അക്ഷയ്മിത്ര [മിക്കി] 214

“അപ്പൂസ് അവരെ കാവാലത്തേക്ക് തിരികെ കൊണ്ടുപോയി വിടണം”

എല്ലാ ധൈര്യവും സംഭരിച്ച് അക്കു അത് പറഞ്ഞ് നിർത്തിയതും.

“ദാണ്ടേ… രണ്ടെണ്ണോം പൊക്കോണം എന്റെ കീഴീന്ന്.. ഒന്നാതെ മനുഷ്യനിവിടെ ഒരോട്ടം കഴിഞ്ഞ് വന്ന് ഒന്ന് നടുവ് നിവർത്താൻ പാട്പെടുവ.. അപ്പഴ അവൾടെ വേറൊരോട്ടം..! അതും കാവാലത്തേക്ക്..! പൊക്കണം കെട്ടല്ലൊ”

അത്രേം പറഞ്ഞ് നിർത്തി അവസാനം എന്റെ വലത് കൈ അക്കുവിന് നേരെ ഒന്ന് ഓങ്ങിയതും.. അത് കണ്ട് ചെറുതായിട്ടൊന്ന് പരുങ്ങിയ അക്കു വീണ്ടും എന്റെ ആ കയ്യിൽ കയറി പിടിച്ചു..

“അപ്പൂസെ.. പ്ലീസ് അപ്പൂസെ പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ് ഞാൻ ഏറ്റുപോയട അപ്പൂസെ.. പ്ലീസ്.. പ്ലീസ് പറ്റില്ലാന്ന് പറയല്ലേടാ അപ്പൂസെ.. പ്ലീസ്.. പ്ലീസ്”

അക്കു എന്റെ കയ്യിൽ പിടിച്ച് രണ്ട് സൈഡിലേക്കും ആട്ടികൊണ്ട് നിന്ന് കെഞ്ചൻ തുടങ്ങി..

“ഒരു രക്ഷയും ഇല്ല മോളെ..! എന്നെകൊണ്ട് പറ്റില്ലാന്ന് പറഞ്ഞാൽ പറ്റില്ല..!”

തല രണ്ട് സൈഡിലേക്കും ആട്ടികൊണ്ട് ഞാൻ തീർത്തും പറഞ്ഞു..

“അപ്പൂസെ അങ്ങനെ പറയല്ലേടാ.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. അവര് നിനക്ക് പൈസ തരും.. നി വെറുതെ പോകണ്ട.. വേണവെങ്കി ഞാനും ഒരു അഞ്ഞൂറ് തരാം.. ഒന്ന് കൊണ്ടുപോയി വീട്ടിട്ട് വാ അപ്പൂസെ..പ്ലീസ് അപ്പൂസെ..!”

അക്കു വീണ്ടും നിന്ന് കെഞ്ചാൻ തുടങ്ങി..

അക്കു.. നി എന്തൊക്കെ പറഞ്ഞാലും എനിക്ക് പോകാൻ പറ്റത്തില്ല..! പറ്റത്തില്ലന്ന് പറഞ്ഞാൽ പറ്റത്തില്ല..

“അപ്പുവേട്ടൻ പോവാന്ന് സമ്മതിച്ചാൽ ഞാനൊരു ഉമ്മ തരാം”

എന്റേയും അക്കുവിന്റെയും തർക്കത്തിനിടയിൽ എന്റെ അടുത്തേക്ക് ചേർന്ന് നിന്ന ലക്ഷ്മിയാണ് അത് പറഞ്ഞത്..

The Author

മിക്കി

✍️

15 Comments

Add a Comment
  1. തുടരണം , ഏതായാലും പകുതിക്ക് വെച്ച് നിർത്തും അതു വരെ എങ്കിലും ഒന്നു വയിക്കാലോ

  2. എന്റെ ബ്രോ..😘
    സ്റ്റോറി വേറെ ലെവൽ….💙❤️

    ശെരിക്കും താങ്കളുടെ കഥ ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത്, കഥ ഒരുപാട് ഇഷ്ട്ടപെട്ടു❤️, അതുപോലെ അവതരണവും, സ്റ്റോറിയിലെ ഡയലോഗ്സൊക്കെ വളരെ നല്ല രീതിയിൽ ആണ് present ചെയ്തിരിക്കുന്നത്..

    “””മിത്രയായിരുന്നല്ലെ നായിക😄'””

    Anyway..
    ഒറ്റ അപേക്ഷയെയുള്ളു.. കഥ മുഴുവൻ കംപ്ലീറ്റ് ചെയ്യണം. കഥ പാതിയിൽ നിർത്തി പോവരുത്..

    തുടരുക..

  3. ഇതിന്റെ അടുത്ത പാർട്ട്‌ എന്ന് വരും..?
    കഥ ഒരുപാട് ഇഷ്ട്ടപെട്ടു പാതിയിൽ നിർത്തല്ല് പ്ലീസ്..

    First കമെന്റിൽ ഞാൻ പറയാൻ വിട്ടുപോയി അത് ഇപ്പൊ പറഞ്ഞെ..

  4. ഉഫ്.. അടിപൊളി, സൂപ്പർ സ്റ്റോറി 💗💋😘
    നല്ല അവതരണം..

    ഒരു 8,10 പാർട്ടുകൊണ്ട് അവസാനികേണ്ട കഥയുടെ ഈ ആദ്യ ഭാഗം ഒരു ലാഗും തോന്നിക്കാതെ വളരെ മനോഹരമായിതന്നെ 28 പേജുവരെയാക്കി എഴുതിയത്👌

    ഉറപ്പായും തുടരണം..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കും..

    💟💟💟

  5. രാത്രിസഞ്ചരി

    Pls continue bro

    ഒരു അപേക്ഷയുണ്ട് പാതി വഴിയിൽ നിർത്തി പോകരുത്

    കഥ ഫുൾ ആയിട്ട് കംപ്ലീറ്റ് ചെയ്യണം

    കൂടാതെ പേജ് കൂട്ടി എഴുതാനും നോക്ക്
    അറ്റ്ലീസ്റ്റ് 50+ പേജ് എങ്കിലും

    പിന്നെ ലൈക്‌ ആൻഡ് കമന്റ്‌ കിട്ടില്ല എന്ന് പറഞ്ഞു നിർത്തരുത്
    തുടങ്ങിയത് പൂർത്തിയാകണം

    നെഗറ്റീവ് കമന്റ്സ് വന്നാലും നിർത്താരുത്

    Anyway nice story
    Keep it up
    Waiting for next part

  6. MLA മിക്കി… നന്നായിട്ടുണ്ട് തുടരൂ.. അടുത്ത പാർട്ട്‌നു വെയ്റ്റിംഗ്…

    ബട്ട്‌ ഓണക്കളി ക്ക്‌ വെയ്റ്റിങ്..
    എന്ന് ഫർസാന

  7. Kollam bro continue adutha part vegam taraney

  8. 💔പൊളിച്ച് ബ്രോ..🥰
    കിടു സ്റ്റാർട്ടിങ്😘

    ഉറപ്പായും തുടരണം..

  9. നന്ദുസ്

    അടിപൊളി… നല്ല കിടുക്കൻ വെറൈറ്റി സ്റ്റോറി…. അവതരണം അതിഗംഭീരം… തുടക്കം പിന്നെ പറയണ്ട… അത്രക്കും അടിപൊളി…. പോരട്ടെ ബാക്കി ഭാഗങ്ങൾ… മിത്രയും അപ്പുവും തമ്മിൽ എങ്ങനെയാണു പരിചയവും, തെറ്റിപിരിയാനുള്ള കാരണങ്ങളും അറിയാൻ കാത്തിരിക്കുന്നു….
    തുടരൂ സഹോ ❤️❤️❤️❤️❤️❤️❤️❤️

  10. തുടരൂ മച്ചാ നാളെ തന്നെ 2nd പാർട്ട്‌ ഇട് 🥰🥰🥰

  11. Bro already 2 stories ezhuthunile athinu edayil vere story thudagandayirinu .enganne Kure story start cheyunavar ellam pakuthiku vechu nirthipovar aanu pathivu.athukonde ippo ezhuthuna kadha complete aakitu puthiyathu thudanguyal mathiyarnu(especially onakali)

  12. Ee genre Micky kk suit avulla..🚶💀

  13. ഒണക്കളി ബാക്കി എപ്പോ വരും?

Leave a Reply

Your email address will not be published. Required fields are marked *