അഞ്ജലി ദേഷ്യം കൊണ്ടു ജ്വലിച്ചു. എത്രനേരം അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പായസമാണ്. അച്ഛമ്മയും ഹരിമേനോനും ഒക്കെ ഇതു കഴിച്ചിട്ടു നന്നായെന്നു പറഞ്ഞതാണ്. എന്നിട്ടും അപ്പു പറയുന്നതു കേട്ടില്ലേ? അഞ്ജലിയുടെ ഉള്ളിൽ ഇടയ്‌ക്കൊന്നുറങ്ങിപ്പോയ പഴയ പിടിവാശിക്കാരി ഉണർന്നെണീറ്റു. അപ്പുവിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അവൾ നിശ്ചയിച്ചു.
ആ തീരുമാനത്തിൽ കലുഷിതമായ മുഖത്തോടെയാണ് അവൾ മുകളിലേക്കു കയറിച്ചെന്നത്.അപ്പു തന്‌റെ ലാപ്‌ടോപ്പിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു നിമിഷം അവൾ അവനെനോക്കിനിന്നു.’ പിന്നെ , കുത്തിക്കുറിക്കുന്നതു കണ്ടാൽ തോന്നും നാസയിലെ റോക്കറ്റിനുള്ള സോഫ്റ്റ്‌വെയർ തയാറാക്കുകയാണെന്ന്’ താഴ്ന്ന സ്വരത്തിൽ ആ്ത്മഗതം നടത്തിയ ശേഷം അവൾ അവന്‌റെ അരികിലേക്കെത്തി.
അപ്പൂ….’ പരുഷമായ സ്വരത്തിൽ അവൾ വിളിച്ചു.
‘എന്തേ?’ ലാപ്‌ടോപ് മെല്ലെ മടക്കി അപ്പു വിളികേട്ടു.
‘അപ്പുവിനോടു ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഓർമയുണ്ടോ അത്? ‘ അഞ്ജലി ചോദിച്ചു.
അപ്പുവിന് ഒന്നും ഓർമ കിട്ടിയില്ല..ഇവൾ എന്താണ് ആവശ്യപ്പെട്ടത്? അവൻ കുറച്ചുനേരം ചിന്തിച്ചു. ‘ എന്താ അത്, എനിക്ക് ഓർമയില്ലല്ലോ’ അപ്പു നിഷ്‌കളങ്കമായി ചോദിച്ചു.
അഞ്ജലി തന്‌റെ മാറത്തു കൈകെട്ടി കുറച്ചുനേരം നിന്നു. വശങ്ങളിലേക്കു നോക്കിയായിരുന്നു അവളുടെ നിൽപ്.
അപ്പു മിഴുങ്ങസ്യാന്ന് അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. അവനു സത്യമായിട്ടും ഒന്നും പിടികിട്ടിയില്ല.
‘നമ്മുടെ ആദ്യരാത്രിയിൽ ഞാൻ പറഞ്ഞിരുന്നില്ലേ, എനിക്കു ഡിവോഴ്‌സ് വേണമെന്ന് ‘ അഞ്ജലി പറഞ്ഞു.
അപ്പുവിന്‌റെ ചങ്കു പടപടാന്നു മിടിക്കാൻ തുടങ്ങി.ഇവളെന്താണു പറഞ്ഞുവരുന്നത്.
‘പ..പറഞ്ഞിരുന്നു.’ അവൻ വിക്കിവിക്കി പറഞ്ഞു.
‘എനിക്കത് ഉടനെ വേണം’അഞ്ജലി അറുത്തുമുറിച്ചു പറഞ്ഞു.
അപ്പുവിന്‌റെ കൈയ്യിൽ നിന്നു ലാപ്‌ടോപ് തെറിച്ചുപോയി.തന്‌റെ കാലുകൾ തളരുന്നതുപോലെ അവനു തോന്നി.അവൻ ചാടിയെഴുന്നേറ്റു.
എന്താ അഞ്ജലി ഈ പറയുന്നത് അവൻ നിലവിളിക്കുകയായിരുന്നു.
എനിക്കു ഡിവോഴ്‌സ് വേണംന്ന് , ഒരു പ്രാവ്ശ്യം പറഞ്ഞാൽ പോരെ? അഞ്ജലി വീണ്ടും പറഞ്ഞു.
ബാക്കി എവിട കുട്ടേട്ടാ
അവസാന ഭാഗം എവിടെ
ഒന്ന് തീരത്തുകൂടെ
Onn ezhuthikoode
കഥ പൂർത്തിയാക്കിക്കൂടേ
ഈ കഥ പൂർത്തിയാക്കൂ ,Please
Katta waiting for last part
Ntha maashe ith
Itra manoharamyitt ezhuthiyitt
Last part idathe pokuvano maashe
Etra vayikayalum last part idanam
Ennale e story kku jeevan kittathullu
Last partnai kathirikkunni
. Aromal
Ntha maashe ith
Itra manoharamyitt ezhuthiyitt
Last part idathe pokuvano maashe
Etra vayikayalum last part idanam
Ennale e story kku jeevan kittathullu
Last partnai kathirikkunni
. Aromal
അടുത്ത പർട്ട് ഉണ്ടോ
Adutha part onnu pettennu idumo?
Enthu thamasam ithu?