പൂർണിമയുടെ തൊട്ടടുത്തുതന്നെ ആദിയും, അഞ്ജുവും, ആ മറ്റ് രണ്ട് പെൺകുട്ടികളും നിൽപ്പുണ്ടായിരുന്നു.. അപ്പഴാണ് ആ മുറിയിലേക്ക് ക്ഷണിക്കപ്പെട്ടതുപോലെ രണ്ടുപേർകൂടി കയറി വന്നത്..
‘നീരജും’ അവന്റെ ഫ്രണ്ട് ‘വൈശാകും’
അവര് ആ മുറിയിലേക്ക് കയറി വന്നതും ആദി നീരാജിന്റെ അടുത്തേക്ക് ചെന്നു, അവന്റെ ചെവിയിൽ എന്തോ പറഞ്ഞു.. അതിന് നീരജും അവനോട് തിരിച്ച് എന്തോ മറുപടി പറഞ്ഞു..
നീരജ് പറഞ്ഞതുകേട്ട് ഭയവും അത്ഭുതവും നിറഞ്ഞ ഭാവത്തോടെ ആദി നീരജിന്റെ മുഖത്തേക്ക് നോക്കി.
അതേസമയം..
പൂർണിമ പതിയെ കട്ടിലിന്റെ അടുത്തേക്ക് ചെന്നു..
“മോളെ..”” എന്ന് വീണ്ടും പതിയെ വിളിച്ചു..
എന്നാൽ പൂർണിമയെ ഒന്ന് നോക്കുകപോലും ചെയ്യാതെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ മിത്ര നേരെ ടീപ്പോടെ അടുത്തേക്ക് നടന്നു, ടീപ്പൊയിൽ ഇരുന്ന തന്റെ ഫോൺ കയ്യിലെടുത്ത് ഒരു നമ്പറിലേക്ക് അവൾ ഡയൽ ചെയ്തു..
“”എന്തായി മോളെ.??””” കോൾ കണക്റ്റായതും മറുസൈഡിൽ നിന്നും ഒരു പുരുഷ ശബ്ദമുയർന്നു..
മിത്ര: അവനിവിടുന്ന് തിരികെ പോയ് ചെറിയച്ച”” അവൾ മറുപടി പറഞ്ഞു..
ചെറിയച്ഛൻ: കുറേ നേരമായൊ പോയിട്ട്.?”””
മിത്ര: ഒരു പത്ത് മുപ്പത് മിനിറ്റായിക്കാണും””
ചെറിയച്ഛൻ: അവന് സംശയമൊന്നും തോന്നിയില്ലല്ലൊ.. അല്ലെ.?””
മിത്ര: ഇല്ല ചെറിയച്ഛ.. അവന് ഒരു സംശയവും തോന്നിയിട്ടില്ല”” അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.. ഒരു ഗൂഢമായ ചിരി..
ചെറിയച്ഛൻ: ശെരി മോളെ.. ബാക്കി നമുക്ക് നാളെ സംസാരിക്കാം, എന്നാ വെക്കട്ടെ””
Day വേണ്ട
ഈ കാലത്ത് വല്ലോം ഉണ്ടൊ എന്ന് പറഞ്ഞ മതി
ഇതിന്റെ ബാക്കി ഇനി എപ്പഴാണ് മിക്കി ബ്രോ
ഒരു റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു