ഇനി അങ്ങനെ വിശ്വസിച്ചു അയാൾ മാറുന്നത് വരെ കാത്തിരുന്നാൽ അയാൾ എന്ന് എപ്പോൾ ആക്രമിക്കും എന്ന് ഭയന്ന് ജീവിക്കേണ്ടി വരും. അതിലും ഭേദം വിക്രമനെ ഒരു തിരിച്ച് വരവില്ലാതെ നശിപ്പിക്കുന്നത്. സർവ്വ നാശം ഒരിറ്റ് ജീവൻ ഉണ്ടെകിലും അയാൾ തിരിച്ചു വരും.” ഞാൻ പറഞ്ഞു.
“സാറിന്റെ സാഹചര്യം എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷെ വിക്രമനെ കൊല്ലാൻ പറ്റിയ അല്ലെങ്കിൽ അയാളെ നേരിട്ട് ഏറ്റുമുട്ടാൻ പോലും ഉള്ള ഒരു കഴിവും നമുക്കില്ല.” ബൽറാം ആണ് അത് പറഞ്ഞത്.
“അത് ശരിയാണ്, പക്ഷെ വിക്രമനെ ഇല്ലാതാക്കതെ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വിക്രമനെ ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം അത് പോലെ നിങ്ങൾ ചെയ്താൽ മതി. എന്റെ പദ്ധതികൾ ശരിയായി നടന്നാൽ നാളെ ഞാനും റീനയും നാട്ടിൽ പോകും. ഒരു ദിവസം വീട്ടിൽ നിന്നിട്ട് മറ്റന്നാൾ രാവിലെ തിരിച്ചെത്തും. അതിന് മുമ്പ് വിക്രമന്റെ ശല്യം ഒഴിഞ്ഞിട്ടുണ്ടാകും.”
ഞാൻ പറഞ്ഞു.
“ഒക്കെ സർ, സർ തരുന്ന എല്ലാ നിർദേശങ്ങളും സ്വീകരിക്കാൻ ഞങ്ങൾ എപ്പോളും സന്നദ്ധരായിരിക്കും”. ബൽറാം പറഞ്ഞു.
“എന്നാൽ ശരി നിങ്ങൾ പൊയ്ക്കോളൂ. നിങ്ങളുടെ ടീമിനാവിശ്യമായ കാര്യങ്ങൾ എല്ലാം വിനായക് നോക്കികൊള്ളും.” ഞാൻ പറഞ്ഞു.
“താങ്ക് യൂ സർ”…..
“താങ്ക് യൂ”…
വിനയാകും ബൽറാമും ഹാളിലേക്ക് പോയി. ഞാൻ അപ്പോഴും വിക്രമനെ ഇല്ലാതാക്കാനുള്ള വഴികൾ മനസ്സിൽ കുത്തിക്കുറിച്ചു കൊണ്ടിരുന്നു.
“ഇന്ന് നേരത്തെയാണല്ലോ….” പതിവ് പോലെ റീനയുടെ വീട്ടിലെത്തിയ വർഷ എന്നെ സ്വീകരിച്ചു കൊണ്ട് ചോദിച്ചു.
“എന്തോ രാവിലെ എഴുന്നേറ്റപ്പോൾ മുതൽ നിന്നെ കാണണം എന്ന് ഒരു തോന്നൽ, അത് കൊണ്ടാണ് ഓടി വന്നത്.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതെന്താ അങ്ങനെ ഒരു തോന്നൽ നമ്മൾ ഇന്നലെയും കണ്ടതല്ലേ” വർഷ ചോദിച്ചു.
“അഖിൽ വന്നോ?” ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് റീന വന്നു ചോദിച്ചു.
“റീന ഉറക്കം എഴുന്നേറ്റതെ ഉള്ളോ പോയി ഫ്രഷ് ആയി വാ എനിക്ക് നല്ല വിശപ്പ്” റീനയോട് ഞാൻ പറഞ്ഞു.
ഞാൻ ഓഫീസ് റൂമിലേക്ക് നടന്നു. റീന അവളുടെ റൂമിലേക്കും വർഷ അടുക്കളയിലേക്കും പോയി.
പുതിയ പരസ്യങ്ങളുടെ ഡിസൈൻ നടക്കുന്നതിനാൽ ഞാൻ ഡിസൈനിങ് ടീമിന് ഫോണിലൂടെ ഇടയ്ക്കിടക്ക് നിർദേശങ്ങൾ നൽകി. ലാപ്പിൽ കമ്പനി accounts നോക്കി ഇരുന്നു. ഭക്ഷണ ശേഷം ഞങ്ങൾ മൂന്നുപേരും വെറുതെ ഒരു ഷോപ്പിങ്ങിനൊക്കെ പോയി തിരിച്ച് വരുമ്പോൾ നീരജ് റീനയുടെ വീടിന് മുമ്പിൽ കാത്തിരിപ്പുണ്ടായിരുന്നു.
എന്തോ ബിസിനെസ്സ് ആവശ്യത്തിന് വന്നതാണ്. വർഷ അവന് വേണ്ട കാര്യങ്ങൾ കൊടുക്കാൻ വേണ്ടി അവനെയും കൊണ്ട് ഓഫീസ് റൂമിലേക്ക് പോയി. ഞാനും റീനയും വെറുതെ സംസാരിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ എന്റെ പോണിലേക്ക് പരസ്യത്തിന്റെ ഫോട്ടോ മെയിൽ വന്നു.
കാലം കുറേ ആയല്ലോ കണ്ടിട്ടു.എന്തായാലും വന്നു ബാക്കി പാർട്ട് ettathil സന്തോഷം.
വല്ലപ്പോഴും ഈ വഴി വരുന്നുണ്ടല്ലോ അത് മതി……!
കട്ട സപോർട് bro ?????
എനിക്കു കഥ ഇഷ്ടായി അധികം താമസിയാതെ ബാക്കി വരുമെന്ന് വിശ്വസിക്കുന്നു
താങ്കൾക്ക് മാത്രമല്ല എഴുതിയ എനിക്കും ടച്ച് വിട്ടു. ഏതായാലും ഇത് തീർക്കണം എന്ന് ഒരു വാശി അത് കൊണ്ട് ഞാൻ ഇത് തീർത്തിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
കഥയുടെ tuch വിട്ടു അധ്യ പർട് മുതൽ ഒന്നുടെ വായികട്ടെ എന്നിട്ട് അഭിപ്രായം പറയാം ????
താങ്കൾക്ക് മാത്രമല്ല എഴുതിയ എനിക്കും ടച്ച് വിട്ടു. ഏതായാലും ഇത് തീർക്കണം എന്ന് ഒരു വാശി അത് കൊണ്ട് ഞാൻ ഇത് തീർത്തിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.