അമ്മായി അത്രയും പറഞ്ഞു തിരിഞ്ഞുനടന്നു. പിന്നിൽ നിന്ന് അമ്മയെ കൊഞ്ഞനം കുത്തികൊണ്ടു അവൾ എണീറ്റു ഹാളിലേക്ക് നടന്നു. ഞാനും മാമന്റെ അടുത്തേക്ക് നടന്നു. “അതേ മാമാ, അവൾക്കു കുഴപ്പമില്ല, വന്നു കാണട്ടെന്ന പറഞ്ഞെ,”
“ഹാ..”ഒരു ആശ്വാസത്തിന്റെ നേടുവീർപ്പു മാത്രമായിരുന്നു മറുപടി.
എന്ന ഞാൻ ഇറങ്ങാട്ടെ മാമാ,എനിക്ക് കുറച്ചു ആളുകളെ കാണാനുണ്ട്
ഞാൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞായറാഴ്ച അമ്മയേയും പെങ്ങളെയും കൂട്ടി കാലത്തു തന്നെ ഇങ്ങു പോരാൻ പറഞ്ഞിട്ടാണ് മാമൻ വിട്ടത്.
അവിടന്നു ഇറങ്ങി നേരെ വിട്ടത് സജീവൻ ചേട്ടന്റെ അടുത്തേക്ക് ആണ്. പുള്ളി അച്ഛന്റെ ഒരു എർത്ത് ആയിരുന്നു,ഇപ്പൊ സ്വന്തമായി ഒരു കള്ളുഷാപ്പ് ഉണ്ട്. പിന്നെ അത്യാവശ്യം പലിശക്ക് പണം കൊടുക്കലും. അവിടെനിന്നു ൻ സജീവാൻ ചേട്ടനേം പൊക്കി വണ്ടിയിലിട്ട് ഒരു അഞ്ചു ലിറ്റർ അന്തിയും വണ്ടിയിൽ വച്ചു നേരെ പപ്പെട്ടന്റെ അടുത്തേക്ക് വിട്ടു.
വണ്ടി പപ്പെട്ടന്റെ വീടെത്തിയപ്പോ ഉമ്മറത്ത് തന്നെ സരിത്തേയ്ച്ചി നിൽപ്പുണ്ടായിരുന്നു. സരിത പപ്പെട്ടന്റെ സഹധർമ്മിണി.
“അല്ല ഇതാര് , സച്ചുവോ, എവിടായിരുന്നു, കുറെ കാലായല്ലോ ഇവിടെക്കൊക്കെ കണ്ടീട്ടു, ,” സ്ഥിരം പരിഭവം പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു.
“അല്ല ഈ കൊള്ളാപ്പലിശക്കാരനും ഉണ്ടോ നിന്റൊപ്പം,അപ്പൊ ഇന്ന് നല്ല മേളായിരിക്കോല്ലോ മൂനും കൂടി…, ചെല്ല് ചെല്ലു. ആശാൻ അകത്തിരുന്നു കുളിക്കാന് എണ്ണ തേക്കണുണ്ട്, ഇന്നേതോ ഒരു തെമ്മാടീടെന്നു മാർമത്തു അടിയും കൊണ്ടു രണ്ടെണ്ണം വന്നീർന്നു, അതോണ്ട് പിടിപ്പതു പണിയുണ്ടാർന്നു.” സരിത്തേയ്ച്ചി ഒരു കളളലക്ഷണത്തോടെ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.
പിന്നെ ഒന്നും പറയാൻ നീക്കത്തെ ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി. എന്റെ പിന്നാലെ വന്ന സജീവൻ ചേട്ടനും ചേച്ചിയോട് എന്തെല്ലാമോ കുശലം പറഞ്ഞുകൊണ്ട് അകത്തേക്ക് വന്നു.
“അല്ല ആശാനേ, നിങ്ങള് ഇപ്പൊ ശിഷ്യൻ മാർക്ക് കൊട്ടേഷൻ കൊടുത്തു മർമ്മചികിത്സക്കു ആളെ പിടിക്കാനുണ്ടെന്ന് പുറത്തൊരു സംസാരം ഉണ്ടല്ലോ..” സജീവേട്ടൻ എനിക്കിട്ടൊന്നു തങ്ങികൊണ്ടു അപ്പേട്ടനോട് ചോദിച്ചു.
“ഹാ എത്തിയോ നിങ്ങ, എനിക്കറിയാർന്നു ഇന്ന് നിങ്ങ ഇങ്ങടെത്തുംന്, അല്ലട കന്നാലി, ഇന്ന് എൻധായിരുന്നു പ്രശ്നം.ആരെയാണ് അടിച്ചിട്ടെന് വല്ല ബോധം ഉൻഡോ…” ആശാൻ എന്നെ നോക്കിക്കൊണ്ടു ചോദിച്ചു
“നിങ്ങടെ ശിഷ്യൻ അല്ലെ ഞാൻ, അടിക്കുമ്പോ പേരും ഊരും നോക്കി അടിക്കാൻ അല്ലല്ലോ പറഞ്ഞുതന്നേക്കാനെ. അങ്ങിനെ അടിച്ചാൽ അതു ഗുരുനിന്ദ ആകില്ലേ, അല്ലെ സജീവേട്ടാ” ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു നേരെ ആശാന്റെ അടുത്തേയ്ക്ക് ഇരുന്നു പുള്ളിയുടെ കാലെടുത്തു മടിയിൽ വച്ചു അടുത്തിരിന്നിരുന്ന കുഴമ്പ് എടുത്തു കാലിൽ തേച്ചുപിടിപ്പിക്കാൻ തുടങ്ങി.
“നിന്റെ ഡ്രെസ്സിൽ ഒക്കെ കുഴമ്പ് ആകുമെന്ന് പറഞ്ഞു കാലെടുക്കാൻ നോക്കിയ ആശാനെ അവിടെ തന്നെ പിടിച്ചിരുത്തി ഞാൻ കുഴമ്പ് ഇട്ടുകൊടുത്തു.
“അല്ല മനുഷ്യാ, നിങ്ങക്കൊന്നു ഇവനെ ഉപദേശിച്ചൂടെ, ഇവനെന്തെലും സംഭവിച്ച ആ ലത പിന്നെ ജീവിച്ചിരിക്കില്ല.ഇത്ര ചെറുപ്പത്തിലേ ഭർത്താവ് മരിച്ചുപോയിട്ട് അവൾ ഇത്രയും നാൾ ജീവിച്ചത് തന്നെ
ഇനി എന്ന് വരും
Bro ഇതിന്റെ ബാക്കി ഭാഗം കാണുമോ
ഇത് രണ്ടു വട്ടം വയീച്ച് ലാസ്റ്റ് പേജ് അപ്‌ലോഡ് ചെയ്ത ജനുവരി അണ് ഇപ്പോ 8 മാസം കഴി്ഞപ്പോഴാ അത
❤️
Super anallo bro, page kooti ezhuthuka
Mrigam kazhinju
Adtha Adaar item aavatte
എല്ലാരും ഹർഷന് പഠിക്കുവാണോ
പുള്ളിയെ പോലെ ആകാൻ ആർക്കേലും പറ്റുമോ ബ്രോ..
അടിപൊളി, സൂപ്പർ സ്റ്റോറി. പേജ് കൂട്ടി എഴുതു.
ആദ്യമായി ആണ് എഴുതുന്നത്. പേജ് കൂട്ടാൻ ശ്രെമിക്കാം. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്.
തൃശൂർകാര… എജ്ജാതി സ്റ്റാർട്ടപ്പ്..
പേജ് കൂട്ടി എഴുതു..
????