ഞാൻ തുറന്ന് നോക്കുമ്പോൾ അത് ഫോട്ടോഷോപ്പ് ഫോർമാറ്റ് ആയിരുന്നു ഓപ്പൺ ആകുന്നില്ല. ഞാൻ എന്റെ ലാപ് എടുക്കാൻ വേണ്ടി ഓഫീസ് റൂമിലേക്ക് പോയി. വർഷ ഏതോ ഫയൽ നോക്കി നീരാജിനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ചെന്ന് എന്റെ ലാപ് നോക്കുമ്പോൾ അതിൽ ചാർജ് ഇല്ല.
“വർഷ നിന്റെ ലാപ്പിൽ ഫോട്ടോഷോപ്പ് ഉണ്ടോ?” വെറുതെ അവിടെ നിന്ന് വർഷയോട് സംസാരിക്കാൻ ഒരു അവസരം കിട്ടുമോ എന്ന് നോക്കാൻ വേണ്ടി ചോദിച്ചു.
“ഇല്ല അഖിൽ, എന്ത് പറ്റി” അവൾ പറഞ്ഞു.
“ഇല്ല ഒരു പോസ്റ്റർ അത് ഫോട്ടോഷോപ്പ് ഫോർമാറ്റ് ആണ് അത് ഒന്നു ഓപ്പൺ ചെയ്ത് നോക്കാൻ വേണ്ടി ആയിരുന്നു” ഞാൻ ഉത്തരം നൽകി.
“എന്റെ ലപ്പിൽ ഫോട്ടോഷോപ്പ് ഉണ്ട് സർ” ഞങ്ങളുടെ സംസാരം കേട്ടു നിന്ന നീരജ് പറഞ്ഞു.
ഞാൻ നീരജിന്റെ ലാപ് വാങ്ങിച്ച് അവിടെ തന്നെ നിന്ന് വർഷയുടെയും നീരാജിനോടും സംസാരിച്ച് ഫയൽ ഓപ്പൺ ചെയ്ത് നോക്കി. എന്നെ കാണാഞ്ഞിട്ട് റീനയും അവിടേക്ക് വന്നു.
കുറച്ച് കഴിഞ്ഞ് നീരജ് പോയി. ഞാൻ വളരെ വൈകിയാണ് എന്റെ റൂമിലേക്ക് അന്ന് പോയത്. പോകാൻ ഇറങ്ങുമ്പോൾ വർഷ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
ഉച്ച മയക്കം ആണോ?….
റീന വിളിച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും എഴുന്നേറ്റത്.
“ഏയ് ഒന്നുമില്ല ഞാൻ ഓരോന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു” ഞാൻ പറഞ്ഞു.
“വർഷയെക്കുറിച്ചാണോ?..”
അത് പറയുമ്പോൾ റീനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“വർഷ നമ്മളെ വിട്ട് പോയിട്ടില്ല റീന, അവളുടെ മധുരമുള്ള ഓർമകളായും നന്മകളായും അവൾ നമ്മളിൽ തന്നെയുണ്ട്” റീന കണ്ണീരിന്റെ വക്കിലാണെന്ന് തോന്നിയ ഞാൻ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് അവളുടെ രണ്ട് തോളിലും എന്റെ രണ്ട് കൈകൊണ്ടും പിടിച്ചാണ് ഞാൻ അത് പറഞ്ഞത്.
ഞാൻ അത് പറഞ്ഞതും അവൾ എന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി. ഞാൻ റീനയുടെ മുതുകിൽ തട്ടി അശ്വസിപ്പിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അറിയാതെ എന്റെ കണ്ണുകളും നിറയുന്നോ എന്ന് എനിക്ക് തോന്നി. ഇല്ല വേണ്ട റീനയുടെ മുന്നിൽ ഞാൻ കരയാൻ പാടില്ല. ഞാൻ കൂടി കരഞ്ഞാൽ അവൾക്ക് അവളുടെ വിഷമങ്ങൾ പറഞ്ഞ് ആശ്വസിക്കാൻ ആരും ഇല്ലാതെയാകും. എന്റെ കണ്ണു രണ്ടും ഞാൻ കൈകൊണ്ട് തുടച്ചു. കുറച്ച് സമയം കൂടി ഞങ്ങൾ അങ്ങനെ തന്നെ നിന്നു.
റീനയുടെ കരച്ചിൽ തീർന്നു എന്ന് തോന്നിയപ്പോൾ ഞാൻ അവളെ നേരെ നിർത്തി. അവളുടെ കണ്ണുകളിലേക്ക് നോക്കി. “റീന ഞാൻ പറഞ്ഞിട്ടില്ലേ നീ കരയുന്നത് ഒരിക്കലും അവൾ ഇഷ്ടപ്പെടില്ല നിന്റെ കണ്ണു നീർ കണ്ടാൽ അവളുടെ ആത്മാവിന് പോലും സഹിക്കാൻ കഴിയില്ല. അത് കൊണ്ട് ഇനി ഒരിക്കലും കരയരുത്. വർഷ തുടങ്ങി വെച്ചതെല്ലാം പൂർത്തിയാക്കാൻ അവൾ നേടാണമെന്ന് ആഗ്രഹിച്ച ഉയരങ്ങൾ എത്തി പിടിക്കാൻ നീ ബോൾഡ് ആയി നിൽക്കുകയാണ് വേണ്ടത്. അതായിരിക്കും അവളുടെ ആത്മാവും ആഗ്രഹിക്കുന്നത്. അവൾക്ക് വേണ്ടി നമ്മൾ അത്രയെങ്കിലും ചെയ്യണം.”
ഞാൻ പറഞ്ഞതെല്ലാം മൂളി കേട്ടു കൊണ്ട് നിന്ന് റീനയുടെ കണ്ണു നീർ ഞാൻ എന്റെ കൈകൾ കൊണ്ട് തുടച്ചു. അവളുടെ മുഖം മുഴുവൻ തുടച്ചു എന്റെ കൈകൾക്കിടയിൽ അവളുടെ മുഖം വെച്ച് ആ കണ്ണുകളിലേക്ക് നോക്കി. അവിടെ ഒരു പ്രതീക്ഷയുടെ മെഴുകുതിരി തെളിഞ്ഞത് ഞാൻ കണ്ടു…
കാലം കുറേ ആയല്ലോ കണ്ടിട്ടു.എന്തായാലും വന്നു ബാക്കി പാർട്ട് ettathil സന്തോഷം.
വല്ലപ്പോഴും ഈ വഴി വരുന്നുണ്ടല്ലോ അത് മതി……!
കട്ട സപോർട് bro ?????
എനിക്കു കഥ ഇഷ്ടായി അധികം താമസിയാതെ ബാക്കി വരുമെന്ന് വിശ്വസിക്കുന്നു
താങ്കൾക്ക് മാത്രമല്ല എഴുതിയ എനിക്കും ടച്ച് വിട്ടു. ഏതായാലും ഇത് തീർക്കണം എന്ന് ഒരു വാശി അത് കൊണ്ട് ഞാൻ ഇത് തീർത്തിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
കഥയുടെ tuch വിട്ടു അധ്യ പർട് മുതൽ ഒന്നുടെ വായികട്ടെ എന്നിട്ട് അഭിപ്രായം പറയാം ????
താങ്കൾക്ക് മാത്രമല്ല എഴുതിയ എനിക്കും ടച്ച് വിട്ടു. ഏതായാലും ഇത് തീർക്കണം എന്ന് ഒരു വാശി അത് കൊണ്ട് ഞാൻ ഇത് തീർത്തിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.