അക്കു 2 [തൃശൂകാരൻ] 192

“ആഹാ.. പേരുദോഷം കേൾക്കണ്ടന്ന് കരുതി ടൗണിൽ കണ്ണികണ്ട ചെക്കന്മാർ വായനോകി നിന്ന ഇവളെ വണ്ടീൽ കേറ്റി സേഫ് ആയി ഇവിടെ എത്തിച്ചേന്എനിക്ക് ഇതുതന്നെ കിട്ടണം” മാമൻ പറഞ്ഞ കൗണ്ടറിനു തിരിച്ചും അതേ നാണയത്തിൽ ഒരു മറുപടിയും കൊടുത്തു ഞാൻ ചിരിച്ചുകൊണ്ട് ഞാൻ മാമന്റെ അടുത്തേക്ക്‌ കയറിയിരുന്നു.
“ചായ എടുക്കട്ടെടാ നിനക്കു..” എന്നു ചോദിച്ചുകൊണ്ട് അമ്മായി അകതൊട്ടുനടന്നു.
“അമ്മ വിളിച്ചിരുന്നോ നിന്നെ, ഞാൻ നിന്നെ വിളിച്ചു കിട്ടാൻഡയപ്പോ അങ്ങോട്ട്‌വിളിച്ചിരുന്നു, ഇവൾക്ക് ഒരു ആലോചന അനൂപ് വഴി വന്നീട്ടുണ്ട്. അവന്റെ ബോസിന്റെ മകൻ ആണ് കക്ഷി. എന്ജിനീർ ആണ്. ഇവളുടെ ഫോട്ടോ കണ്ടു ഇഷ്ട്ടായിന്ന പറഞ്ഞെ…”അത്രയും പറഞ്ഞു മാമൻ എന്നെ നോക്കി.
“അതിനു ഇവൾക്ക് കല്യാണം കഴിക്കാനുള്ള പ്രായം ഒക്കെ ആയോ, ഇപ്പോളും കുട്ടിക്കളി കളിച്ചു നടക്കുന്ന ഈതിനെ ഇപ്പൊ തന്നെ കെട്ടിച്ചുവിടാണോ, അവസാനം ആ ചെക്കനെ വല്ല മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോ മാമൻ ഉത്തരംപറയേണ്ടിവരും..” ഞാൻ അൽപ്പം തമാശയിലൂടെ പറഞ്ഞു.
“അങ്ങിനെ പറഞ്ഞുകൊടു സച്ചെട്ടാ, അല്ലെങ്കിലും ഞാൻ ഇപ്പോളൊന്നും കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിട്ടില്ല” ആക്കിവും മറുപടി പറഞ്ഞു.
“ഇന്നത്തെ കാലമല്ലേ സച്ചൂ, ഓരോ വാർത്ത കേൾക്കുമ്പോ പേടിയാകാ, ദിവസവും ഇവൾ ക്ലാസ്സിൽ പോയി തിരികെയെത്തുന്നവരെ നെഞ്ചിൽ തീയാ, അതുകൊണ്ടൊക്കെയ ഞാൻ ഇങ്ങനെ ഒരു ആലോചന വന്നപ്പോ മടക്കാഞ്ഞത്. അല്ലാണ്ട് എൻ്റെ പൊന്നിനെ ഇപ്പൊ തന്നെ ഇവിടന്നു പറഞ്ഞയക്കാൻ തിടുക്കം ആയിട്ടല്ല.”
“അതിനെന്താ മാമാ, നിങ്ങൾ പേടിക്കണ്ട, നമ്മുക്ക് നോക്കാം, അവര് വന്നു കാണട്ടെ, അവൾക്കു ഇഷ്ട്ടായ നമുക്ക് അതു നടത്താം. , ആട്ടെ അവരുടെ ചുറ്റുപാടൊക്കെ എങ്ങിനെ,..”ഞാൻ മാമൻ കാണാതെ ആക്കുവിനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ടാണ് മറുപടി പറഞ്ഞത്. ഇവരെ നാട്ടിൽ എത്തിക്കേണ്ടതു എന്റെയും കൂടി ആവശ്യം ആയിരുന്നു.
“അവര് വലിയ ബസിനെസ്സ്കാരണ്. ഇവിടെ പറവൂർ ആണ് തറവാട്‌ഒക്കെ, പക്ഷെ ഗോവയിൽ ആണ് സെറ്റിൽഡ് ചെയ്തിരിക്കുന്നതു.അവിടെ അവർക്ക് എന്തോ ഷിപ്പിംഗ് കമ്പനി ഒക്കെ ഉണ്ട്, പിന്നെ ദുബായിലും കമ്പനികൾ ഉണ്ട്.” മാമൻ പറഞ്ഞു നിർത്തി.
“അപ്പൊ കുഴപ്പമില്ല മാമാ, കേട്ടിടത്തോളം നല്ല ബന്ധമാ, അവരോടു വരാൻ പറ”ഞാനും മാമന് മറുപടി കൊടുത്തു.
“ഇന്ന് വെള്ളി, ഈ വരുന്ന ഞായറാഴ്ച ചെക്കനും ഫ്രണ്ട്സും വന്നു കണട്ടെന്ന ചോദിച്ചേ, അപ്പൊ വരാം പറയ്യാലെ..”അത്രയും പറഞ്ഞുകൊണ്ട് മാമൻ ആക്കുവിന്റെ മുഖത്തേക്ക് നോക്കി
“നിങ്ങള് മാമനും അനന്ദരവാനും കൂടി കെട്ടിക്കോ, അല്ലേൽ അമ്മേനെ കെട്ടിച്ചുകൊടുത്തോ,” അത്രയും പറഞ്ഞുകൊണ്ട് അവൾ എന്നെ ദേഷ്യത്തോടെ കണ്ണുരുട്ടി നോക്കി അകത്തോട്ടു പോയി.

9 Comments

Add a Comment
  1. ഇനി എന്ന് വരും

  2. Bro ഇതിന്റെ ബാക്കി ഭാഗം കാണുമോ
    ഇത് രണ്ടു വട്ടം വയീച്ച് ലാസ്റ്റ് പേജ് അപ്‌ലോഡ് ചെയ്ത ജനുവരി അണ് ഇപ്പോ 8 മാസം കഴി്ഞപ്പോഴാ അത
    ❤️

  3. Super anallo bro, page kooti ezhuthuka

  4. Mrigam kazhinju
    Adtha Adaar item aavatte

  5. എല്ലാരും ഹർഷന് പഠിക്കുവാണോ

    1. പുള്ളിയെ പോലെ ആകാൻ ആർക്കേലും പറ്റുമോ ബ്രോ..

  6. അടിപൊളി, സൂപ്പർ സ്റ്റോറി. പേജ് കൂട്ടി എഴുതു.

    1. ആദ്യമായി ആണ് എഴുതുന്നത്. പേജ് കൂട്ടാൻ ശ്രെമിക്കാം. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്.

  7. ചന്ദു മുതുകുളം

    തൃശൂർകാര… എജ്ജാതി സ്റ്റാർട്ടപ്പ്..
    പേജ് കൂട്ടി എഴുതു..
    ????

Leave a Reply

Your email address will not be published. Required fields are marked *