മിത്ര: ഓക്കെ ചെറിയച്ഛ””
അത്രേം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.. ശേഷം അവൾ തിരിഞ്ഞ് പൂർണിമായെ നോക്കി.. അവളുടെ നോട്ടം കണ്ടതും പൂർണിമയുടെ മുഖത്ത് ഒരു ഭയം നിഴലിച്ചു.. അത് മനസ്സിലാക്കിയെന്നോണം മിത്ര പൂർണിമയുടെ അടുത്തേക്ക് നടന്നുചെന്നു, പൂർണിമയുടെ വലതുകൈ അവൾ ഇരു കൈകൊണ്ടും കൂട്ടിപ്പിടിച്ച് മാറോട് ചേർത്തുപിടിച്ചു, എന്നിട്ട് ചോദിച്ചു..
“”മമ്മിക്കെന്നെ പേടിയാണൊ.?”” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“”അതേ മോളെ.. എനിക്ക് ഭയമാണ്.. നിന്നെ ഓർത്തുള്ള ഭയം.! നിനക്ക് അരുതാത്തതെന്തെങ്കിലും സംഭവിക്കുമോ.? എന്ന ഭയം””” അത്രേം പറഞ്ഞ് നിർത്തി പൂർണിമ ഇടതു കൈകൊണ്ട് മിത്രയുടെ കവിളിൽ പതിയെ തലോടി.. പൂർണിമയുടെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു..
“”എന്റെ കാര്യമോർത്ത് മമ്മി പേടിക്കണ്ട.. എനിക്ക് ഒന്നും സംഭവിക്കില്ല”” ഒരു ചെറുചിരിയോടെ മിത്ര പറഞ്ഞു..
അവളത് പറഞ്ഞപ്പോൾ പൂർണിമയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു..
“”അതൊക്കെപോട്ടെ.. ഇപ്പൊ ആരേയ മോള് വിളിച്ചെ മാധവേട്ടനെയാണൊ.?”” പൂർണിമ ചോദിച്ചു..
“”അതേ മമ്മി.. ചെറിയച്ഛനെയ വിളിച്ചെ””” അവൾ പറഞ്ഞു..
“”അപ്പൊ ഇനിയെന്ത പ്ലാൻ”” പൂർണിമ ചോദിച്ചു.
പൂർണിമയുടെ ആ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ പൂർണിമയുടെ കൈകളിൽ നിന്നും പതിയെ പിടിഅയച്ച മിത്ര ഒരു സൈഡിലേക്ക് ചരിഞ്ഞുനിന്നു, ഭിത്തിയിൽ ആണിയടിച്ച് തൂക്കിയിട്ടിരിക്കുന്ന അവളുടെ പപ്പയുടെ ഫോട്ടോയിലേക്ക് അവൾ പതിയെ തലയുയർത്തി നോക്കി.. ആ ഫോട്ടോടെ മുകളിലൂടെ വെള്ളയും ചുവപ്പും കലർന്ന ഒരു മാലയും തൂങ്ങി കിടപ്പുണ്ടായിരുന്നു.. അവൾ കുറേനേരം ആ ഫോട്ടോയിലേക്കുതന്നെ നോക്കി നിന്നു..
Day വേണ്ട
ഈ കാലത്ത് വല്ലോം ഉണ്ടൊ എന്ന് പറഞ്ഞ മതി
ഇതിന്റെ ബാക്കി ഇനി എപ്പഴാണ് മിക്കി ബ്രോ
ഒരു റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു