ആദ്യം ഒഴിച്ച് കഴിഞ്ഞ ഉണ്ണിയേട്ടൻ കുറെ നേരം എന്നെ തന്നെ നോക്കി നിന്ന് എന്നിട്ട് പെട്ടെന്ന് വണ്ടിയിൽ കയറിയിരുന്നു… അത്രേം ദൂരം ഞാനാ വണ്ടി ഓടിച്ചത് പിന്നെ എന്നോട് പുറകെ ഇരിക്കാൻ പറഞ്ഞു… വീടെത്തിയപ്പോൾ എന്നെ ഇറക്കിയിട്ട് ഉണ്ണിയേട്ടൻ വീടിൽ പോയി..
ആഹാരം കഴിക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു തിയേറ്റർ നിന്നും ക്ലബ്ബിന്റെ റോഡ് കഴിയുന്നതുവരെ എന്നോട് എന്തൊക്കെ സംസാരിച്ചുകൊണ്ടിരുന്ന ഉണ്ണിയേട്ടൻ പിന്നെ വീടെത്തുന്നതുവരെ ഒന്നും മീണ്ടിട്ടില്ല… എന്തൊക്കെയോ ചിന്തിച്ചു ഞാൻ കിടന്നുറങ്ങി… അന്ന് കുറച്ചു വൈകിയാണ് ഞാൻ ഉണർന്നത് മൊബൈൽ നോക്കിയപ്പോൾ രാത്രിയിൽ 2.35ഉണ്ണിയേട്ടന്റെ മെസ്സേജ് “അക്കു ഉറങ്ങിയോ നീ”
രാത്രിൽ ഉറക്ക ഭ്രാന്ത് കാരണം ഞാൻ മൊബൈൽ നോക്കിയിരുന്നില്ല.. ഞാൻ മറുപടി കൊടുത്തു… “എന്ത് പറ്റിയേട്ടാ? ഞാൻ കിടന്നുടനെ ഉറങ്ങിപ്പോയി”
രാവിലെയാ മെസ്സേജ് കണ്ടത് ”
റിപ്ലൈ ഒന്നും വന്നില്ല.. കുറച്ചു നേരം ഞാൻ മൊബൈൽ നോക്കിയിരുന്നു ഇടക് നോക്കിയപ്പോൾ ബ്ലൂ ടിക് കണ്ടു പക്ഷെ ഉണ്ണിയേട്ടൻ പിന്നൊന്നും അയച്ചില്ല. വൈകിട്ട് ക്ലബ്ബിലും വന്നില്ല വിളിച്ചപ്പോൾ അത്യാവശ്യ പണി യുണ്ടെന്നു പറഞ്ഞുഫോൺ കട്ട് ചെയ്തു.. അതിനു ശേഷം ഞാൻ എറണാകുളത്തിന് തിരിച്ചുപോയി. ഗ്രൂപ്പിൽ ഇടക്ക് മെസ്സേജ് ഇടും അല്ലാതെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ല..
നാട്ടിൽ ഒരു ഉറുമ്പ് അനങ്ങിയാൽ എന്നെ ഫോൺ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുന്ന ആളാ ഒരു മാസത്തിനു ശേഷം പിന്നെ എന്നെ വിളിക്കുന്നത്..”നീ എന്നാ വരുന്നത് ദിവസം ഇങ്ങ് എത്തി കേട്ടോ നോട്ടിസിനുള്ള മാറ്റർ ഇത് വരെയും ആയിട്ടില്ല ഒരുപാട് കാര്യങ്ങൾ ഉണ്ട് നീ പെട്ടെന്ന് വരാൻ നോക്ക് രണ്ടു ദിവസം കഴിഞ്ഞു നിനക്ക് തിരിച്ചു പോകാല്ലോ “ശെരി ഉണ്ണിയേട്ടാ..

ഗേ സ്റ്റോറി ആണെന്ന് ടാഗിൽ കൊടുക്കേണ്ടേ 🤦♂️
നല്ലൊരു കഥയാകും എന്ന് കരുതി വായിച്ചപ്പോ ഗേ കഥ ആണെന്ന് പിന്നെയാ അറിഞ്ഞത്
എന്തിനാണ് ടാഗിൽ അത് കൊടുക്കാതെ വായനക്കാരെ പറ്റിക്കുന്നത് 😖
CatagorY mattula please
ഗേ content ആണേൽ mention ചെയ്തൂടെ മൈരേ
സൂപ്പർ. തുടർ പാർട്ടും എഴുതുക