിപ്രായങ്ങൾക്കും പ്രോൽസാഹനതിനും നന്ദി
നന്നായിട്ടുണ്ട് ബ്രോ.കഥ നല്ല ആകാംക്ഷ ജനിപ്പിക്കുന്നു.പക്ഷേ പെട്ടെന്ന് വായിച്ച് കഴിഞ്ഞപോലെ തോന്നി.അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജുകൾ കൂട്ടാൻ ശ്രമിക്കണം.
അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
വീണ്ടും കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?? നിർത്തി പോകാതിരുന്നതിനു ഒരുപാട് നന്ദി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
നിർത്തി പോകാൻ തീരുമാനിക്കല്ലേ എന്ന് പ്രാർത്ഥിക്കാം.
വലിയൊരു ആക്ഷൻ ത്രില്ലറാണല്ലോ.
പ്രിയ കാലം സാക്ഷി…
മുൻ ഭാഗങ്ങൾ ഞാൻ വായിച്ചിട്ടില്ല. ഈ സൈറ്റ് പരിചയമായിട്ട് അധികനാളായില്ല എന്നതാണ് കാരണം.
എങ്കിൽ തന്നെയും, ഈ ഭാഗം വായിച്ചെത്തിയതിൽ നിന്ന്, കഥയുടെ മുൻ ഭാഗങ്ങളുടെ ഒരേകദേശരൂപം ലഭിച്ചിട്ടുണ്ട്. ഒരു പക്ഷെ താങ്കൾ അതിനുവേണ്ടി തന്നെയാകും അഖിലിന്റെ ഏറ്റുപറച്ചിലിന്റെ രൂപത്തിൽ മുൻഭാഗങ്ങളുടെ ഒരു സംഗ്രഹം ചേർത്തതെന്നുകരുതുന്നു. വളരെ നല്ല ലാങ്ഗ്വേജ്, നല്ല അവതരണം, അതിനേക്കാളുപരി ആകാംക്ഷാഭരിതമായ സസ്പെൻസ്….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സസ്നേഹം
കാലം
കാലം അഭിപ്രായങ്ങൾക്ക് വളരെ നന്ദി. മുൻഭാഗങ്ങളുടെ സംഗ്രഹം ഉൾപ്പെടുത്തിയത് ഈ ഭാഗത്തിൽ ഉൾപ്പെടുത്തിയത്. കഥ ഒരു വലിയ ഇടവേളക്ക് ശേഷം വന്നത് കൊണ്ടാണ്. പിന്നെ സമയം കിട്ടിയാൽ മുൻഭാഖങ്ങൽ കൂടി വായിക്കുക. അഭിനന്ദനങ്ങളെല്ലാം സന്തോഷപൂർവം സ്വീകരിച്ചു കൊണ്ട്
കാലം സാക്ഷി
കാലം സാക്ഷി എവിടായിരുന്നു എത്രയും നാൾ ഈ കഥയുടെ ബാക്കി എപ്പിസോഡ് കാത്തിരുന്നു മടുത്തു enkilum വന്നല്ലോ.
കത്തിരുന്നതിന് ഒരുപാട് നന്ദിയുണ്ട്. ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ പോകുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് കളയണം അല്ലോ ഒടുവിൽ രണ്ടും നഷ്ടമായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഏതായാലും ഉത്തരത്തിൽ എത്താൻ വഴികിട്ടിയപ്പോൾ ഞാൻ കക്ഷത്തിൽ ഇരുന്നതിനെ തേടി ഇറങ്ങി അങ്ങനെയാണ് മടങ്ങി വന്നത്.