“ഞാൻ അതും ആലോചിച്ചു റീന ഏതായാലും കൂടുതൽ കാലം നമുക്ക് അയാളെ ഭയക്കേണ്ടി വരില്ല. നമ്മളെ സഹായിക്കാൻ കഴിയുന്ന ഒരാൾ ഉണ്ട്. അയാളെ കാര്യങ്ങൾ ബോധിപ്പിക്കുന്നത് വരെ മാത്രം നമ്മൾ കുറച്ച് സൂക്ഷിച്ചാൽ മതി” ഞാൻ റീനയെ സമദാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ആര് ആർക്കാണ് നമ്മളെ സഹായിക്കാൻ കഴിയുന്നത്.” റീന ആകാംഷയോടെ ചോദിച്ചു.
“അതൊക്കെ ഉണ്ട് ഞാൻ പറയാം സമയം ആകട്ടെ” ഇത് പറഞ്ഞു ഞാൻ അവളുടെ മുടിയിഴകളിൽ വാത്സല്യപൂർവ്വം തലോടി…
അതികം വൈകാതെ തന്നെ ഞങ്ങളുടെ സെക്യൂരിറ്റി ടീമിനെയും കൂട്ടി വിനായക് വന്നു. ഞാൻ അവരെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു റീന അവളുടെ മുറിയിൽ ആയിരുന്നു. വിനയാകും കൂടെ കാണാൻ മുപ്പത്തിനോട് പ്രായം തോന്നിക്കുന്ന സുമുഖനും ആരോഗ്യവാനുമായ ഒരാൾ റൂമിലേക്ക് കടന്നു വന്നു.
“സർ ഇത് ബൽറാം സെക്യൂരിറ്റി മാനേജർ ആണ്. ബൽറാം ഇത് അഖിൽ സാർ സാറിന്റെ സെക്യൂരിറ്റിക്കാണ് നിങ്ങളെ വിളിച്ചത്.” വിനായക് എന്നെയും ബൽറാമിനെയും പരസ്പരം പരിചയപ്പെടുത്തി.
“ഹായ് മിസ്റ്റർ ബൽറാം താങ്കളുടെ സേവനങ്ങൾ വളരെ അത്യാവശ്യം ഉള്ള ഒരു സാഹചര്യത്തിൽ കൂടിയാണ് ഞാൻ കടന്ന് പോകുന്നത്.” ഞാൻ ബൽറാമിന് സ്വീകരിച്ച് കൊണ്ട് പറഞ്ഞു.
കറുത്ത ഷർട്ടും അതിന് മുകളിൽ ഒരു കൂടും കറുത്ത പാന്റും ആയിരുന്നു ബൽറാമിന്റെ വേഷം.
“ഐ ആം വെരി ഹാപ്പി ടു ഹെല്പ് യൂ സർ.” ബൽറാം പറഞ്ഞു.
“ഞാനും റീനയും നാളെ എന്റെ നാട്ടിലേക്ക് പോകും ഞങ്ങൾ തിരിച്ചു വരുന്നതിന് മുമ്പ് വിക്രമനെ കുടുക്കണം. അതിനും എനിക്ക് താങ്കളുടെ സഹായം ആവശ്യം ആണ്.” ഞാൻ പറഞ്ഞു.
“തീർച്ചയായും സർ ഞങ്ങളുടെ ടീം എപ്പോഴും സാറിനെ സഹായിക്കാൻ കൂടെ ഉണ്ടാകും. പക്ഷെ വിക്രമൻ പിടിക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല. അയാളുടെ ഗുണ്ടാ സംഘത്തെ നേരിടാൻ ഇവിടത്തെ പൊലീസിന് പോലും സാധിക്കില്ല.” ബൽറാം പറഞ്ഞു.
“അറിയാം ബൽറാം, കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സംഘം തന്നെയാണ് വിക്രമന്റേത്. പക്ഷെ എനിക്ക് മാറ്റ് മാർഗ്ഗങ്ങൾ ഇല്ല. എങ്ങനെയും വിക്രമിനെ കുടുക്കിയെ മതിയാകു. അത് വെറും അറസ്റ്റോ ഒന്നോ രണ്ടോ വർഷത്തെ ജയിൽ ശിക്ഷയോ മതിയാകില്ല. വിക്രമന്റെ സർവ്വ നാശം അതാണ് എനിക്ക് വേണ്ടത്. ഞാൻ പറഞ്ഞു.
“അഖിൽ! ആർക്കും ദോഷം വരണം എന്ന് വിചാരിക്കാത്ത സർ തന്നെയാണോ ഇത് പറയുന്നത്. വിനായക് അത്ഭുദത്തോടെ ചോദിച്ചു.
അതേ വിനായക് വിക്രമൻ ഇനി എന്ത് നമ്മൾ ചെയ്താലും പോലീസിൽ പിടിച്ചു കൊടുത്താലോ ജയിലിൽ പോയാലോ എന്നെയോ എന്റെ കൂടെ ഉള്ളവരെയോ മനസ്സമദാനം ആയി ജീവിക്കാം അനുവദിക്കില്ല. എന്നോടുള്ള പക ഒരിക്കലും തീരുകയും ഇല്ല. കാരണം വിക്രമൻ കൊല്ലും കൊലയും കുട്ടികാലത്ത് തുടങ്ങിയതാണ് എന്തിനും അക്രമത്തിന്റെ വഴി സ്വീകരിച്ചവന്. അവന്റെ മകനെ കൊന്നവനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.
കാലം കുറേ ആയല്ലോ കണ്ടിട്ടു.എന്തായാലും വന്നു ബാക്കി പാർട്ട് ettathil സന്തോഷം.
വല്ലപ്പോഴും ഈ വഴി വരുന്നുണ്ടല്ലോ അത് മതി……!
കട്ട സപോർട് bro ?????
എനിക്കു കഥ ഇഷ്ടായി അധികം താമസിയാതെ ബാക്കി വരുമെന്ന് വിശ്വസിക്കുന്നു
താങ്കൾക്ക് മാത്രമല്ല എഴുതിയ എനിക്കും ടച്ച് വിട്ടു. ഏതായാലും ഇത് തീർക്കണം എന്ന് ഒരു വാശി അത് കൊണ്ട് ഞാൻ ഇത് തീർത്തിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
കഥയുടെ tuch വിട്ടു അധ്യ പർട് മുതൽ ഒന്നുടെ വായികട്ടെ എന്നിട്ട് അഭിപ്രായം പറയാം ????
താങ്കൾക്ക് മാത്രമല്ല എഴുതിയ എനിക്കും ടച്ച് വിട്ടു. ഏതായാലും ഇത് തീർക്കണം എന്ന് ഒരു വാശി അത് കൊണ്ട് ഞാൻ ഇത് തീർത്തിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.