അക്ഷയ്മിത്ര 2 [മിക്കി] 63

അതേസമയം എന്നേ തല്ലാൻ വന്നവൻ എന്റെ കയ്യകലം എത്തികഴിഞ്ഞിരുന്നു..

സ്ത്രീകളുടെ ആ നിലവിളിക്കിടയിൽ..

““ഠപ്പ്പ്പ്””

എന്നൊരു പടക്കം പൊട്ടുന്ന ശബ്ദവും വൈറ്റ് സിമിന്റിന്റെ പൊടി പറക്കുന്നതും മാത്രമാണ് പിന്നെയവിടെ എല്ലാവരും കണ്ടത്…..

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ ഒരു ഞെട്ടലോടെ എല്ലാവരുടെയും നോട്ടം ഒരുപോലെ നിലത്തേക്ക് ചെന്നു…. എന്നേ തല്ലാൻ വന്നവൻ എന്റെ കാൽചുവട്ടിൽ ബോധമില്ലാതെ കിടക്കുന്നതാണ് അവർ കണ്ടത്—– അവന്റെ വായിൽ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു..

ആ നിമിഷം… ഒരു മൊട്ടുസൂചി നിലത്തുവീണാൽ കേൾക്കുംവിധം പൂർണ്ണ നിശബ്ദത പടർന്നിരുന്നു ബാൽക്കണിയിൽ…

എല്ലാവരുടേയും നോട്ടം ഒരുപോലെ എന്റെ നേരെ നീണ്ടു— എന്നാൽ…. ആ സമയം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ആരുടേയും മുഖത്ത് നോക്കാതെ ചുണ്ടിന്റെ സൈഡിൽ വിരളുകൊണ്ട് പതിയെ തടവികൊണ്ട് നിൽക്കുകയായിരുന്നു ഞാൻ—-

ഞെട്ടലും പകപ്പും വിട്ടുമാറാത്ത ആദിയും, അവന്റെ കൂട്ടുകാരും, അവന്റെ അമ്മയും, മിത്രയും, അഞ്ജുവും, മറ്റുരണ്ട് പെൺകുട്ടികളും എന്റെ മുഖത്തേക്കുതന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു അവർ—-

അതേസമയം… ബോധമില്ലാതെ എന്റെ കാൽച്ചുവട്ടിൽ കിടക്കുന്നവനെ ഒന്ന് നോക്കിയസേഷം എന്റെ കണ്ണുകൾ മാത്രം പതിയെ മുകളിലേക്കുയർന്ന് ആദിയുടെ മുഖത്തേക്ക് ചെന്ന് പതിച്ചു….

എന്റെ നോട്ടം തന്നേയാണെന്ന് മനസ്സിലാക്കിയ ആദി ഭയംകൊണ്ട് നിന്ന് ഉമിനീര് വിഴുങ്ങാൻ തുടങ്ങി, ഇത്രേം നേരം ഒരു പട്ടിയേപോലെ തല്ലുവാങ്ങി കൂട്ടിയവനല്ല ഇപ്പൊൾ തന്റെ മുന്നിൽ നിവർന്ന് നിൽക്കുന്നത് എന്നവന് മനസ്സിലായി…. ഭയംകൊണ്ട് അവനെ വിയർക്കാൻ തുടങ്ങി—- മറ്റുള്ളവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല..

The Author

മിക്കി

✍️

10 Comments

Add a Comment
  1. Nice story macha💞keep going…

  2. സൂര്യമോൾ

    കാത്തിരിക്കുവാരുന്നു🥰
    വായിച്ചില്ല പോയി വായിച്ചിട്ട് വരട്ടെ.

  3. What a story bro🫶🏻❣️
    Love, action, daram ellam und🥰😘
    Orupad ishttapettu..
    Ini adhikam lag illathe adutha part ethrem vegam tharan sremikkane bro.

    wating for next.

  4. നന്ദുസ്

    Waw.. കിടു… ലവ് ആക്ഷൻ സ്റ്റോറി….
    ന്താ പറയ്ക എല്ലാം കൂടി അറ്റവും വാലും, മുറിവാലും കൂടി കൂട്ടിച്ചേർത്തതാണെങ്കിലും നല്ല മനോഹരമായിട്ട് തന്നേ അവതരിപ്പിച്ചു… ദുരൂഹതകൾ ഒരുപാടുണ്ട് അത് മനസിലായി… ഇനി വേണ്ടത് ഫ്ലാഷ്ബാക്ക്.. 8 വർഷം മുൻപുള്ള സ്കൂൾ കാലഘട്ടങ്ങളിലേക്ക് കൊണ്ടുപോകു സഹോ.. ഞങ്ങളെക്കൂടി… പാവം മിത്രെടെ കരച്ചിൽ കാണാൻ വയ്യാഞ്ഞിട്ടാണ്… ഒരു കാര്യം ഇപ്പഴേ ഉറപ്പിക്കാം ഈ ക്കളിയിൽ ആദിക്കും അവന്റമ്മ പൂർണിമക്കും കയ്യുണ്ടോ ന്നാണ്… കാത്തിരിക്കുന്നു സഹോ ആകാംഷയോടെ… ❤️❤️❤️❤️❤️

    സ്വന്തം നന്ദുസ്.. ❤️❤️❤️❤️

  5. അടിപൊളിയായി ഈ ഭാഗത്തിന്റെ അവസാനം. തുടർന്നും വികാരപരവും ഹൃദ്യവുമായ രംഗങ്ങൾക്ക് കാത്തിരിക്കുന്നു.

  6. poli story bro…..nxt partinayi wait chyunnu……..

  7. മിക്കി bro ഓണക്കളി എവിടെ കുറേ ആയി wait ചെയ്യുന്നു

  8. മിക്കി bro ഓണക്കളി എവിടെ

Leave a Reply

Your email address will not be published. Required fields are marked *