അക്കു 2 [തൃശൂകാരൻ] 191

ഈ പൊത്തിനും പിന്നെ ഇവന്റെ പെങ്ങൾ ആ അപ്പുമോൾക്കും വേണ്ടിയാ. വീട്ടിൽ അങ്ങിനെ രണ്ടുപേർ ഉണ്ടെന്ന വല്ല വിചാരോം ഉൻഡോ എന്നിട്ടിവന്…” സരിത്തേയ്ച്ചി അതും പറഞ്ഞുകൊണ്ട് അങ്ങട് വന്നപ്പോൾ ആശാൻ എന്നെ പിന്താഗികൊണ്ടു പറഞ്ഞു.
“അവൻ വീട്ടിലുള്ളോരേം മരിച്ചു തലക്കു മുകളിൽ നിക്കുന്നോരേം ഒക്കെ ഓർത്തു ആണ് ജീവിക്കുന്നെന് വേറെ ആരെക്കാളും നന്നായി എനിക്കറിയാം”
“നല്ല ആശാനും ശിഷ്യനും’ അതേ ഉണ്ണാനുണ്ടാകുമോ നിങ്ങ, “ അതു ചോദിച്ചുകൊണ്ട് ചേച്ചി അടുക്കളായിലൂട്ടു പോയി.
“ഉണ്ടിട്ടു ഇന്ന് ഇവിടെ തന്നെയാ താങ്ങാണെ, ഞാൻ അമ്മേനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നാളെയെ വരുള്ളുന്നു., പിന്നെ കുറച്ചു കാര്യം പറയാനുണ്ട്. ഇത്തിരി സന്തോഷം ഉള്ളതാ…”അത്രയും അടുക്കളയിലേക്ക് നോക്കി വിളിച്ചുപറഞ്ഞു..
അപ്പോളേക്കും ആശാൻ കുളിക്കാനായി എണീറ്റിരുന്നു. ഞാനും കൂടെ എണീറ്റു ഒരു തോർത്തും എടുത്തു വീടിന്റെ പുറകുവശത്തുള്ള കുളക്കടവിലോട്ടു നടന്നു. പോകുന്ന വഴി വണ്ടിയിൽ നിന്നു അന്തി കള്ളും എടുത്തു സജീവൻ ചേട്ടനും ഞങ്ങടെയൊപ്പം എത്തി.
കരിങ്കല്ലുകൾ കൊണ്ടു വളരെ വൃത്തിയായി പടവുകൾ കെട്ടിയിട്ടുള്ള ആ വലിയ കുളത്തിലേക്കു ഞാനും ആശാനും ഓരോ തോർത്തുമുണ്ട് എടുത്തുകൊണ്ടു ഇറങ്ങി. വെള്ളത്തിൽ ഒന്നു മുങ്ങിനിവർന്നുകൊണ്ടു കുറച്ച് ദൂരം നീന്തി തിരികെ വന്ന ഞാൻ ആശനോടും സജീവേട്ടനോടും ഇന്ന് ൻനടന്ന എല്ലാ സംഭവങ്ങളും വിവരിച്ചു.അക്കു എന്നോട് അവളുടെ ഇഷ്ട്ടം വെളിപ്പെടുത്തിയതും ഒപ്പം ആക്കുവിനോട് ഞാൻ എന്റെ ലക്ഷ്യത്തെ കുറിച്ചു പാറഞ്ഞതും പിന്നെ അവളെ കാണാൻ ഞായറാഴ്ച വരുന്നവനെ കുറിച്ചും എല്ലാം അവരോടു പറഞ്ഞു.
“അവൾ നല്ല കൊച്ചാടാ, നിന്റെ കഷ്ടപ്പാടുകൾക്ക് ഈശ്വരൻ തരുന്ന സമ്മാനമായി കാണണം ആ കൊച്ചിനെ. പിന്നെ അനൂപിലേകക്ക് വീണുകിട്ടിയ ആ ചൂണ്ടയെ എങ്ങിനെ ഹാൻഡിൽ ചെയ്യാനാ ഉദ്ദേശം…” കുളി കഴിഞ്ഞ് കാരക്കകയറി ഇരിക്കുന്ന ആശാൻ ഒരു കവിൾ അന്തി കുടിച്ചുകൊണ്ടായിരുന്നി ആ ചോദ്യം ചോദിച്ചത്.
“അവനെ ഒന്നു കാണണം, നന്നായി ഒന്നു സൽക്കാരിക്കണം, പിന്നെ , അല്ലെ സജീവേട്ടാ, അരക്കൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് ആകാശത്തേക്കും നോക്കി അൽപ്പം അന്തിയും കുടിച്ചിറക്കികൊണ്ടു ഞാൻ മറുപടി പറഞ്ഞു.
“അല്ല പിന്നെ, നല്ല വെടിപ്പായി തന്നെ സൽക്കരിക്കാം… കുറച്ചായി ഒന്നു ദേഹം ഒക്കെ ശെരിക്കും ഇളകിയിട്ടു… “ കരിങ്കൽ പടവിലോട്ടു കയ്യ് പതുക്കെ അടിച്ചുകൊണ്ടു സജീവേട്ടൻ എന്നെ പിന്താങ്ങി.
“ രണ്ട് മുതുക്കാൻ മാരുടെ കൂടെ നിന്ന് കള്ളുകുടിക്കുന്ന ഒരു പോത്ത്‌, വെള്ളത്തിൽ നിന്നു വെള്ളമടിക്കുന്ന ക്ലാസ്സ് സീൻ” പെട്ടന്ന് കയ്യിൽ ഒരോ പ്ലേറ്റും തോളിൽ എനിക്ക് മാറിയുടുക്കാൻ ഒരു കൈലിയും ആയി അവിടേക്ക് വന്ന ലച്ചുന്റെ വകയായിരുന്നു ആ ഡയലോഗ്. (ലക്ഷ്മി എന്ന ലിച്ചു ആശാന്റെ ഇളയ മകൾ, ഒരു കാന്താരി, പ്ലസ്റ്റുന് പഠിക്കുന്നു.എന്റെ ഒരു വാല്. എന്നെ ബരിക്കാനും ചീത്തവിളിക്കാനും അധികാരമുള്ള മറ്റൊരു കൂടപിറപ്പു.)

9 Comments

Add a Comment
  1. ഇനി എന്ന് വരും

  2. Bro ഇതിന്റെ ബാക്കി ഭാഗം കാണുമോ
    ഇത് രണ്ടു വട്ടം വയീച്ച് ലാസ്റ്റ് പേജ് അപ്‌ലോഡ് ചെയ്ത ജനുവരി അണ് ഇപ്പോ 8 മാസം കഴി്ഞപ്പോഴാ അത
    ❤️

  3. Super anallo bro, page kooti ezhuthuka

  4. Mrigam kazhinju
    Adtha Adaar item aavatte

  5. എല്ലാരും ഹർഷന് പഠിക്കുവാണോ

    1. പുള്ളിയെ പോലെ ആകാൻ ആർക്കേലും പറ്റുമോ ബ്രോ..

  6. അടിപൊളി, സൂപ്പർ സ്റ്റോറി. പേജ് കൂട്ടി എഴുതു.

    1. ആദ്യമായി ആണ് എഴുതുന്നത്. പേജ് കൂട്ടാൻ ശ്രെമിക്കാം. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്.

  7. ചന്ദു മുതുകുളം

    തൃശൂർകാര… എജ്ജാതി സ്റ്റാർട്ടപ്പ്..
    പേജ് കൂട്ടി എഴുതു..
    ????

Leave a Reply

Your email address will not be published. Required fields are marked *