,…………………………….::::::::::::………….::::::::::::::……… ” രാജാക്കാട് “…….!!!. ക്രിസ്തു രാജ ഫെരോന പള്ളി അനുഗ്രഹം ചൊരിയുന്ന ഹൈ റേഞ്ചിലെ മനോഹര ഗ്രാമം…. ജോയലിന്റെ പിന്നിൽ പുതുമണവാട്ടിയെപോലെ ആലീസ് പറ്റിചേർന്ന് ഇരുന്നു…. ബുള്ളറ്റ് അവരെ രണ്ടുപേരെയുംകൊണ്ട് കുതിച്ചു പാഞ്ഞു….
ഏകദേശം പതിനൊന്നെ മുക്കാലോടെ അവർ കൊശമറ്റം തറവാടിന്റെ ഭീമാകാരൻ ഗേറ്റ് കടന്നു. …. കാടിന് നടുവിലെ തറവാട്ടു മുറ്റത്ത് ജോയലിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ചവിട്ടി നിറുത്തി… മുറ്റത്തെ ചരലുകളിൽ നിരങ്ങി വണ്ടി നിന്ന് കിതച്ചു…. ഉമ്മറത്തു തന്നെ എല്ലാവരും അവരെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുണ്ടായിരുന്നു…..
ആലീസിന്റെ മൂത്ത സഹോദരൻ ബെന്നിയും ഭാര്യ ലിസിയും അഞ്ചും എട്ടും വയസ്സുള്ള രണ്ടു കുട്ടികളും പിന്നെ ആലീസിന്റെ അപ്പനും അമ്മയും ആണ് ഇപ്പോൾ ആ വലിയ വീട്ടിൽ താമസം. ഇനിയും മൂന്ന് സഹോദരി സഹോദരൻമാർ കൂടി ഉണ്ട് അവരെല്ലാം കാനഡ, ലണ്ടൻ അവിടൊക്കെ സെറ്റിൽ ആണ്…..
ബെന്നിയാണ് ഇപ്പൊ അപ്പന്റെ കൂടെ കൃഷിയും മറ്റും നോക്കുന്നത്… ” നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ പെണ്ണേ “..? ആലീസിന്റെ അമ്മച്ചി പരാതി പറഞ്ഞു… ” ഓഹ് അതമ്മച്ചി എന്നെ കാണാതെ കണ്ടിട്ട് തോന്നുന്നത…. ” ” എന്നാലും ഇത്രയും നാള് ഇങ്ങോട്ടൊന്നു വരാൻ നിനക്ക് തോന്നിയില്ലല്ലോ…..”?
അമ്മച്ചി കരഞ്ഞു. മൂക്ക് പിഴിഞ്ഞു….. ” നീയൊന്ന് വായഅടക്കാവോ…? അവള് ഇങ്ങു വന്നില്ലിയോ ഇനി എന്നാത്തിനാ നിന്ന് മോങ്ങുന്നേ…… “? അപ്പച്ചൻ കലിപ്പിൽ കെട്ടിയോളെ നോക്കി.. ആലീസ് അപ്പനെ നോക്കി. ആലീസിന് കണ്ണ് നിറഞ്ഞു…. ” ലിസ്സിയെ…. ” അപ്പൻ വിളിച്ചു.. ” ഓ…, ” ” വായും പൊളിച്ചു നിക്കാണ്ട് എന്റെ കൊച്ചിനേം വിളിച്ചോണ്ട് അകത്തോട്ടു പോടീ…. ” ആലീസിന് അപ്പന്റെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു….. “

ബ്രോ 10 പേജിൻ്റെ ബാക്കി എവിടെ.
11 അതിൻ്റെ ബാക്കി അല്ലല്ലോ?
ബാക്കി എവിടെ
പാദസരവും അരങ്ങാണവും വാങ്ങി ഇട്ട് കൊടുക്കുന്ന സീൻ വേണോട്ടോ
ഈ story യ്ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു. Thanx. വായിക്കാൻ time കിട്ടിയില്ല. വൈകീട്ട് വായിക്കാം.