ഒരു പുഞ്ചിരിയോടെ ഞാനത് പറഞ്ഞ് നിർത്തിയതും..
“”അഥാണ് ഞമ്മടെ അപ്പൂസ്””” അവനത് പറയുമ്പോൾ അവന്റെ ചിരി എനിക്കിവിടെ കേൾക്കാമായിരുന്നു..
ഞാൻ: എന്നാ ശെരി മച്ചാനെ.. വന്നിട്ട് കാണാം”” അതേ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു..
റഫീക്: എന്റള്ളാ ഞാനത് ചോദിക്കാൻ വിട്ടുപോയല്ലൊ, നീയിപ്പൊ എവിടെയായി.?? തിരിച്ചിങ്ങ് എത്താറായൊ.?”””
അവന്റെ ആ ചോദ്യത്തിന് വിൻഡോയിലൂടെ റോഡ് സൈഡിലേക്ക് നോക്കിയ ഞാൻ.. “”ഇപ്പൊ കൊഴഞ്ചേരി അയാട””
റഫീക്: ഓക്കെ മച്ചാനെ.. അപ്പൊ വന്നിട്ട് കാണാം”””
ഞാൻ: ഓക്കേടാ മച്ചാനെ.””” അത്രേം പറഞ്ഞ് ഞാൻ ഫോൺ കട്ട്ചെയ്തു..
എന്റെ മനസ്സിപ്പോൾ ശാന്തമാണ്, മനസ്സിൽ കെട്ടികിടന്നിരുന്ന എല്ലാ ഭാരങ്ങളും എന്റെ ഉള്ളിൽനിന്ന് വിട്ടകന്നതുപോലെ.., അവളെ ഞാൻ മടിയിലിരുത്തി അവളോട് ഇഷ്ടമാണെന്ന് പറഞ്ഞ ആ രംഗം എന്റെ മനസ്സിലേക്ക് വീണ്ടും തെളിഞ്ഞുവന്നു.. ആ നിമിഷം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ശരീരത്തിൽ ഒരു വല്ലാത്ത കുളിര് തോന്നി..
പെട്ടന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്..
ഡ്രൈവ് ചെയ്തുകൊണ്ടുതന്നെ ഞാൻ ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി..
ഡിസ്പ്ലേയിൽ തെളിഞ്ഞുവന്ന പേര് കണ്ടപ്പോൾ എന്റെ ചുണ്ടിലെ ചിരി മഞ്ഞു.. എന്റെ മുഖം വലിഞ്ഞ് മുറുകാൻ തുടങ്ങി..
‘മീരച്ചേച്ചി calling..’ ………………………
കോൾ എടുക്കണൊ വേണ്ടയൊ എന്ന് ഞാനൊന്ന് ചിന്തിച്ചു.. അവസാനം കോൾ എടുക്കാൻതന്നെ ഞാൻ തീരുമാനിച്ചു..
ഞാൻ കോളെടുത്തശേഷം ഫോൺ സ്പീക്കറിലിട്ടു, പക്ഷെ ഒരക്ഷരംപോലും ഞാൻ മിണ്ടിയില്ല… മറുസൈഡിലും മൗനം..
Day വേണ്ട
ഈ കാലത്ത് വല്ലോം ഉണ്ടൊ എന്ന് പറഞ്ഞ മതി
ഇതിന്റെ ബാക്കി ഇനി എപ്പഴാണ് മിക്കി ബ്രോ
ഒരു റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു