അലീവാൻ രാജകുമാരി [അണലി] 639

അലീവാൻ രാജകുമാരി 1

Alivan Rajakumari Part 1 | Author : Anali

 

ഇത് ഒരു പരീക്ഷണം ആണ്, നിങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല. അതുകൊണ്ട് തന്നെ അഞ്ഞൂറ് ലൈക്ക്‌ ആയാൽ മാത്രമേ ഞാൻ ബാക്കി അപ്‌ലോഡ് ചെയുന്നൊള്ളു …
എന്ന് സ്വന്തം…………
– അണലി.AD 116
കിഴക്കൻ ഗുൽവേറിലെ ഏഴ് നാട്ടു രാജ്യം കൂടുന്ന ഒരു മഹാരാജ്യം ആയിരുന്നു കിലാത്തൻ.
നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച ഉബ്ബയ രാജ കുടുംബം അവരുടെ ഏറ്റവും ശയിച്ച അവസ്ഥ കണ്ടത് രാജാവ് ഹുരേഷ്യത് മരിച്ചു കഴിഞ്ഞാണ്….
ഹുരേഷ്യത് കാലം ചെയ്തപ്പോൾ ഏക മകനായ വിങ്കര രാജാവായി,
രാജ ഭരണത്തിന്റെ വള്ളിയും പുള്ളിയും അറിയാത്ത വിങ്കര തന്റെ തെറ്റായ തീരുമാനങ്ങൾ കൊണ്ട് ആൾബലവും അങ്കബലവും നഷ്ടപ്പെടുത്തി…..
ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം ആകും എന്ന് പറയുന്നത് പോലെ കിലാത്താൻ രാജ്യത്തെ ഏറ്റവും വല്യ നാട്ടു രാജ്യം ആയ എലോഹ വളരുകയായിരുന്നു.
ഇതു ശ്രെദ്ധയിൽ പെട്ട വിങ്കര രാജാവ് എലോഹയുടെ നികുതി ഭാരം കൂട്ടി…..
അവസരം കാത്തിരുന്ന എലോഹയുടെ നാട്ടുരാജാവ് അകിനോവ് AD 116ന്റെ അവസാനം എലോഹയെ സ്വതന്ത്ര രാജ്യമായി അവരോഹിച്ചു….
മറുപടിയായി വിങ്കര രാജാവ് യുദ്ധ കാഹളം മുഴക്കി…..
ഒന്നര വർഷം ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടന്നു, വിങ്കരയുടെ ദുർഭരണം കൊണ്ട് മനം മടുത്ത മറ്റു രണ്ട് നാട്ടു രാജാക്കന്മാരും കൂടി കൂറ് മാറി അകിനോവിനു കൈ കൊടുത്തു…
പോരാളികളുടെ കൊലകളം എന്ന് അറിയപ്പെടുന്ന ധൃവായിൽ അവർ ഇരുവരും അവസാനമായി ഏറ്റുമുട്ടി….
ധൃവായെ ഒരു രക്ത പുഴയാക്കി പല വീരന്മാരും അവിടെ ശരീരം ഉപേശിച്ചു…
മരിച്ചു കിടക്കുന്ന ഉറ്റവരുടേം പടയാളികളുടെയും ഇടയിൽ നിന്ന വിങ്കരയോട് തന്റെ വാൾ നീട്ടി അകിനോവ് രാജാവ് ഉറക്കെ ചോദിച്ചു…
‘ നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച നിന്റെ പൂർവികർക്കു അപമാനമായി നിനക്ക് ജീവികണമോ, അതോ ഒരു വീരനെ പോലെ ആയുധം എടുത്തു എന്നോട് യുദ്ധം ചെയ്തു, ശരീരം ഉപേശിച്ചു വല്ഹാലയിൽ പോകണമോ ‘…
ഉറയിൽ നിന്നും ആയുധം ഊരി മുൻപോട്ടു പോയി വിങ്കര വിധിയെ നെഞ്ചിൽ ഏറ്റു വാങ്ങി കാലം ചെയ്തു..

യുദ്ധ കാഹളവും, വീരന്മാരുടെ രോധനവും ഒഴിഞ്ഞ യുദ്ധ ഭൂമി….
കഴുകന്റെ ചിറകടിയും, പട്ടികളുടെ മുരളിച്ചക്കും ഇടയ്ക്കു ശവം തീനികൾ എന്ന് ഇരട്ട പേരുള്ള റുകലുകൾ പതറി നടന്നു വിലപിടിപ്പുള്ള സാധനങ്ങൾ എക്കെ പെറുക്കി തോൽ ചാക്കിൽ അടുക്കുകയാണ്…..
ചീമ : ഇങ്ങോട്ട് ഒന്ന് നോക്കിൻ…
എന്തോ പിറുപിറുത്ത് കൊണ്ട് ബഹത് നടന്നു ചെന്നു നോക്കി….
ബഹത് : യുദ്ധത്തിൽ തൃപ്‌തി കണ്ട അതിനാ ദേവത അകിനോവ് രാജാവിന് നല്കിയ സമ്മാനം..
(ഗുൽവേറിലെ വിശ്വാസം ആരുന്നു അതിനാ ദേവത ഏതേലും യുദ്ധത്തിൽ പ്രീതിപെട്ടാൽ, യുദ്ധ ഭൂമിയിൽ ഒരു ആൺ കൊച്ചിനെ ജയിച്ച രാജാവിനായി നൽകും എന്ന് )
ചീമ : തൃപ്‌തി, മണ്ണാം കട്ട
അവൾ ആ പിഞ്ചു കുഞ്ഞിനെ കൈയിൽ എടുത്തു…
ബഹത് : തൊട്ടു അശുത്തം ആകേണ്ട, ഞാൻ പോയി ആരെ എങ്കിലും വിളിച്ചോണ്ട് വരാം..

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

146 Comments

Add a Comment
  1. Ithinte baaki evide bro
    1 varsham aayi part idum ann parayunnu

  2. Itinta bakii varumoooo

  3. Nannnayittund bro….?

  4. ബ്രോയുടെ Oct 10 ആയോ …?

  5. ashane ningal kadha itilelum kuzhapam illa oru upadate itu koode kadha continue cheyunnundo ene enkilum

  6. Bro 10 , 20 കഴിഞ്ഞു ഇപ്പൊ 30 ഉം അയി.. കണ്ടില്ല ഇവിടെ പോയീ????

  7. Bro????

  8. മാളത്തിൽ നിന്നും പുറത്തോട്ട് അണലി കടക്കാൻ കാത്തു നിൽക്കുന്ന വായനക്കാർ ??.., ആശാനെ മടങ്ങി വരൂ.. കാത്തിരിപ്പ് ന്റെ വേദന. എന്ത് പറ്റി നിങ്ങൾക്ക് ? Any issues? Ith കാണുന്നു എങ്കിൽ തിരിച്ചു വരു

Leave a Reply

Your email address will not be published. Required fields are marked *