അലീവാൻ രാജകുമാരി [അണലി] 639

അലീവാൻ രാജകുമാരി 1

Alivan Rajakumari Part 1 | Author : Anali

 

ഇത് ഒരു പരീക്ഷണം ആണ്, നിങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല. അതുകൊണ്ട് തന്നെ അഞ്ഞൂറ് ലൈക്ക്‌ ആയാൽ മാത്രമേ ഞാൻ ബാക്കി അപ്‌ലോഡ് ചെയുന്നൊള്ളു …
എന്ന് സ്വന്തം…………
– അണലി.AD 116
കിഴക്കൻ ഗുൽവേറിലെ ഏഴ് നാട്ടു രാജ്യം കൂടുന്ന ഒരു മഹാരാജ്യം ആയിരുന്നു കിലാത്തൻ.
നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച ഉബ്ബയ രാജ കുടുംബം അവരുടെ ഏറ്റവും ശയിച്ച അവസ്ഥ കണ്ടത് രാജാവ് ഹുരേഷ്യത് മരിച്ചു കഴിഞ്ഞാണ്….
ഹുരേഷ്യത് കാലം ചെയ്തപ്പോൾ ഏക മകനായ വിങ്കര രാജാവായി,
രാജ ഭരണത്തിന്റെ വള്ളിയും പുള്ളിയും അറിയാത്ത വിങ്കര തന്റെ തെറ്റായ തീരുമാനങ്ങൾ കൊണ്ട് ആൾബലവും അങ്കബലവും നഷ്ടപ്പെടുത്തി…..
ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം ആകും എന്ന് പറയുന്നത് പോലെ കിലാത്താൻ രാജ്യത്തെ ഏറ്റവും വല്യ നാട്ടു രാജ്യം ആയ എലോഹ വളരുകയായിരുന്നു.
ഇതു ശ്രെദ്ധയിൽ പെട്ട വിങ്കര രാജാവ് എലോഹയുടെ നികുതി ഭാരം കൂട്ടി…..
അവസരം കാത്തിരുന്ന എലോഹയുടെ നാട്ടുരാജാവ് അകിനോവ് AD 116ന്റെ അവസാനം എലോഹയെ സ്വതന്ത്ര രാജ്യമായി അവരോഹിച്ചു….
മറുപടിയായി വിങ്കര രാജാവ് യുദ്ധ കാഹളം മുഴക്കി…..
ഒന്നര വർഷം ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടന്നു, വിങ്കരയുടെ ദുർഭരണം കൊണ്ട് മനം മടുത്ത മറ്റു രണ്ട് നാട്ടു രാജാക്കന്മാരും കൂടി കൂറ് മാറി അകിനോവിനു കൈ കൊടുത്തു…
പോരാളികളുടെ കൊലകളം എന്ന് അറിയപ്പെടുന്ന ധൃവായിൽ അവർ ഇരുവരും അവസാനമായി ഏറ്റുമുട്ടി….
ധൃവായെ ഒരു രക്ത പുഴയാക്കി പല വീരന്മാരും അവിടെ ശരീരം ഉപേശിച്ചു…
മരിച്ചു കിടക്കുന്ന ഉറ്റവരുടേം പടയാളികളുടെയും ഇടയിൽ നിന്ന വിങ്കരയോട് തന്റെ വാൾ നീട്ടി അകിനോവ് രാജാവ് ഉറക്കെ ചോദിച്ചു…
‘ നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച നിന്റെ പൂർവികർക്കു അപമാനമായി നിനക്ക് ജീവികണമോ, അതോ ഒരു വീരനെ പോലെ ആയുധം എടുത്തു എന്നോട് യുദ്ധം ചെയ്തു, ശരീരം ഉപേശിച്ചു വല്ഹാലയിൽ പോകണമോ ‘…
ഉറയിൽ നിന്നും ആയുധം ഊരി മുൻപോട്ടു പോയി വിങ്കര വിധിയെ നെഞ്ചിൽ ഏറ്റു വാങ്ങി കാലം ചെയ്തു..

യുദ്ധ കാഹളവും, വീരന്മാരുടെ രോധനവും ഒഴിഞ്ഞ യുദ്ധ ഭൂമി….
കഴുകന്റെ ചിറകടിയും, പട്ടികളുടെ മുരളിച്ചക്കും ഇടയ്ക്കു ശവം തീനികൾ എന്ന് ഇരട്ട പേരുള്ള റുകലുകൾ പതറി നടന്നു വിലപിടിപ്പുള്ള സാധനങ്ങൾ എക്കെ പെറുക്കി തോൽ ചാക്കിൽ അടുക്കുകയാണ്…..
ചീമ : ഇങ്ങോട്ട് ഒന്ന് നോക്കിൻ…
എന്തോ പിറുപിറുത്ത് കൊണ്ട് ബഹത് നടന്നു ചെന്നു നോക്കി….
ബഹത് : യുദ്ധത്തിൽ തൃപ്‌തി കണ്ട അതിനാ ദേവത അകിനോവ് രാജാവിന് നല്കിയ സമ്മാനം..
(ഗുൽവേറിലെ വിശ്വാസം ആരുന്നു അതിനാ ദേവത ഏതേലും യുദ്ധത്തിൽ പ്രീതിപെട്ടാൽ, യുദ്ധ ഭൂമിയിൽ ഒരു ആൺ കൊച്ചിനെ ജയിച്ച രാജാവിനായി നൽകും എന്ന് )
ചീമ : തൃപ്‌തി, മണ്ണാം കട്ട
അവൾ ആ പിഞ്ചു കുഞ്ഞിനെ കൈയിൽ എടുത്തു…
ബഹത് : തൊട്ടു അശുത്തം ആകേണ്ട, ഞാൻ പോയി ആരെ എങ്കിലും വിളിച്ചോണ്ട് വരാം..

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

146 Comments

Add a Comment
  1. ബ്രോ., Any update ?

  2. Next part 10 anenn paranjirunnuu ippo paranja date kayinjttaa

  3. കാലിപ്‌സോ

    എവിടെ സഹോ സെക്കന്റ്‌ പാർട്ട്‌ കട്ട വെയ്റ്റിംഗ് aan

  4. Bro next part eppo varum,??

  5. Broo next part evide…..

  6. ബ്രോ കഥ ഇതു വരെ സബ്‌മിറ്റ് ചെയ്തില്ലേ…. ⚠️⚠️⚠️

  7. അണിയറയിൽ item ഒരുങ്ങിയോ പ്രഭോ? ഒരു ദിവസം മുന്നേ പുറപെടുവാൻ തയാറാണോ? ??

  8. Still weiting കഴിയുമെങ്കിൽ കഥ ഒന്ന് വേഗം publish ചെയ്യാൻ പറ്റുമോ എന്ന് നോക്കണം അല്ലേൽ ഇതു പോലെ publish ചെയ്യുന്ന date അറിയിക്കണം with ട്രൈലെർ storie ഒരു രക്ഷയും ഇല്ലാട്ടോ next പാർട്ടും ഇതേ ഫീലിംഗ് കിട്ടും എന്ന് കരുതുന്നു

  9. കിച്ചു

    വായിക്കാതിരുന്നാൽ നഷ്ടമായി പോയേനേ ?❤❤

    1. അണലി

      നന്ദി സഹോ..

  10. സണ്ണി ലിയോൺ

    സൂപ്പർ കഥ… നിങ്ങളുടെ കഴിവ് ആണ് ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.
    ഒരു കാലഘട്ടം വരച്ചു കാണിക്കാൻ നിങ്ങളുടെ കഥക്ക് ഒറ്റ പാർട്ട് കൊണ്ട് പൂർണമായും സാധിച്ചു.
    Congrats

    1. അണലി

      നന്ദി ബ്രോ…

  11. മൗഗ്ലി

    അമ്പോ.. എന്റെ പൊന്നു അണലി.. പ്ലീസ്.. ഇത് നിർത്തി പോകല്ലേ. ഇത് ഉറപ്പായും ഇൗ സൈറ്റിലെ മികച്ച കഥകളിൽ ഒന്നായിത്തീരും..
    ആദ്യത്തെ 2-3 പേജിൽ പേരുകൾ വായിക്കാൻ ചെറിയ ബുദ്ധിമുട്ട് നേരിട്ട്. പിന്നെ അത് ഓക്കേ ആയി. അടുത്ത ഭാഗം ഇതിലും മികച്ചതാകട്ടെ. ♥️♥️♥️

    1. Super story…
      Just one part and already my favourite ??

      1. മൗഗ്ലി

        Mine too

        1. അണലി

          നന്ദി ????

  12. Waahhh ????. Fight kurachoode length kooti idu bro. If possible.

    1. അണലി

      അടുത്ത പാർട്ടിൽ ബ്രോ

  13. Greek aanallo kollam?⚡

    1. അണലി

      ??

  14. Ee perokke maryadhak ulla Indian names porarunno. Ithorumathiri Kairaliyil 300 dub cheytu vanna koot aayi ponnu….

    1. അണലി

      സഹോ ഇതിനുള്ള പേരുകൾ ഇന്ത്യൻ നെയിംസ് ഇട്ടാൽ നാട്ടുകാർ എന്നെ പ്രാകി കൊല്ലും.. അതുകൊണ്ടാ

  15. bro pwoli peroke vaayikan cheriya budimute unde(greek roman perukalke sasi ennonum idan patilalo?) oru movie kanda feel unde .oru podike details kooti speed kurakam (nalate pole details unde but kadha kurach speed ullate pole tonni athu konde paranjhata).any way waiting for next part❤❤❤

    1. നെക്സ്റ്റ് പാർട്ട് oct 10ന് ഇടും ബ്രോ..

  16. വിരഹ കാമുകൻ???

    ❤️❤️❤️

    1. ??

    1. ???

  17. Waiting for next part

    1. Oct 10

  18. നല്ല കഥ അളിയോ
    Next part ഇട്…

    1. ഇടാം ബ്രോ… oct 10ന്

  19. Poli storyanu machanne nalla theme
    Waiting for next part…

    1. ???

  20. Adipoli bro waiting for next part

    1. Oct 10ന് ഇടും നെക്സ്റ്റ് പാർട്ട്‌

  21. ഒരുപാട് ഇഷ്ടമായി
    Warrity theam
    കുറെ series knaarundenn manassilayi
    Adutha part pradhekshikkunnu

    1. ഓക്കേ
      ?

  22. Superayitund brooo
    Variety themmeee.

    1. നന്ദി സഹോ…

  23. അലീവാൻ രാജകുമാരി 2 – ഔട്ട്‌ ലുക്ക്‌. Due on 10th of october..

    AD 120
    നിശ്ചലമായ രാത്രിയുടെ സംത്രാസം കീറി പിളർന്നു കൊണ്ട് കുതിരകളുടെ ചരണങ്ങള്‍ മണ്ണിൽ നിറുത്താതെ അമർന്നു… ആ കാനനത്തിൽ എവിടെയോ ഒളിച്ചു ഇരുന്നു കൂകി വിളിക്കുന്ന മൂങ്ങയുടെ ശബ്ദം ആ കുളംപടി രാഗത്തിന് ഈണം ഇട്ടു..
    നിറഞ്ഞു പടുകൂറ്റൻ മരങ്ങൾ തിങ്ങി നിന്ന ആ കാട്ടിലൂടെ കുറേ പേർ കുതിര പുറത്തു പാഞ്ഞു..
    കുതിരകളിൽ ഒന്നിന്റെ പുറത്ത് ഒരു 5 വയസ്സ് തോനിക്കുന്ന ചെറിയ ബാലൻ വീഴാതെ മുറുക്കെ കടിഞ്ഞാനിൽ പിടിച്ചു ഇരിക്കുന്നു……….

    കാടിനു നടുക്കായി പ്രകാശം പരത്തുന്ന ഒരു ചെറിയ തടി കുടിലിന്റെ അടുത്ത് ചെന്നപ്പോൾ കുതിരകൾ നിന്നു.
    ദേഹത്തു മുഴുവൻ സ്വർണവും, വൈര്യവും കൊണ്ടുള്ള ആഭരണങ്ങൾ ഇട്ട ഒരാൾ കുതിരയിൽ നിന്ന് ഇറങ്ങി ആ ബാലനെ എടുത്ത് നിലത്ത് നിർത്തി…

    അവർ ആ കുടിലിലേക്ക് കേറുന്നത് ബാക്കി എല്ലാവരും കുതിര പുറത്ത് ഇരുന്ന് നോക്കി..

    കുടിലിന്റെ ഉള്ളിൽ 80 വയസ്സ് എങ്കിലും തോനിക്കുന്ന ഒരു സ്ത്രീ ഇരിക്കുന്നു, അവരുടെ നരയും ജടയും ബാധിച്ച മുടി ഇഴകൾ തമ്മിൽ കെട്ടി പുണർന്നു കിടക്കുന്നു, അവരുടെ കണ്ണുകളിൽ കൃഷ്ണമണി ഇല്ലായിരുന്നു …. അവരുടെ ഇരു കൈകളും ഒരു തിളങ്ങുന്ന ഗോളത്തിൽ വെച്ചപ്പോൾ അത് പ്രകാശിക്കാൻ തുടങ്ങി….

    പിതാവിന്റെ കൈ പിടിച്ചു അകത്തു കയറിയ കുമാരനെ അവിടെ നിറഞ്ഞു നിന്ന ദുർഗന്ധവും, ആ സ്ത്രീയുടെ തോളിൽ ഇരുന്ന് തന്നെ നോക്കുന്ന കാക്കയും എല്ലാം അസ്വസ്ഥൻ ആക്കി..

    അവർ ആ സ്ത്രീക്ക് അഭിമുഖമായി നിലത്ത് അമർന്നു…

    സാമ്പത്ത് : ഞാൻ സാമ്പത്ത്….

    ടോടാ : അറിയാം ഗുൽവേറിലെ രാജാവായ ഫറോസിന്റെ മൂന്നാമത്തെ മകൻ… ഗുൽവേറിന്റെ രാജാവാകാൻ മനം കൊതിക്കുന്നു, പക്ഷെ അതിൽ മൂടൽ വീഴ്ത്തി രണ്ട് ചേട്ടന്മാർ ഉള്ളതാണ് വിഷയം..

    സാമ്പത്ത് : അതെ… ഞാനാണ് എന്നും പിതാവിനെ അനുസരിച്ചു ജീവിച്ചിട്ടുള്ളത്, അവർ രണ്ട് പേരും വേശ്യാലങ്ങൾ നിരങ്ങി നടന്നപ്പോൾ ഞാൻ പിതാവിനു വേണ്ടി യുദ്ധവും, നാട് സന്ദർശനവുമായി നടന്നു… ഞാൻ തന്നെ ആണ് രാജാവാകാൻ അർഹൻ.

    ടോടാ കണ്ണുകൊണ്ടു കൈ ഗോളത്തിൽ വെക്കാൻ കാണിച്ചപ്പോൾ സാമ്പത്ത് കൈകൾ രണ്ടും ഗോളത്തിൽ വെച്ചു, അതിൽ നിന്ന് വന്ന നീല പ്രകാശവും മുഴക്കവും അയാളിൽ ഭയം സൃഷ്ട്ടിച്ചു..

    ടോടാ : നീ നിന്റെ ചേട്ടന്മാരെ പരാജയപ്പെടുത്തി ഗുൽവേറിലെ രാജാവാകും…..

    ടോടാ തന്റെ കൃഷ്ണമണി ഇല്ലാത്ത കണ്ണുകൾ ഉയർത്തി പറഞ്ഞപ്പോൾ സാമ്പത്തിന്റെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.

    സാമ്പത്ത് അടുത്തിരുന്ന കുഞ്ഞിന്റെ കൈകൾ ആ ഗോളത്തിൽ എടുത്ത് വെച്ചു..

    ടോടാ : ഗുൽവേറിലെ പുൽ ചെടികൾ പോലും നിന്നെ വാഴ്ത്തി പാടും, നിന്റെ അച്ഛന്റെ അഭിമാനവും നാടിന്റെ ഐശ്വര്യവും ആവും. നിനക്ക് എതിരെ നിൽക്കുന്നവർ നിലം പതിക്കും, നിന്റെ കൂടെ നിൽക്കുന്നവർ സിംഹാസനങ്ങളിൽ അമരും… യസാഗിഷ് കുമാരാ, നിനക്ക് എതിരെ ഉയരുന്ന വാളുകൾ ഉരുക്കി അവർ ദേവാലയങ്ങൾ പണിയും, നിന്റെ പാതം പതിക്കുന്നിടത്തു ബലിപീടങ്ങൾ ഉയരും …

    സാമ്പത്ത് തന്റെ ആരപട്ടയുടെ അടിയിൽ നിന്ന് ഒരു നാണയ കിഴി എടുത്ത് ടോടായുടെ അടുത്ത് വെച്ചു..

    ടോടാ : പക്ഷെ….. നീ ഒരു പെണ്ണിനെ പ്രണയിക്കും. ആ പ്രണയത്തിനായി നീ നിന്റെ ജീവനും, രാജ്യവും തെജിക്കും..

    സാമ്പത്തിന്റെ മുഖം കനത്തു…
    അയാൾ യസാഗിഷ് കുമാരനെയും പിടിച്ചു എഴുനേൽപ്പിച്ചു പുറത്ത് ഇറങ്ങി..

    ടോടാ: ആ പ്രണയം കാരണം നീ ഒരു ദൈവത്തിന് എതിരെ വാൾ എടുക്കും..

    അവർ പോയെങ്കിലും ടോടാ പറഞ്ഞു കൊണ്ടേ ഇരുന്നു..

    വെളിയിൽ ചെന്നപ്പോൾ സാമ്പത്ത് കാവൽകാരിൽ ഒരാളുടെ കൈയിൽ ഇരുന്ന ചൂട്ട് വാങ്ങി ആ തടി പുരയുടെ മുകളിൽ ഇട്ട് കുതിര പുറത്ത് യസാഗിഷ് കുമാരനെ കേറ്റി ഇരുത്തി…
    അയാളും കുതിരപുറത്തു കേറി അവർ മെല്ലെ മുന്നോട്ട് നീങ്ങി…

    ഇരുട്ടിനെ കീറി മുറിച്ച് കുടിലിൽ നിന്ന് ഉയരുന്ന തീ ഗോളവും,അതിൽ നിന്ന് കുതിച്ചുയർന്ന കാക്കയെയും, ആ കത്തി എരിയുന്ന കുടിലിൽ നിന്ന് വെളിയിൽ എത്തിയ നേരിയ നിലവിളിയും യസാഗിഷ് കുമാരൻ തിരിഞ്ഞു നോക്കി..

    1. Still weiting കഴിയുമെങ്കിൽ കഥ ഒന്ന് വേഗം publish ചെയ്യാൻ പറ്റുമോ എന്ന് നോക്കണം അല്ലേൽ ഇതു പോലെ publish ചെയ്യുന്ന date അറിയിക്കണം with ട്രൈലെർ storie ഒരു രക്ഷയും ഇല്ലാട്ടോ next പാർട്ടും ഇതേ ഫീലിംഗ് കിട്ടും എന്ന് കരുതുന്നു

  24. Muthe 500 likinonnum kath nikkanda
    Dhayavu cheythu pettannu thanne post, addar story, parayan vakkukalilla

    1. Oct 10ന് നെക്സ്റ്റ് പാർട്ട്‌ വരും..
      ഇന്ന് ടീസർ ഇടാം..

    2. Still weiting കഴിയുമെങ്കിൽ കഥ ഒന്ന് വേഗം publish ചെയ്യാൻ പറ്റുമോ എന്ന് നോക്കണം അല്ലേൽ ഇതു പോലെ publish ചെയ്യുന്ന date അറിയിക്കണം with ട്രൈലെർ storie ഒരു രക്ഷയും ഇല്ലാട്ടോ next പാർട്ടും ഇതേ ഫീലിംഗ് കിട്ടും എന്ന് കരുതുന്നു

  25. Dear അണലി

    വേറെ ലെവൽ വിതരണം ..എങ്ങനെ ഇങ്ങനെ ഒള്ള ഒരു subject തിരഞ്ഞെടുത്തു ..സൂപ്പർ അയ്യിട്ടുണ്ട് ..അടുത്ത പാർട് ഉടനെ തരുമെന്ന് പ്രതീക്ഷിക്കുന്നു ..

    കണ്ണൻ

    1. Oct 10ന് അടുത്ത പാർട്ട്‌ തരാം..

  26. ഹോ ഒരു സിനിമാ കണ്ട പ്രതീതിയായി…
    ഒരുപാട് ഇഷ്ടായി..??

    1. നന്ദി ?

  27. വേട്ടക്കാരൻ

    എന്താപറയുക ബ്രോ,ഒരുവേറൈറ്റി തീം.സൂപ്പർ അടിപൊളി.ഇനി അടുത്തപാർട്ട് പെട്ടെന്ന് തന്നാമതി.

    1. നന്ദി ബ്രോ

  28. വെറൈറ്റി തീം,ഒരുപാടിഷ്ടം??.
    ഒരു ഹോളിവുഡ് ഫിലിം കണ്ട സെയിം ഫീലുണ്ട്. ആദ്യത്തെ പേജുകളിൽ പേരുകളും സ്ഥലങ്ങളും മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടി. ഒന്നും നോക്കാനില്ല ബാക്കി എഴുതിക്കോ.
    പിന്നെ ഒരു സംശയം ഗ്രീക്ക് മിത്തോളജിയിലെ ദൈവങ്ങളല്ലേ സിയൂസ്,ഏരീസ്, അഫ്രോഡിറ്റ, അപ്പോളോ……
    അപ്പൊ odin, thor, loki ഇവരൊക്കെ ഏത് മിത്തോളജിയിലെ ദൈവങ്ങളാണ്..

    1. Germanic mythology

      1. Norse gods എന്നും പറയും

  29. ഹിരണ്യൻ

    അണലി ബ്രോ Polichu

    Story NYZ

    ഈ കഥ പാതിവഴിയിൽ നിർത്തരുത് എഴുതി തീർക്കണം.
    story യുടെ പുർണതയിൽ എത്തുനതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടാവതിരിക്കട്ടെ.

    ബ്രോ ഈ കഥയുടെ ആശയം എവിടുന്നാണ് കിട്ടിയാത് എന്തുകൊണ്ടും അടിപൊളിയാണ്

Leave a Reply

Your email address will not be published. Required fields are marked *