അമേരിക്ക…….
സ്വാതന്ത്രരുടെ നാട്……
മൂന്നു ദിവസമായി ഇവിടെ വന്നിട്ട്… നാട്ടിൽ mba പൂർത്തിയാക്കി ഒരു കൂട്ടുകാരന്റെ ചേട്ടന്റെ സഹായത്തോടുകൂടി ഇവിടെ ഒരു വലിയ കമ്പനിയിൽ ജോലികിട്ടി……. താമസസ്ഥലം കമ്പനി വക ആയിരുന്നത്കൊണ്ട് അതിൽ വലിയ കുഴപ്പം ഇല്ല.
പിന്നെ ഫുഡ് അത് സ്വയം ഉണ്ടാക്കാൻ അറിയാവുന്നത് കൊണ്ട് കുഴപ്പം ഇല്ല.. ഇന്ന് ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസം ആണ്… എന്തായി തീരും എന്ന് ദൈവത്തിനറിയാം…… ഇന്റർവ്യൂ എല്ലാം ഓൺലൈൻ ആയിരുന്നത് കൊണ്ട് വലിയ പേടി ഇല്ല…
ഞാൻ ജോൺ പാറേക്കൽ…. പാറേക്കൽ കുടുംബത്തിന്റെ ഏക അവകാശി…… കേൾക്കാൻ സുഖമാണെങ്കിലും അത് അത്ര നല്ലകാര്യം ആയിട്ട് എനിക്ക് തോന്നുന്നില്ല…അനാഥനല്ലെങ്കിലും ഒരു അമ്മയുടെയോ അച്ഛന്റെയോ സ്നേഹം എനിക്ക് കിട്ടീട്ടില്ല… ചെറുപ്പത്തിലേ മരിച്ചു പോയ അമ്മ…..
അമ്മക് പുറകെ എന്നെ വളർത്തിയ അമ്മമ്മ
ചാച്ചൻ ഇവരും…… അച്ഛൻ അമ്മ പോയതിനു ശേഷം എന്നെ സ്നേഹിച്ചിട്ടില്ല… ഒന്ന് നോക്കീട്ടുപോലുമില്ല….
പിന്നെ എന്നെ സ്വന്തം അല്ലെങ്കിൽ കൂടി മകനെ പോലെ സ്നേഹിച്ച ഒരാളുണ്ടായിരുന്നു ആ വീട്ടിൽ….. എന്റെ ആയമ്മ…….. ഒരു പാവം സ്ത്രീ….
എന്നാൽ അവരെ കുറച്ചു നാളുകൾക്കു മുന്നേ മകനും മരുമകളും വന്നു വിളിച്ചോണ്ടപ്പോയി…..
അതോടെ ഞാൻ ഒറ്റക്ക്.. ആ വലിയ വീട്ടിൽ…..
അവിടെ നിൽക്കാനേ തോന്നീല്ല….
അച്ഛന്റെ വാക്ക് ധിക്കരിച്ച ഞാൻ അവിടന്ന് കടൽ കടന്നു…… ഇനി പാറേക്കൽ കുടുംബത്തിൽ ബാക്കി ഉള്ളത് ഞാനും അച്ഛനും മാത്രം….. ഈ ജീവിതം മുഴുവനും ഒരു ജോലി പോലും ചെയ്യാതെ ജീവിക്കാൻ ഉള്ളത് ഉണ്ടാക്കിവച്ചിട്ടുണ്ട്….. എന്നാലും എനിക്ക് സ്വന്തമായി അധ്വാനിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ട്ടം…. അതുകൊണ്ട് തന്നെ കിട്ടിയ തക്കത്തിൽ ഇങ്ങു പൊന്നു….. നാട്ടിൽ അച്ഛനും പിന്നെ ഒരു പ്രായമായ കാര്യസ്ഥാനും…..
റിസെപ്ഷനിൽ ചെന്ന് മാനേജരുടെ ക്യാബിൻ അന്വേഷിച്ചു…. ഒരു പെൺകുട്ടി…… നല്ല സുന്ദരി……
വെള്ള മുടിയും ഒക്കെ ആയിട്ട് ഒരു അമേരിക്കക്കാരി..
പെൺകുട്ടീടടുത് സംസാരിച്ചൂന്നിക്കുമ്പോൾ തോളിൽ ഒരു കൈ വന്നുവീണു…… തിരിഞ്ഞു നോക്കി ഒരു ഇന്ത്യൻ ലുക്ക് ഉള്ള ചെറുപ്പക്കാരൻ…..
”ഇന്ത്യൻ?”
ആ ചെറുപ്പക്കാരൻ എന്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു…..
“”യെസ് “”
ഞാൻ മറുപടി പറഞ്ഞ ഉടനെ അവന്റെ മുഖം തെളിഞ്ഞു….. തൊട്ടടുത്ത നിമിഷം അവൻ അടുത്ത ചോദ്യം…
“”ഫ്രം വിച്ച് സ്റ്റേറ്റ് “”
“”കേരള “”
മറുപടിപറഞ്ഞതും അവൻ എന്നെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ട് വിളിച്ചു……
“”മച്ചാനെ…. പൊളി…… ഇവിടെ ഒറ്റ മലയാളികളില്ലായിരുന്നു…. ഇപ്പഴെങ്കിലും ദൈവം എൻ്റെ പ്രാർഥന കേട്ടല്ലോ…. എൻ്റെ ശിവനെ….”””
Super bro poli
Kolaam….. Nalla Tudakam.
????
മികച്ച തുടക്കം
പേജ് കുറവായിരുന്നു എന്ന വിഷമമേ ഉള്ളു
Super bro poli
തുടക്കം അടിപൊളി, page കൂട്ടി എഴുതൂ
Kollaam
വളരെ നല്ല തുടക്കം..
കുറഞ്ഞത് 15-20 പേജുകൾ ഉണ്ടെങ്കിലേ ഒരു വായന സുഖം കിട്ടൂ..
ഞാൻ US -ൽ പോയിട്ടില്ല…
ആവിടെ സാർ എന്ന് വിളിക്കില്ല എന്ന് കേട്ടിട്ടുണ്ട്..
മിസ്റ്റർ എന്ന് പറഞ്ഞു പേര് ചേർത്ത് വിളിക്കുമെന്ന് കേട്ടിട്ടുണ്ട്..
അറിയുന്നവർ പറയുക
Nice
പേജിൻ്റെ എണ്ണം കൂട്ടാമോ??
Repet analo
Nice strting. Nxt time with more pages
Super bro