അക്ഷയ്മിത്ര 3 [മിക്കി] 111

ഒറ്റ ശ്വാസത്തിൽ എയറ് പിടിച്ചതുപോലെയുള്ള എന്റെ ആ മറുപടികേട്ട് അത്രനേരം അവളുടെ മുഖത്തുണ്ടായിരുന്ന ആ പുഞ്ചിരി പെട്ടന്ന് മാഞ്ഞു… ആ മുഖത്ത് വീണ്ടും ഒരു ചെറിയ സങ്കടം നിഴലിച്ചു.. എടുത്തടിച്ചതുപോലെ ഞാനങ്ങനെ പറയുമെന്ന് അവൾ ഒട്ടും പ്രതീക്ഷിചില്ല, എന്നാൽ എന്തോ ഓർത്തെടുത്തതുപോലെ അടുത്ത സെക്കന്റിൽത്തന്നെ അവളുടെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു..

“””എന്തിനാ അപ്പൂസെ ഇങ്ങനെ നൊണ പറയുന്നെ.? എനിക്ക് അപ്പൂസിനോടുള്ളതുപോലെ അപ്പൂസിന് എന്നോടും ആ പഴയ ഇഷ്ടം ഇപ്പഴുമുണ്ട്, അനഘേടെ വീട്ടിവച്ചുതന്നെ എനിക്കത് മനസ്സിലായി.””” ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞത് കേട്ട് ഒരു സംശയഭാവത്തോടെ ഞാനുവളുടെ മുഖത്തേക്ക് നോക്കി..

“”അനഘേടെ വീട്ടിവെച്ച് ഞാൻ സിറ്റൗട്ടിൽ വന്നിരുന്നപ്പൊ അപ്പൂസ് കാറിൽ ചാരിനിന്ന് എന്നേതന്നെ നോക്കുന്നത് ഞാൻ കണ്ടു.. അപ്പൊ അപ്പൂസിന്റെ മനസ്സിൽ ഞാനായിരുന്നില്ലെ.? നമ്മുടെ ആ പഴേ ഓർമ്മകളായിരുന്നില്ലെ.? പറ.! അല്ലെ.?””” ചുണ്ട് കൂർപ്പിച്ച് ഒരു കുസൃതിയോടെ, അവളെന്നോട് ചോദിച്ചു.. —— ആ നിമിഷം.. അവളുടെ ആ ചോദ്യവും, മുഖത്തെ ആ ചോദ്യഭാവവുമൊക്കെ കണ്ട്, പഠിക്കുന്ന സമയത്ത് പലതവണ വെറുതേ എന്നോട് ഊച്ചികെറുവെടുത്ത് പിണങ്ങി നടന്നസേഷം പിന്നെ മണിക്കൂറുകൾ കഴിഞ്ഞ് ഇതുപോലെ ഓരോ കാര്യങ്ങൾ പറഞ്ഞ് വീണ്ടുമെന്നോട് മിണ്ടാൻ ശ്രമിക്കുന്ന ആ പഴയ മിത്രേയാണ് എനിക്കപ്പോൾ ഓർമ്മവന്നത്.

“””പറ അപ്പൂസെ.. …… എന്നെയല്ലെ അന്നേരം ഓർത്തെ!! …………………””” അവളുടെ ചോദ്യത്തിന് എന്റെ ഭാഗത്തുനിന്നും മറുപടിയൊന്നും ഇല്ലാന്ന് കണ്ടപ്പോൾ എന്റെ ടീഷർട്ടിൽ മുറുകെപ്പിടിച്ച് ചെറുതായിട്ട് എന്നെയൊന്ന് കുലിക്കിക്കൊണ്ട് ഒരു ചിണുങ്ങലോടെ മിത്ര വീണ്ടും ചോദിച്ചു..

The Author

മിക്കി

✍️

11 Comments

Add a Comment
  1. Bro samayameduthu ezhuthikko kurachoode page kootti ithe pace il pokane. Speed kottuvum venda kurakkuvum venda. Ippo nallatha. Waiting.

  2. നന്ദുസ്

    സഹോ.. സൂപ്പർ.. ഈ പാർട്ടും കിടുക്കി..
    ഇമോഷണൽ ടച്ചിലൂടെ ആണ് പോക്ക് ല്ലേ… ആന്റിയും ആദിയും സൂക്ഷിക്കണം ന്റെ മനസ് പറയുന്നു…
    പാവം മിത്ര ഒരുപാടു ആകാംഷയിലും ആശ്വാസത്തിലുമാണ്… കൈവിടരുത് അവളെ.. അപ്പൂസ് വേണം അവൾക്കു താങ്ങായി… ❤️❤️❤️
    അവള് പേടിക്കുന്നതാരെ ആണ്, ന്തിനാണ് ഭയക്കുന്നത്… 🙄🙄
    അവസാനം അപ്പൂസ് കാർപോർച്ചിൽ കണ്ട കാഴ്ച്ച ന്താണ്.. 🤔🤔🤔
    ആകെ മൊത്തം ട്വിസ്റ്റാണ്.. ആകാംഷ അടക്കാൻ വയ്യ.. വേഗം പോരട്ടെ അടുത്ത പാർട്ട്‌ ❤️❤️❤️❤️മിത്രയേ ഇനി കരയിക്കരുത് പ്ലീസ് 🙏🙏🙏❤️❤️

  3. Machana kidu thee sadanam pinne sry pettanu idana parajuthinu paksha pettanu adutha part kodA idana aa twist koda cheruthu eda appo okkkk💓

  4. അവസാനം അവൻ കർപോച്ചിൽ എന്താ കണ്ടെ🤥 അത് എന്താണെന്ന് അറിയാതെ എനിക്ക് ഇനി ഒരു സമാധാനം ഇല്ല,നെക്സ്റ്റ് part ഒന്ന് വേഗം താ മിക്കി Plz. ന്യൂയറിന് മുൻപ് അടുത്ത ഭാഗം വരുമൊ?

  5. As usual adipoli

  6. വവ്വാൽ മനുഷൻ

    👌🏽💗

  7. എന്താണ് സാറേ…. തിരക്കിൽ ആയിരുന്നോ…. ഈ ഭാഗം നന്നായിട്ടുണ്ട് ട്ടോ…. നല്ല ഇമോഷണൽ ഫീൽ ഉണ്ട്. പക്ഷേ പേജ് വളരെ കുറഞ്ഞ് പോയി എന്ന് മാത്രം…. കഴിഞ്ഞ ഭാഗത്തിൽ എഴുതി ഒരുവിധം ആയി എന്നൊക്കെ പറഞ്ഞപ്പോൾ കൂടുതൽ പേജുകൾ പ്രതീക്ഷിച്ചു… സാരമില്ല അടുത്തത് വൈകിക്കാതെ തന്നെ തരണേ….

  8. നല്ലവനായ ഉണ്ണി

    എന്നാലും എന്റെ മോനെ 👌🏻👌🏻❤️ Aa twist എന്താണെന്ന് അറിയാനത്തെ ഇനി വയ്യല്ലോ 🥲 അടുത്ത ഭാഗം ന്യൂ year മുമ്പ് എത്തിച്ചേക്കണേ..please

  9. നന്ദുസ്

    ഹായ് മ്മടെ അപ്പൂസ് എത്തി…
    വായിച്ചുവരാം ട്ടോ… ❤️❤️

  10. ഓണകളി ബാകി താ

  11. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *